»   »  താടിയും നീളന്‍ മുടിയുമായി ക്ലീറ്റസ്

താടിയും നീളന്‍ മുടിയുമായി ക്ലീറ്റസ്

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് വലിയ തരംഗമാവുകയാണ്.
ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ തന്നെയാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.

ഷൂട്ടിങ് തുടരുന്ന ചിത്രത്തിന്റെ സ്റ്റില്ലുകള്‍ പുറത്തുവന്നിട്ടുണ്ട്.

താടിയും നീളന്‍ മുടിയുമായി ക്ലീറ്റസ്

ചിത്രത്തില്‍ വടക്കുന്തല തിയേറ്റേഴ്‌സിന്റെ പ്രധാന നടനായ ക്ലീറ്റസായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ബെന്നി പി നായരമ്പലത്തിന്റേതാണ് പാത്രസൃഷ്ടി.

താടിയും നീളന്‍ മുടിയുമായി ക്ലീറ്റസ്

മുടിയും താടിയും നീട്ടിവളര്‍ത്തിയും മുടി പിന്നോട്ട് ചീകി ഷര്‍ട്ടിന്റെ കെ തെറുത്ത് കയറ്റിവച്ച് കഴുത്തില്‍ കറുത്തചരട് കെട്ടിയുമെല്ലാമാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്.

താടിയും നീളന്‍ മുടിയുമായി ക്ലീറ്റസ്

ഒരു നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ക്ലീറ്റസ് കടന്നുപോകുന്ന അന്തസംഘര്‍ഷങ്ങളാണ് ചിത്രം വരച്ചുകാണിയ്ക്കുന്നത്.

താടിയും നീളന്‍ മുടിയുമായി ക്ലീറ്റസ്

ചിത്രത്തില്‍ ഹണി റോസാണ് നായികയായി എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, തെസ്‌നി ഖാന്‍, അജു വര്‍ഗ്ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍

താടിയും നീളന്‍ മുടിയുമായി ക്ലീറ്റസ്

നവാഗത സംവിധായകനായ ജി മാര്‍ത്താണ്ഡനാണ് ചിത്രത്തിന്റെ സംവിധായകന്‍. അടുത്തിടെയായി മികച്ച കഥകളുമായി എത്തുന്ന നവാഗത സംവിധായകരെ മമ്മൂട്ടി രണ്ടു കയ്യും നീട്ടി സ്വീകരിയ്ക്കുകയാണ്. ഇത്തരത്തിലുള്ള മിക്ക ചിത്രങ്ങളും ശ്രദ്ധിക്കപ്പെടുന്നുമുണ്ട്.

താടിയും നീളന്‍ മുടിയുമായി ക്ലീറ്റസ്

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തകനായ ഫൈസല്‍ ലത്തീഫാണ് ക്ലീറ്റസ് നിര്‍മ്മിയ്ക്കുന്നത്.

English summary
Mammootty is playing a professional drama actor in debutant Marthandans Deivathinte Swantham Cleetus

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam