»   »  രാജമ്മ അറ്റ് യാഹുവില്‍ ദീപ്തി സതിയും

രാജമ്മ അറ്റ് യാഹുവില്‍ ദീപ്തി സതിയും

Posted By:
Subscribe to Filmibeat Malayalam

ദീപ്തി സതി വീണ്ടും മലയാളത്തിലേക്ക്. കുഞ്ചാക്കോ ബോബനും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാജമ്മ അറ്റ് യാഹുവിലെ നായിക ആയാണ് ദീപ്തി സതി വീണ്ടും എത്തുന്നത്.

ദീപ്തിയുടെ രണ്ടാമത്തെ ചിത്രമാണ് രാജമ്മ. അനുശ്രീയാണ് ചിത്രത്തിലെ മറ്റൊരു നായിക. രണ്‍ജി പണിക്കര്‍,കെപിഎസി ലളിത, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് മറ്റ് താരങ്ങള്‍.

deepti-sati-01.jp

രഘു രാമ വര്‍മ്മയാണ് രാജമ്മ അറ്റ് യാഹുവിന്റെ സംവിധാനം. മൈക്കിള്‍ രാജമ്മ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. വിഷ്ണു യോഹന്നാന്‍ അക്ക യാഹുവായി ആസിഫുമെത്തുന്നു.

എം.സിന്ധുരാജിന്റെതാണ് തിരക്കഥ. എസ്.കുമാര്‍ ക്യാമറയും ബിജിബാല്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. എം. ടി എം. വെല്‍ഫ്‌ളോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റ്യന്‍, രമേശ് നമ്പ്യാര്‍, ബാബു ബെന്നി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്

English summary
Kunchacko Boban A.K.A Chackochan and Asif are playing the lead roles in the forthcoming movie 'Rajamma Yahoo'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam