»   » ഓര്‍ഡിനറി എന്ന ചിത്രത്തില്‍ നിങ്ങള്‍ കാണാത്ത ഒരു മനോഹരമായ പാട്ടിതാ

ഓര്‍ഡിനറി എന്ന ചിത്രത്തില്‍ നിങ്ങള്‍ കാണാത്ത ഒരു മനോഹരമായ പാട്ടിതാ

Posted By: Rohini
Subscribe to Filmibeat Malayalam

നിഷാദ് കെ കോയയുടെ തിരക്കഥയില്‍ സുഗീത് സംവിധാനം ചെയ്ത മനോഹരമായ ചിത്രമാണ് ഓര്‍ഡിനറി. പേര് സൂചിപ്പിയ്ക്കുന്നത് പോലെ വളരെ സാധാരണമായൊരു ചിത്രം. കുഞ്ചാക്കോ ബോബനും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഗവിയുടെ ദൃശ്യം ഭംഗി കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.

അഞ്ച് പാട്ടുകളാണ് ചിത്രത്തില്‍ പ്രേക്ഷകര്‍ കണ്ടത്. സുന്‍ സുന്‍ സുന്ദരി പെണ്ണേ, എന്തിനീ മിഴിരണ്ടും, ആറ്റുനോറ്റൊരു, സൂര്യ ശലഭമേ എന്നീ നാല് പാട്ടുകള്‍ക്ക് പുറമേ, ചെന്താമര എന്ന് തുടങ്ങുന്ന ഒരു ടൈറ്റില്‍ സോങ്ങും.


ordinary-song

എന്നാല്‍ നിങ്ങള്‍ കാണാത്ത മറ്റൊരു മനോഹര ഗാനം കൂടെ ഈ ചിത്രത്തിലുണ്ട്. വിദ്യാധരന്‍ ആലപിച്ച കറുത്ത മുന്തിരി എന്ന് തുടങ്ങുന്ന പാട്ട്. ഒരുമിനിട്ട് 54 സെക്കന്റ് ദൈര്‍ഘ്യമുള്ള പാട്ട് എഡിറ്റ് ചെയ്തപ്പോള്‍ വെട്ടിമാറ്റുകയായിരുന്നു.


ബസിനകത്താണ് പാട്ടിന്റെ പശ്ചാത്തലം. നാടന്‍ പാട്ടിന്റെ ഈണത്തില്‍ ആലപിയ്ക്കുന്ന പട്ടില്‍ സങ്കടവും പ്രണയവും സന്തോഷവുമൊക്കെ നിറയുന്നു. ഈ പാട്ട് കൂടാതെ തെച്ചിപ്പൂ മന്താരം, കാഞ്ഞുപോയി എന്റെയീ... എന്നീ ഗാനങ്ങളും ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതാണ്..


English summary
Deleted song from Ordinary

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam