»   » ഒപ്പത്തില്‍ നിന്നും പ്രിയദര്‍ശനു വെട്ടിമാറ്റേണ്ടി വന്ന രംഗം..

ഒപ്പത്തില്‍ നിന്നും പ്രിയദര്‍ശനു വെട്ടിമാറ്റേണ്ടി വന്ന രംഗം..

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാളികള്‍ എക്കാലവും ഇഷ്ടപ്പെടുന്ന കൂട്ടുകെട്ടാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ട്. ഒട്ടേറെ ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ മലയാളത്തിലിറങ്ങിയത്. അധിക ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായവ.

ഒരിടവേളയ്ക്കു ശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാലിനൊപ്പം തിരിച്ചുവരവു നടത്തിയ ചിത്രമായിരുന്നു ഒപ്പം. എന്നാല്‍ ആ ചിത്രത്തില്‍ നിന്ന് ഒരു ഭാഗം തനിക്കു വെട്ടി മാറ്റേണ്ടി വന്നതായി പിന്നീട് പ്രിയദര്‍ശന്‍ വെളിപ്പെടുത്തുന്നു

പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ നര്‍മ്മം

പ്രിയദര്‍ശന്‍ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും തിയറ്ററില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുക പതിവാണ് .ഒപ്പത്തിലും അത്തരം ഒട്ടേറെ രംഗങ്ങളുണ്ട്

സ്വന്തം അനുഭവങ്ങളും പത്ര വായനയും

പത്രവായനയില്‍ നിന്നാണ് താന്‍ സിനിമയ്ക്കു വേണ്ട വിവരങ്ങള്‍ ശേഖരിക്കുന്നതെന്നു പ്രിയദര്‍ശന്‍ പറയുന്നു. ലോകത്ത് എവിടെയാണെങ്കിലും ഒട്ടുമിക്ക മലയാള പത്രങ്ങളുടെയും ഓണ്‍ലൈന്‍ എഡിഷന്‍ വായിക്കും.സ്വന്തം അനുഭവങ്ങളും സിനിമയ്ക്ക് വിഷയമാവാറുണ്ടെന്നും പ്രിയന്‍ പറയുന്നു

സിനിമകള്‍ കാണും

പുതുതായി റിലീസാവുന്ന എല്ലാ ചിത്രങ്ങളും തിയറ്ററില്‍ പോയി കാണുന്ന ശീലം തനിക്കുണ്ടെന്നു പ്രിയന്‍ പറയുന്നു. മലയാള ചിത്രങ്ങള്‍ മാത്രമല്ല ബോളിവുഡ് ,ഹോളിവുഡ്ചിത്രങ്ങളും ഒഴിവാക്കാറില്ല.

ഒപ്പത്തിലെ മാമുക്കോയയുടെ കഥാപാത്രം

ഒപ്പത്തില്‍ മാമുക്കോയ അവതരിപ്പിച്ച കഥാപാത്രത്തെ പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ടിരുന്നു. ആരുടെ പേരു കേട്ടാലും അത് മുസ്ലീം പേരുകളായി ഉച്ഛരിക്കുന്നതായിരുന്നു ആ കഥാപാത്രത്തിന്റെ പ്രത്യേകത. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ മാമുക്കോയ അവതരിപ്പിച്ച ഒട്ടേറെ സീനുകള്‍ ചിത്രത്തില്‍ നിന്ന് വെട്ടി മാറ്റേണ്ടി വന്നിട്ടുണ്ട് .

മാമുക്കോയ പത്രം വായിക്കുന്ന രംഗം

മാമുക്കോയ പത്രം വായിച്ച് നമ്മുടെ പഴയ മുഖ്യമന്തി ഉമ്മര്‍ കുട്ടിയെ നശിപ്പിച്ചതെല്ലാം ആ സൈനബ ആണെന്നു പറയുന്ന ഒരു രംഗം ഒപ്പത്തില്‍ ഉണ്ടായിരുന്നു. ഇത് കേട്ട് സഹികെട്ട് മോഹന്‍ലാല്‍ പത്രം വാങ്ങി വലിച്ചു കീറുന്ന രംഗമാണ് വെട്ടിമാറ്റിയതെന്നു പ്രിയന്‍ പറയുന്നു.

ഒപ്പത്തിലെ ഫോട്ടോസിനായി

English summary
director priyadarsan says about a scene which he deleted in his movie oppam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam