Just In
- 14 min ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 42 min ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 1 hr ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 2 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- News
കേരളത്തില്‍ ഹോട്ട് സ്പോട്ടുകള്‍ 419 ആയി കുറഞ്ഞു; ഇനി ചികില്‍സയിലുള്ളത് 67500 പേര്
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ഒരുങ്ങുന്ന ഥന് തിയറ്ററിലേക്ക്!
ഗിന്നസ് റെക്കോര്‍ഡിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് അഡ്വക്കറ്റ് മായശിവ. ഥന് തന്റെ പ്രഥമ സംവിധാന സംരംഭവത്തിലൂടെ ഈ വനിത ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുന്നത്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, കലാസംവിധാനം, ചമയം, കോസ്റ്റ്യും, സംഘട്ടനം, ഡബ്ബിംഗ്, നിര്‍മ്മാണം തുടങ്ങി പത്തു മേഖലകളാണ് ചിത്രത്തില്‍ മായശിവ കൈകാര്യം ചെയ്യുന്നത്. ആദ്യമായാണ് ഒരു വനിത പത്തോളം മേഖലകളെ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നത്.
വനത്തില്‍ സുഹൃത്തിനൊപ്പം വിനോദയാത്രയ്ക്ക് പോയ തന്റെ കാമുകന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാന്‍ ശ്രമിക്കുന്ന നിഷ കൃഷ്ണന് എന്ന കഥാപാത്രത്തിലൂടെ ഥാന് സഞ്ചരിക്കുന്നത്. വനത്തില്‍ വച്ച് അമ്പു എന്ന ആദിവാസി യുവാവിന്റെ ആക്രമണത്തിന് ഇരയാകുന്ന നിഷയെ അരവിന്ദന് എന്ന സാമൂഹിക പ്രവര്ത്തകന് രക്ഷിക്കുന്നു. അമ്പുവിന്റേയും അവിടുത്തെ ആദിവാസികളുടേയും കഥ അരവിന്ദന് നിഷയോട് വിവരിക്കുന്നു. താന്‍ അറിഞ്ഞ ഞെട്ടിക്കുന്ന രഹസ്യങ്ങളുടെ യഥാര്‍ത്ഥ കാരണക്കാരന്‍ ആരാണെന്ന് അവര്‍ തിരിച്ചറിയുകയാണ്. സമൂഹത്തിന്റെ ചില തെറ്റായ രീതികള്‍ അത് സമൂഹത്തിന് തന്നെ ഭീഷണിയാകുന്നതെങ്ങനെയെന്ന് വരച്ചുകയാണ് ഥന്.
തിരുവനന്തപുരം വിതുര വനമേഖലയിലാരുന്നു സിനിമയുടെ ചിത്രീകരണം. സിനിമയില്‍ നിന്നും ലഭിക്കുന്ന കളക്ഷന്റെ 50 ശതമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് ഇവരുടെ തീരുമാനം. ദ പ്രൊട്ടക്ടര്‍ എന്ന ടാഗ് ലൈനില്‍ ഇറങ്ങുന്ന ചിത്രത്തില്‍ അമ്പു എന്ന ആദിവാസി യുവാവിനെ അവതരിപ്പിക്കുന്നത് മായയുടെ ഭര്‍ത്താവ് ശിവയാണ്. കേരള വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനും സൈക്ലിംഗില്‍ ദേശീയ, ദേശീയ ഗെയിംസ് മെഡലിസ്റ്റുമാണ് ശിവ. അവരുടെ മകന്, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിത്യദേവ് ചിത്രത്തിലൊരു സുപ്രധാനവേഷം അവതരിപ്പിക്കുന്നു. അരു കെവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സജീവ് മംഗത്തിന്റേതാണ് പശ്ചാത്തല സംഗീതം, ശ്രീരാജ് എസ്ആര്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഈ വാരം ചിത്രം റിലീസിനെത്തും.