»   » ലാല്‍ ജോസിന്റെ മദ്യപാനിയായ നായിക ഇനി മമ്മൂട്ടിയുടെ ചിത്രത്തില്‍, ത്രില്ലിലാണെന്ന് നടി!!

ലാല്‍ ജോസിന്റെ മദ്യപാനിയായ നായിക ഇനി മമ്മൂട്ടിയുടെ ചിത്രത്തില്‍, ത്രില്ലിലാണെന്ന് നടി!!

Posted By: Rohini
Subscribe to Filmibeat Malayalam

ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് പാതി മലയാളിയായ ദീപ്തി സതി സിനിമാ രംഗത്ത് എത്തിയത്. നീനയ്ക്ക് ശേഷം വീണ്ടുമിതാ ദീപ്തി മലയാളത്തിലെത്തുന്നു. ഇത്തവണ മെഗാസ്റ്റാറിന്റെ ചിത്രത്തിലാണ് ദീപ്തി അഭിനയിക്കുന്നത്.

'കള്ളു കുടിയ്ക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന നീനയെക്കള്‍ ബുദ്ധിമുട്ടാണ് ഇത്'

സെവന്‍ത് ഡേ എന്ന ചിത്രത്തിന് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ട് കേന്ദ്ര നായികമാരില്‍ ഒരാളാണ് ദീപ്തി. മമ്മൂക്കയുടെ ചിത്രത്തിലെ ഈ റോളിന് വേണ്ടി വിളിച്ചതിന്റെ ത്രില്ലിലാണ് താനെന്ന് ദീപ്തി സതി പറയുന്നു.

നീനയല്ല.. നീനയേ അല്ല

നീന എന്ന ചിത്രത്തിലെ കഥാപാത്രത്തില്‍ നിന്നും തീര്‍ത്തും വ്യത്യസാതമാണ് ശ്യാംധര്‍ ചിത്രത്തിലെ വേഷം. കൊച്ചിക്കാരിയായ പെണ്‍കുട്ടിയാണ്. കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ദീപ്തി പറഞ്ഞു.

മറ്റൊരു നടി ആശ

ആശ ശരത്താണ് ചിത്രത്തിലെ മറ്റൊരു നായികാ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. ടീച്ചറുടെ വേഷമാണ് ആശയ്ക്ക്. നേരത്തെ വര്‍ഷം എന്ന ചിത്രത്തില്‍ മെഗാസ്റ്റാറിന്റെ ഭാര്യയായി ആശ വേഷമിട്ടിട്ടുണ്ട്.

മമ്മൂട്ടിയുടെ വേഷം

ഇടുക്കിക്കാരനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ടീച്ചര്‍ ട്രെയിനിങിനായി മമ്മൂട്ടി എറണാകുളത്തെത്തുന്നു. എല്ലാ ടീച്ചറും ഒരു കുട്ടിയാണെന്ന് വിശ്വസിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്. ഇത് തന്നെയാണ് സിനിമയുടെ ആശയവും. കൂടുതലൊന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് സംവിധായകന്‍ ശ്യാംധര്‍ പറഞ്ഞു.

മറ്റ് കഥാപാത്രങ്ങള്‍

ദിലീഷ് പോത്തന്‍, ഹാരിഷ് കണാരന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഇന്ന് (ഫെബ്രുവരി 1) ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

English summary
Ever since the Seventh Day director Syamdhar announced his film with Mammootty in the lead, speculations were rife about the other cast members and the movie's storyline. Now, the director exclusively tells us the details of the family entertainer, which will go on floors on February 1.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam