»   » യുവനടന്‍ ദുല്‍ഖറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് പ്രശസ്ത നടി!

യുവനടന്‍ ദുല്‍ഖറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് പ്രശസ്ത നടി!

Posted By: Sanviya
Subscribe to Filmibeat Malayalam


അച്ഛനെ പോലെ തന്നെയാണ് മകന്‍ ദുല്‍ഖറും. കുറഞ്ഞകാലംകൊണ്ട് പ്രേക്ഷകരുടെ മുഴുവന്‍ സ്‌നേഹവും പിടിച്ച് പറ്റി. എവിടെ പോയാലും ആരാധാകരാണ്. കേരളത്തില്‍ മാത്രമല്ല, മണിരത്‌നം സംവിധാനം ചെയ്ത ഒകെ കണ്‍മണിയ്ക്ക് ശേഷം താരപുത്രന് തമിഴ്‌നാട്ടിലും ആരാധകരാണ്. ഒകെ കണ്‍മണി ബോളിവുഡിലേക്ക് പോയപ്പോള്‍ അവിടെയും ആരാധകരായി.

അന്യഭാഷക്കാരായ പലരും ദുല്‍ഖറിന്റെ സിനിമകളെ കുറിച്ച് തുറന്ന് പറയാറുണ്ട്. അടുത്തിടെ ബോളിവുഡിലെ മുന്‍നിര താരം ദീപിക പദുക്കോണ്‍ കേരളത്തില്‍ എത്തിയപ്പോള്‍ ആദ്യം പറഞ്ഞതും യുവനടന്‍ ദുല്‍ഖര്‍ സല്‍മാനെ കുറിച്ചാണ്. ദുല്‍ഖറിനെ കുറിച്ച് മാത്രമല്ല നടന്‍ അഭിനയിച്ചതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെ കുറിച്ചും ദീപിക പദുക്കോണ്‍ തുറന്ന് പറഞ്ഞു.

ബാംഗ്ലൂര്‍ ഡെയ്‌സ്

മലയാളികള്‍ മാത്രമല്ല, അന്യഭാഷക്കാരും ഒരുപോലെ ആസ്വദിച്ച ചിത്രമാണ് 2014ല്‍ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമായ ബാംഗ്ലൂര്‍ ഡേയ്‌സ്. കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ തനിക്ക് ഇഷ്ടപ്പെട്ട മലയാള സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ബാംഗ്ലൂര്‍ ഡെയ്‌സാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച മലയാള ചിത്രമെന്നാണ് ദീപിക പദുക്കോണ്‍ പറഞ്ഞത്.

ബോളിവുഡിന് പ്രചോദനമാണ്

മലയാള സിനിമയെ കുറിച്ച് സംസാരിച്ച ദീപിക പദുക്കോണ്‍ മലയാള സിനിമകളാണ് ബോളിവുഡ് ചിത്രങ്ങള്‍ക്ക് പ്രചോദനമാകുന്നതെന്നും പറഞ്ഞു. മലയാളത്തില്‍ നിന്ന് റീമേക്ക് ചെയ്ത മികച്ച ചിത്രങ്ങളെ കുറിച്ചും ദീപിക പദുക്കോണ്‍ പറഞ്ഞിരുന്നു.

മലയാളത്തിലേക്ക്

മലയാള സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുള്ളതായും താരം പറഞ്ഞു. പറ്റിയ വേഷം കിട്ടിയാല്‍ തനിക്ക് മലയാളത്തില്‍ അഭിനയിക്കാന്‍ വരുമെന്നും ദീപിക പറഞ്ഞിരുന്നു.

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ വിജയം

അഞ്ജലി മേനോന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. അന്‍വര്‍ റഷീദും സോഫിയ പോളും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടി. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, ഫഹദ് ഫാസില്‍, പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Deepika Padukone about Banglore Days Malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X