Just In
- 56 min ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 1 hr ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 2 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു: ബൈഡനെ അഭിനന്ദിച്ച് മോദി
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബാലഭാസ്ക്കറിന്റെ മരണം കൊലപാതകം? സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും!

വയലിനിലെ ആ മാന്ത്രികസ്പര്‍ശം നമുക്കൊപ്പമില്ലെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. നിറഞ്ഞ പുഞ്ചിരിയുമായി സദസ്സിനെ കോരിത്തരിപ്പിച്ചിരുന്ന ബാലഭാസ്ക്കറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നിന്നും സംഗീതലോകവും ആരാധകരും ഇതുവരെ മുക്തരായിട്ടില്ല. സെപ്റ്റംബര്‍ 25നായിരുന്നു ബാലുവും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ രണ്ടര വയസ്സുള്ള മകള്‍ മരിച്ചിരുന്നു. മകള്‍ യാത്രയായത് അറിയാതെ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ബാലുവും ലക്ഷ്മിയും. തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ബാലു അപ്രതീക്ഷിതമായാണ് യാത്രയായത്. ബാലുവിന്റെ അപകട കാരണങ്ങളെക്കുറിച്ചും മരണത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ചുമൊക്കെ നിരവധി സംശയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ട്! മോഹന്‍ലാലിന്റെ തുറന്നുപറച്ചില്‍ വൈറലാവുന്നു!
അപകടത്തെക്കുറിച്ച് ഡ്രൈവര്‍ നല്കിയ മൊഴിയും ലക്ഷ്മിയുടെ വാക്കുകളും തമ്മിലുള്ള വൈരുദ്ധ്യവും ബാലുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഡിജിപിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. അപകട സമയത്ത് ആരായിരുന്നു വാഹനമോടിച്ചിരുന്നതെന്ന കാര്യത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ബാലുവാണ് വാഹനമോടിച്ചതെന്നാണ് ഡ്രൈവറായ അര്ജുനന് പറഞ്ഞത്. എന്നാല്‍ ബാലു ദീര്‍ഘദൂര യാത്രകളില്‍ വാഹനമോടിക്കാറില്ലെന്നും ഡ്രൈവറാണ് വാഹനമോടിച്ചതെന്നുമായിരുന്നു ലക്ഷ്മി പറഞ്ഞത്. മൊഴികളിലെ വൈരുദ്ധ്യത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവും രംഗത്തെത്തിയത്.

ബാലുവിന്റെ സാമ്പത്തിക ഇടപാടുകള്‍
ബാലഭാസ്ക്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സംശയങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നുവന്നിരുന്നു. പാലക്കാട്ടെ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറുമായി ബാലുവിനുള്ള സൗഹൃദത്തെക്കുറിച്ചും ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട്ാണ് ബാലുവിന്റെ കുടുംബം രംഗത്തെത്തിയത്. ലക്ഷ്മിയുമായി കൂടിയാലോചിച്ചതിന് ശേഷമാണ് ഇത്തരത്തിലൊരു നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്നും ബാലുവിന്റെ പിതവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡോക്ടറുമായുള്ള ബന്ധം
10 വര്‍ഷമായി ഡോക്ടറും ബാലഭാസ്ക്കറും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട്. ഒരു പരിപാടിയില്‍ വെച്ചാണ് ബാലു അദ്ദേഹത്തെ പരിചയപ്പെട്ടത്. ഇരുവരും തമ്മില്‍ വ്യക്തിപരമയാ അടുപ്പം ഉണ്ടായിരുന്നുവെന്നും കുടുംബാഗംങ്ങള്‍ പറയുന്നു. ഡോക്ടര്‍ ബാലഭാസ്ക്കറിന് വജ്ര മോതിരം നല്‍കിയിരുന്നുവെന്നും പാലക്കാട്ടെ ഒരു വീട്ടില്‍ വയലിന് പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നതായും കുടുംബാംഗങ്ങള്‍ പറയുന്നു. ഇരുവരുമായുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

അക്കൗണ്ടന്റുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു
ബാലുവിന് ശത്രുക്കളുള്ളതായി ആര്‍ക്കും അറിയില്ല. സുഹൃത്തുക്കളുമായി പ്രത്യേക അടുപ്പമായിരുന്നുവെന്ന കാര്യത്തെക്കുറിച്ചാണ് കുടുംബാഗംങ്ങളും പറഞ്ഞത്. അപകടത്തിന് പിന്നാലെ ബാലുവിന്റെ അക്കൗണ്ടന്റുമായി ബന്ധപ്പെടാന്‍ അച്ഛനും അമ്മയും ശ്രമം നടത്തിയിരുന്നു. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഇതേക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. ഇതോടെയാണ് ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും സമീപിച്ചത്.

യാത്ര രാത്രിയിലേക്ക് മാറ്റിയത്?
തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ പള്ളിപ്പുറത്ത് വെച്ചായിരുന്നു ബാലുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. തൃശ്ശൂരില്‍ റൂമെടുത്ത് അവിടെ താമസിച്ച് പിറ്റേ ദിവസം രാവിലെ വീട്ടിലേക്ക് പുറപ്പെടാനായിരുന്നു ബാലുവിന്റെ പ്ലാന്‍. എന്നാല്‍ അപ്രതീക്ഷിതമായാണ് യാത്ര മാറ്റി രാത്രി തന്നെ ഇവര്‍ പുറപ്പെട്ടത്. പെട്ടെന്ന് തിരുവനന്തപുരത്തേക്ക് എത്തേണ്ടിയിരുന്ന സാഹചര്യം എന്തായിരുന്നുവെന്നന്വേഷിക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മൊഴികളിലെ വൈരുദ്ധ്യം
പാലക്കാട്ടെ ഡോക്ടറുടെ ബന്ധുവായിരുന്നു അര്ജുനന്. ബാലുവായിരുന്നു അപകട സമയത്ത് വാഹനമോടിച്ചിരുന്നതെന്നും താന്‍ പുറകിലെ സീറ്റിലായിരുന്നുവെന്നുമായിരുന്നു അദ്ദേഹം മൊഴി നല്‍കിയത്. അപകടത്തെത്തുടര്‍ന്ന് സാധാരണനിലയിലേക്ക് വരുന്നതിനിടയിലാണ് ലക്ഷ്മിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്. ബാലുവല്ല ഡ്രൈവറാണ് വാഹനമോടിച്ചതെന്നാണ് ലക്ഷ്മി പറഞ്ഞത്. ഇരുവരുടേയും മൊഴിയിലെ വൈരുദ്ധ്യത്തെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുന്നതിനിടയിലായിരുന്നു സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് എത്തിയത്.

വിശദമായി അന്വേഷിക്കും
ബാലഭാസ്ക്കറിന്റെ മരണത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. കേസന്വേഷണത്തില്‍ ലോക്കല്‍ പോലീസിനെ സഹായിക്കാനായി ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മൊഴിയിലെ വൈരുദ്ധ്യത്തെക്കുറിച്ചും യാത്ര മാറ്റിയതുമുള്പ്പടെയുള്ള കാര്യങ്ങളെല്ലാം അന്വേഷിക്കുമെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.