»   » കനകയുടെ മരണവാര്‍ത്ത പബ്ലിസിറ്റി സ്റ്റണ്ട്:പിതാവ്

കനകയുടെ മരണവാര്‍ത്ത പബ്ലിസിറ്റി സ്റ്റണ്ട്:പിതാവ്

Posted By:
Subscribe to Filmibeat Malayalam

കനക മരിച്ചുവെന്ന തെറ്റായ വാര്‍ത്തയ്ക്ക് പിന്നാലെ താരവും പിതാവ് ദേവദാസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വഷളാകുന്നു. തനിയ്ക്ക് കാന്‍സറാണെന്നും മരിച്ചുവെന്നുമുള്ള വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയത് പിതാവാണെന്നുള്ള കനകയുടെ ആരോപണത്തിന് പിന്നാലെ മകള്‍ക്കെതിരെ ദേവദാസ് രംഗത്തെത്തി.

പബ്ലിസിറ്റിയ്ക്കുവേണ്ടി കനകതന്നെ സൃഷ്ടിച്ചതാണ് മരണവാര്‍ത്തയെന്നാണ് ദേവദാസ് പറയുന്നത്. കനക സിനിമയിലേയ്ക്ക് തിരിച്ചുവരാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടെന്നും അതിനു കളമൊരുക്കാനായി കനകതന്നെയാണ് ഇത്തരത്തിലൊരു വാര്‍ത്ത പടച്ചുവിട്ടതെന്നുമാണ് ദേവദാസ് ആരോപിക്കുന്നത്. മരണവാര്‍ത്തയ്ക്കു പിന്നിലുള്ള നിജസ്ഥിതി കണ്ടെത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

പിതാവ് തന്റെ സ്വത്ത് തട്ടിയെടുക്കാനായി നടക്കുകയാണെന്നും ഇക്കാര്യത്തില്‍ താന്‍ കേസ് കൊടുത്തതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് താന്‍ മരിച്ചുവെന്ന് വാര്‍ത്ത പരത്തിയതെന്നുമാണ് കനക പറയുന്നത്.

മരിച്ചുവെന്ന് മാധ്യമങ്ങളെ അറിയിച്ചശേഷം പിതാവ് തന്നെ കാണാന്‍ എത്തിയിരുന്നുവെന്നും അദ്ദേഹത്തെ താനിനി വീട്ടില്‍ കയറ്റില്ലെന്നും മറ്റും ഒരു മലയാളം പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ കനക പറഞ്ഞിരുന്നു.

കനക കുട്ടിയായിരിക്കുന്നകാലത്താണ് ദേവദാസ് ഇവരെ ഉപേക്ഷിച്ച് പോയത്. പിന്നീട് 2008ല്‍ കനകയുടെ മാതാവ് ദേവിക മരിച്ചപ്പോഴാണ് ഇദ്ദേഹം തിരിച്ചെത്തുന്നതും മകളെ കാണുന്നതും.

English summary
Actress Kanaka's father Devadas alleged that the death and Cancer news are publicity stunt planned by Kanaka

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam