»   » കൊലവെറി: ധനുഷിന് പ്രധാനമന്ത്രിയുടെ വിരുന്ന്

കൊലവെറി: ധനുഷിന് പ്രധാനമന്ത്രിയുടെ വിരുന്ന്

Posted By:
Subscribe to Filmibeat Malayalam
Dhanush,
ദില്ലി: പ്രധാനമന്ത്രി ഡോ. മന്‍മേഹന്‍ സിങ്ങിനും ധനുഷിന്റെ കൊലവെറി ബോധിച്ചു. ഇതിനെ തുടര്‍ന്ന് ഗാനം ആലപിച്ച നടന്‍ ധനുഷിനെ പ്രധാനമന്ത്രി തന്റെ വീട്ടിലേയ്ക്ക് അത്താഴവിരുന്നിനു ക്ഷണിച്ചിരിക്കുകയാണ്.

ദേശീയ അവാര്‍ഡ് താരം ധനുഷ് തന്റെ പുതിയ ചിത്രമായ 3 ക്കുവേണ്ടി ആലപിച്ച തമിഴ്ഇംഗ്ലീഷ് ഗാനം വൈ ദിസ് കൊലവെറി ഡി' കൊലവെറി വീഡിയോ യു ട്യൂബില്‍ ഇതിനോടകം രണ്ടു കോടിയോളം പേര്‍ കണ്ടതായാണ് കണക്ക്.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നതു ധനുഷിന്റെ ഭാര്യയും സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയാണ്.

ട്വിറ്ററിലൂടെ കൊലവെറി തനിയ്ക്കിഷ്ടപ്പെട്ടുവെന്ന് അമിതാഭ് ബച്ചന്‍ പ്രഖ്യാപിച്ചിരുന്നു. അമിതാഭ് ധനുഷുമായി മുംബൈയില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ധനുഷിന് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചിരിക്കുന്നത്.

English summary
Tamil superstar Dhanush, who needs no introduction post the stupenduous success of his song Why This Kolaveri Di, was invited for a dinner hosted by the Prime Minister Dr Manmohan Singh, for his Japanese counterpart Yoshihiko Noda, last night.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X