Just In
- 2 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 2 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 3 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 3 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
സൗദിയിൽ കൊവിഡ് വാക്സിനേഷന് മികച്ച പ്രതികരണം: മലയാളികളും രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ചു തുടങ്ങി
- Finance
നിര്‍മാണ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചു, മാരുതി കാറുകള്‍ക്ക് വില വര്‍ധിച്ചു, 34000 രൂപ വരെ!!
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാലിന്റെ 'മകള്‍' വളര്‍ന്നു! കളിപ്പാട്ടത്തിലെ ആ താരം ഇപ്പോ എവിടെയാണെന്നറിയുമോ? കാണൂ!
ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ മുഖ്യ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ് ദീപ്തി. പേര് പറയുമ്പോള്‍ മനസ്സിലായില്ലെങ്കിലും ഈ താരം അഭിനയിച്ച സിനിമ പറഞ്ഞാല്‍ ആ മുഖം മനസ്സിലേക്കോടിയെത്തും. വേണു നാഗവള്ളി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കളിപ്പാട്ടത്തില്‍ മോഹന്‍ലാലിന്റെ മകളായത് ഈ മിടുക്കിയായിരുന്നു. സംവിധായകനായ സഞ്ജീവ് ശിവന്റെ ഭാര്യയാണ് ഈ താരമിന്ന്. സിനിമാകൂടുംബത്തിലെത്തിയതോടെ താരത്തിന്റെ കലാജീവിതവും ശക്തമായി മുന്നേറുകയായിരുന്നു. ഭര്‍ത്താവിനെപ്പോലെ തന്നെ സംവിധാനത്തില്‍ മികവ് തെളിയിച്ചിരിക്കുകയാണ് ദീപ്തി. ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവനെ അറിയാത്തവര്‍ വിരളമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന ഡീകോഡിങ് ശങ്കറുമായാണ് ഇത്തവണ ദീപ്തി മേലയിലേക്കെത്തിയത്.
സംഗീത പ്രേമികളുടെ പ്രിയപ്പെട്ട കലാകാരന്മാരിലൊരാളാണ് ശങ്കര്‍ മഹാദേവന്. ഒറാക്കിളില്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് അദ്ദേഹം സംഗീതത്തിലേക്ക് പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്. ജീവിത്തത്തില്‍ എത്ര വലിയ പ്രതിസന്ധി തേടി വരുമ്പോഴും അവയെ എല്ലാം ചിരിച്ച മുഖത്തോടെ നേരിടുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. അദ്ദേഹത്തില്‍ നിന്നും യുവതലമുറയ്ക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും ദീപ്തി പറയുന്നു.
എല്‍എല്‍ബി പഠനത്തിനിടയിലാണ് താന്‍ സിനിമയിലേക്കെത്തിയത്. പഠനത്തിന് പ്രഥമ പരിഗണന നല്‍കാനാണ് അച്ഛന് ആവശ്യപ്പെട്ടത്. വിവാഹ ശേഷം സഞ്ജീവ് ശിവന്റെ കുടുംബത്തിലെത്തിയപ്പോള്‍ അവരെല്ലാം സിനിമയുമായി ചേര്‍ന്നുനില്‍ക്കുന്നവരാണ്. സിനിമയെടുക്കണമെന്നും മടി മാറ്റണമെന്നും ആവശ്യപ്പെട്ട് എല്ലാത്തിനും പൂര്‍ണ്ണ പിന്തുണ നല്‍കിയത് സഞ്ജീവാണ്. മേളയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചപ്പോള്‍ കാണാനായി ശങ്കര്‍ മഹാദേവനും കുടുംബവും എത്തിയിരുന്നു. കാലമെത്ര കഴിഞ്ഞാലും ആളുകള്‍ തന്നെ ഈ ഡോക്യുമെന്‍രറിയിലൂടെ ഓര്‍ക്കുമെന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ലഭിച്ച വലിയ അംഗീകാരമാണ് അതെന്നും ദീപ്തി പറയുന്നു. ചിത്രത്തിന് കടപ്പാട്: ദീപ്തി സംഞ്ജീവ് ശിവന് ഫേസ്ബുക്ക് പേജ്.