»   » ധനുഷിന്‍റെ നായികയായി അമലാപോള്‍?

ധനുഷിന്‍റെ നായികയായി അമലാപോള്‍?

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: ധനുഷും അമലാപോളും ഒരു ചിത്രത്തിനായി ഒരുമിയ്ക്കുന്നു എന്ന വാര്‍ത്ത തമിഴ് സിനിമാ ലോകത്ത് സജീവമാകുന്നു. ധനുഷ് പുതിയതായി അഭിയിക്കുന്ന ചിത്രത്തില്‍ അമലയാണ് നായിക എന്നാണ് കേള്‍ക്കുന്നത്. തമിഴിലെ ഒരു പ്രാദേശിക ചാനലില്‍ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച ഒരു ഷോയില്‍ ഇരുവരും അതിഥികളായി എത്തിയിരുന്നു.


ഭാരത് ബാല സംവിധാനം ചെയ്ത മാരിയാന്‍ ആണ് തമിഴില്‍ റിലീസ് അകാനുള്ള ധനുഷ് ചിത്രം. ധനുഷ് അഭിയിച്ച് അടുത്തിടെ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് രാഞ്ചാന. ഒരു ഹിന്ദു യുവാവിന് മുസ്ലിം പെണ്‍കുട്ടിയോട് തോന്നുന്ന പ്രണയവും അതിനെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. സോനം കപൂറാണ് ചിത്രത്തിലെ നായിക.ആനന്ദ് എല്‍ റായ് ആണ് ചിത്രത്തിന്റെ സംവിധായകന്‍ .

മലയാളിയാണെങ്കിലും അമല സജീവമാകുന്നത് തമിഴിലൂടെയാണ് .മൈന എന്ന ചിത്രത്തില്‍ ടൈറ്റില്‍ വേഷത്തില്‍ എത്തി തമിഴില്‍ അമല സജീവമായി. വിജയ് ചിത്രമായ തലൈവയാണ് റിലീസിനായി കാത്തിരിക്കുന്ന അമലയുടെ ചിത്രം. ഇതിനു പുറമെ രണ്ട് തെലുങ്ക് ചിത്രങ്ങളിലും ഇവര്‍ അഭിയിക്കുന്നുണ്ട്.

English summary
Amala Paul apparently has been chosen to play the female lead in Dhanush's next project.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam