'മമ്മൂട്ടിയുടെ ഹോട്ടല്‍' ഉദ്ഘാടനത്തിന് ധനുഷ്

ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ ധനുഷ് വേഷമിടുന്നത്. മമ്മൂട്ടി, ദിലീപ് എന്നീ താരങ്ങളോടൊപ്പം അഭിനയിക്കാനായതില്‍ അതീവ സന്തോഷമുണ്ടെന്ന് ധനുഷ് പറഞ്ഞു.
കമ്മത്ത് സഹോദരന്‍മാര്‍ കോയമ്പത്തൂരില്‍ തുടങ്ങുന്ന ഹോട്ടല്‍ ധനുഷ് ഉദ്ഘാടനം ചെയ്യുന്ന രംഗങ്ങളാണ് ആദ്യ ദിവസം ചിത്രീകരിച്ചത്. ചിത്രത്തിനായി ധനുഷ് അഞ്ചു ദിവസത്തെ ഡേറ്റ് ആണ് നല്‍കിയിരിക്കുന്നതെന്ന് ദിലീപ് പറഞ്ഞു. അതുകൊണ്ടു തന്നെ ധനുഷ് വെറുമൊരു അതിഥി താരമെന്നതിനേക്കാള്‍ പ്രാധാന്യമുണ്ട് ധനുഷിന്റെ വേഷത്തിന്. ചിത്രത്തിന്റെ കഥാഗതിയില്‍ വളരെ നിര്‍ണ്ണായകമായ ഒരു കഥാപാത്രത്തിനാണ് ധനുഷ് ജീവന്‍ നല്‍കുന്നതെന്നും ദിലീപ് പറഞ്ഞു.
ചിത്രത്തിലേയ്ക്ക് ധനുഷിനെ കാസ്റ്റ് ചെയ്തിട്ടില്ലെന്ന് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊച്ചിയില്‍ നടന്ന ഷൂട്ടിങ്ങോടെ കമ്മത്ത് ആന്റ് കമ്മത്ത് ധനുഷിന്റെ ആദ്യ മലയാളം ചിത്രമാവുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.


Click it and Unblock the Notifications











