»   » കമലിന്റ നായികയായി ദീപിക എത്തുന്നു

കമലിന്റ നായികയായി ദീപിക എത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Kamal and Deepika
ദീപിക പദുകോണ്‍ സകലകലാവല്ലഭന്‍ കമലഹസന്റെ താരജോഡിയായെത്തുന്നു. ലിഗുസ്വാമി സംവിധാനം ചെയ്യുന്ന തിരുപ്പതി ബ്രദേഴ്‌സ് എന്ന ചിത്രത്തിലാണ് ദീപിക പദുകോണ്‍ കമലിന്റെ നായികയായി എത്തുന്നത്. തമിഴക സൂപ്പര്‍ താരം രജനികാന്ത് അഭിനയിച്ച കൊച്ചടിയനിലെ നായികയായതിന്റെ പിന്നാലെയാണ് കമലുമായി ഒന്നിക്കുന്നത്.

വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിന്റെ ഇടവേളയില്‍ കമല്‍ അഭിനയിക്കുന്ന കോമഡി ചിത്രമാണ് തിരുപ്പതി ബ്രദേഴ്‌സ്. തെന്നാലി, പഞ്ചതന്ത്രം തുടങ്ങിയ ഹിറ്റ് കോമഡി ചിത്രത്തിനു ശേഷം സമീപകാലത്ത കമല്‍ ഒരുക്കിയ മന്മമഥ അന്‍പ് എന്ന ചിത്രം വന്‍ പരാജയമായിരുന്നു. തിരുപ്പതി ബ്രദേഴ്‌സിന്റെ നിര്‍മ്മാണവും ലിങ്കസ്വാമി തന്നെയാണ്.

രജനിയുടെ മകള്‍ സൗന്ദര്യ സംവിധാനം ചെയ്ത ത്രീഡി ചിത്രം കൊച്ചടിയനിലും ദീപിക പദുകറായിരുന്നു നായിക. ത്രീഡി സാങ്കേതിക വിദ്യയിലൂടെ അവതാര്‍ എന്ന ഹോളിവുഡ് ചിത്രത്തില്‍ ഉപയോഗിച്ച 'പെര്‍ഫോമന്‍സ് കാപ്ചര്‍ ടെക്‌നോളജി'യിലാണ് കൊച്ചടിയന്‍ ചിത്രം തയ്യാറാക്കിയത്. 2012 ഓഗസ്തിലാണ് ചിത്രം പുറത്തിറങ്ങിയത്.

English summary
Deepika Padukone doing her next film with opposite pair of Kamal Hussan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam