»   » പ്രസവചിത്രീകരണം: വനിത കമ്മീഷനെതിരെ ശ്വേത

പ്രസവചിത്രീകരണം: വനിത കമ്മീഷനെതിരെ ശ്വേത

Posted By:
Subscribe to Filmibeat Malayalam
Swetha Menon
തന്റെ പ്രസവം സിനിമയ്ക്കായി ചിത്രീകരിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വീകരിച്ച നിലപാട് ശരിയായില്ലെന്ന് നടി ശ്വേതാ മേനോന്‍. സിനിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് സെന്‍സര്‍ ബോര്‍ഡാണ്. അനാവശ്യരംഗങ്ങള്‍ ഉണ്‌ടെങ്കില്‍ അവര്‍ നടപടി സ്വീകരിക്കും. പ്രസവ വാര്‍ത്തയ്ക്കുശേഷം പലരില്‍ നിന്നും കടുത്ത പ്രതികരണങ്ങള്‍ ഉണ്ടായത് വേദനിപ്പിച്ചെന്നും ശ്വേത പറഞ്ഞു.

പ്രസവത്തിന് ശേഷമുണ്ടായ വിവാദങ്ങളെക്കുറിച്ച് ഇതാദ്യമായാണ് ശ്വേതാമേനോന്‍ പ്രതികരിക്കുന്നത്. പ്രസവ വാര്‍ത്തയ്ക്കുശേഷം പലരില്‍ നിന്നും കടുത്ത പ്രതികരണങ്ങള്‍ ഉണ്ടായത് വേദനിപ്പിച്ചെന്നും ശ്വേത പറഞ്ഞു.

അതിനിടെ ശ്വേതയുടെ പ്രസവരംഗമുണ്ടെന്ന് പറയപ്പെടുന്ന കളിമണ്ണ് എന്ന സിനിമ മാതൃത്വത്തെ മോശമായി ചിത്രീകരിക്കുന്നുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ കെ. സി. റോസക്കുട്ടി പറഞ്ഞിരുന്നത്. സെന്‍സര്‍ ബോര്‍ഡ് സിനിമ പരിശോധിക്കുന്നതു വനിതാ കമ്മിഷന്റെ സാന്നിധ്യത്തിലായിരിക്കണമെന്നു ബോര്‍ഡിനു കത്തെഴുതിയിട്ടുണ്ട്. മാതൃത്വത്തിന്റെ മഹത്വമാണ് ചിത്രത്തിലുള്ളതെങ്കില്‍ അത് അംഗീകരിക്കുമെന്നും റോസക്കുട്ടി പറഞ്ഞിരുന്നു.

വിവാദം കൊഴുക്കുമ്പോഴും കളിമണ്ണിന്റെ ചിത്രീകരണവുമായി മുന്നോട്ടുപോകാനാണ് സംവിധായകന്‍ ബ്ലെസിയും ശ്വേതയും തീരുമാനിച്ചിരിയ്ക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam