»   » ശ്രീനിവാസനെതിരെ മാനനഷ്ടക്കേസ്

ശ്രീനിവാസനെതിരെ മാനനഷ്ടക്കേസ്

Posted By:
Subscribe to Filmibeat Malayalam
Sreenivasan
നടനും സംവിധായകനുമായ ശ്രീനിവാസനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ മാനനഷ്ടകേസ്. കവി സത്യചന്ദ്രന്‍ പൊയില്‍കാവ് ആണ് ശ്രീനിവാസനെതിരെ പരാതിയുമായി കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

ഇയാളുടെ ഹര്‍ജിയില്‍ ഏപ്രില്‍ 21 ന് ഹാജരാകാന്‍ കോടതി ശ്രീനിവാസനും മറ്റുള്ളവര്‍ക്കും സമന്‍സ് അയച്ചു. ശീനിവാസന്‍ കഥയും തിരക്കഥയും എഴുതിയ 'കഥ പറയുമ്പോള്‍' എന്ന സിനിമയുടെ യഥാര്‍ഥ കഥ തന്റേതാണെന്ന് നേരത്തെ സത്യചന്ദ്രന്‍ അവകാശപ്പെട്ടിരുന്നു.

2011 നവംബറില്‍ പുറത്തിറക്കിയ സിനിമാ മംഗളത്തില്‍ ശ്രീനിവാസനുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ഈ അഭിമുഖത്തില്‍ കഥ മോഷണത്തെക്കുറിച്ചുള്ള ആരോപണത്തെ കുറിച്ച് ശ്രീനിവാസന്‍ സത്യചന്ദ്രനെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചു എന്നാണ് പരാതി.

സിനിമാ മംഗളം പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ ബാബു ജോസഫ്, എഡിറ്റര്‍ പലിശേരി, ലേഖകന്‍ എം എസ് ദാസ് എന്നിവരാണ് മറ്റ് പ്രതികള്‍. ആര്‍ ശരത് സംവിധാനം ചെയ്യുന്ന പറുദ്ദീസയുടെ സെറ്റിലുള്ള ശ്രീനിവാസന്‍ കോടതി നടപടിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

English summary
Poet Sathyachandran Poyikavu has filed a defamation case against actor-director Sreenivasan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam