»   » പുതിയ സിനിമാ ട്രെന്റില്‍ ദേവി അജിത്ത്

പുതിയ സിനിമാ ട്രെന്റില്‍ ദേവി അജിത്ത്

Posted By: AkhilaKS
Subscribe to Filmibeat Malayalam

അഭിനയത്തിനൊപ്പം നിര്‍മ്മാണ രംഗത്തേക്കും കടക്കുന്നതാണല്ലോ ഇപ്പോഴത്തേ മലയാള സിനിമയിലെ പുതിയ പ്രവണത. മലയാളത്തിലെ പല താരങ്ങളും ഇതിനോടകം നിര്‍മ്മാണത്തിലേക്കും കടന്ന് കഴിഞ്ഞു.

അഭിനയത്തില്‍ നിരവധി വേഷങ്ങള്‍ ചെയ്ത ദേവി അജിത്താണ് അടുത്തതായി നിര്‍മ്മാണ മേഖലയിലേക്ക് കടക്കാന്‍ പോകുന്നത്. ദേവിയുടെ നിര്‍മ്മാണത്തിലെ പുതിയ പ്രോജക്ട് ഉടന്‍ ആരംഭിക്കും. സിനിമാ മേഖലയില്‍ ക്യാറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന ചിത്രമായിരിക്കും തന്റെ നിര്‍മ്മാണത്തിലുള്ള സിനിമ- ദേവി അജിത്ത് പറയുന്നു.

devi-ajith

ദീപേഷ് ടി സംവിധാനം ചെയ്യുന്ന അങ്കുരം എന്ന ചിത്രത്തിലാണ് ദേവിക ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഒരു അമ്മ വേഷമാണ് ദേവിക അവതരിപ്പിക്കുന്നത്.

യുവതാരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍, അവര്‍ എന്നെ അംഗീകരിക്കുന്നതില്‍ തനിക്ക് വളരെ സന്തോഷം ഉണ്ടെന്നും ദേവി പറയുന്നു. മിനിസക്രീനിലും നിറഞ്ഞു നില്‍ക്കുന്ന ദേവിക അടുത്തതായി എത്തുന്നത് ഒരു ചാനലിലെ അവതാരകയായിട്ടാണെന്നും ദേവി പറഞ്ഞു.

English summary
അഭിനയത്തിനൊപ്പം നിര്‍മ്മാണ രംഗത്തേക്കും കടക്കുന്നതാണല്ലോ ഇപ്പോഴത്തേ മലയാള സിനിമയിലെ പുതിയ പ്രവണത. മലയാളത്തിലെ പല താരങ്ങളും ഇതിനോടകം നിര്‍മ്മാണത്തിലേക്കും കടന്ന് കഴിഞ്ഞു.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam