»   »  ദേ പിന്നെയും; മോഹന്‍ലാല്‍ തന്റെ പഴയ നായികയെ തിരികെ വിളിക്കുന്നു

ദേ പിന്നെയും; മോഹന്‍ലാല്‍ തന്റെ പഴയ നായികയെ തിരികെ വിളിക്കുന്നു

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന് ഇതെന്തു പറ്റി. ദൃശ്യം സിനിമയുടെ എഫക്ടാണോ. ദൃശ്യത്തില്‍ തന്റെ ആദ്യകാല ഹിറ്റ് നായികയ്‌ക്കൊപ്പം വീണ്ടും ഒന്നിച്ചഭിനയിച്ചതിന്റെ വിജയം പ്രേക്ഷകര്‍ കണ്ടതാണ്. ഇപ്പോഴിതാ ലാലിലൂടെ പഴയ നായികമാരൊക്കെ തിരികെ വരുന്നു.

പൂര്‍ണിമ ഭാഗ്യരാജ്, ഉര്‍വശി, ഗൗതമി, വിമല രാമന്‍ തുടങ്ങിയവര്‍ക്ക് പിന്നാലെ ഇതാ മറ്റൊരു നായിക കൂടെ, ദേവയാനി!! പക്ഷെ ഈ കൂടിച്ചേരലും ഇങ്ങ് മലയാളത്തിലല്ല, തെലുങ്ക് ചിത്രത്തിന് വേണ്ടിയാണ്

ദേ പിന്നെയും; മോഹന്‍ലാല്‍ തന്റെ പഴയ നായികയെ തിരികെ വിളിക്കുന്നു

2003 ല്‍ വി എം വിനുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബാലേട്ടന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് നേരത്തെ ദേവയാനിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ചത്

ദേ പിന്നെയും; മോഹന്‍ലാല്‍ തന്റെ പഴയ നായികയെ തിരികെ വിളിക്കുന്നു

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് ഇപ്പോള്‍ വീണ്ടും ദേവയാനിയും മോഹന്‍ലാലും ഒന്നിക്കുന്നത്. ഭാര്യാ ഭര്‍ത്താക്കന്മാരായാണ് അഭിനയിക്കുന്നത്

ദേ പിന്നെയും; മോഹന്‍ലാല്‍ തന്റെ പഴയ നായികയെ തിരികെ വിളിക്കുന്നു

ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്്. നെഗറ്റീവ് സൈഡുള്ള ദേവയാനിയുടെയും മോഹന്‍ലാലിന്റെയും മകന്റെ വേഷമാണ് ഉണ്ണിക്ക്.

ദേ പിന്നെയും; മോഹന്‍ലാല്‍ തന്റെ പഴയ നായികയെ തിരികെ വിളിക്കുന്നു

ഒരു കാലത്ത് തെലുങ്ക് ചിത്രത്തിലും സജീവമായിരുന്ന ദേവയാനി 2003 ല്‍ റിലീസ് ചെയ്ത നാനിയിലാണ് ഒടുവില്‍ വേഷമിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം തെലുങ്കിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് കൂടെയാണ് ദേവയാനിക്ക് ഈ ചിത്രം

ദേ പിന്നെയും; മോഹന്‍ലാല്‍ തന്റെ പഴയ നായികയെ തിരികെ വിളിക്കുന്നു

ഒരുനാള്‍ വരും, സര്‍ക്കാര്‍ കോളനി എന്നീ ചിത്രങ്ങളിലൂടെയാണ് ദേവയാനി മലയാളത്തിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവന്നത്. ബാലേട്ടന്‍ കൂടാതെ സുന്ദര പുരുഷന്‍, കാതില്‍ ഒരു കിന്നാരം, മിസ്റ്റര്‍ ക്ലീന്‍, കിണ്ണം കട്ട കള്ളന്‍, മഹാത്മ എന്നീ മലയാള സിനിമയിലും ദേവയാനി വേഷമിട്ടിട്ടുണ്ട്.

ദേ പിന്നെയും; മോഹന്‍ലാല്‍ തന്റെ പഴയ നായികയെ തിരികെ വിളിക്കുന്നു

ഇപ്പോള്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉഗ്രം ഉജ്ജ്വലം എന്ന ടെലിവിഷന്‍ പരിപാടിയുടെ വിധികര്‍ത്താവായി ദേവയാനി എന്നും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു

English summary
Devayani to make a comeback in Telugu, Plays Malayalam Superstar Mohanlals wife in ~Janatha Garage
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam