»   »  ദില്ലി പെണ്‍കുട്ടിയുടെ കഥ മലയാളത്തില്‍

ദില്ലി പെണ്‍കുട്ടിയുടെ കഥ മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam
Lakshmi Rai
കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ദില്ലി പെണ്‍കുട്ടിയായി വെള്ളിത്തിരയിലെത്തണെന്ന ലക്ഷ്മി റായിയുടെ ആഗ്രഹം സഫലമാകുന്നു. നവാഗതനായ വേണു ജിഎസ് ശരവണന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലൂടെയാണ് ലക്ഷ്മി ദില്ലി പെണ്‍കുട്ടിയുടെ വേഷമണിയുന്നത്.

ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലായി ചിത്രീകരിയ്ക്കുന്ന സിനിമയില്‍ ഉണ്ണിമുകുന്ദന്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ലെന എന്നിവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ കളക്ഷനില്‍നിന്ന് 25 ലക്ഷം രൂപ ദില്ലി പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ നടുക്കിയ ദില്ലി കൂട്ടമാനഭംഗം ആരെങ്കിലും സിനിമയാക്കുകയാണെങ്കില്‍ അഭിനയിക്കാന്‍ തയാറാണെന്ന് ലക്ഷ്മി റായി നേരത്തെ പറഞ്ഞിരുന്നു.

ദില്ലി പെണ്‍കുട്ടിക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്കുന്നതിലൂടെ ഈ സംഭവത്തില്‍ തനിക്കുള്ള പ്രതിഷേധവും ഞെട്ടലും അറിയിക്കാന്‍ കഴിയും എന്നാണ് ലക്ഷ്മി വിശ്വസിയ്ക്കുന്നത്. സമൂഹത്തില്‍ ഒളിഞ്ഞു കിടക്കുന്ന ഇത്തരം ഭീകരതകളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സിനിമയിലൂടെ സാധിക്കുമെന്നും ഇന്ത്യയില്‍ സ്ത്രീകളുടേയും കുട്ടികളുടേയും അവസ്ഥ ഏറെ പരിതാപകരമാണെന്നും ലക്ഷ്മി അഭിപ്രായപ്പെടുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam