TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കഴിഞ്ഞത് കഴിഞ്ഞു, ധന്യ മേരി വർഗ്ഗീസ് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചുവരുന്നു!!
കഷ്ടകാലം കഴിഞ്ഞു, ധന്യ മേരി വർഗ്ഗീസ് ക്യാമറയ്ക്ക് മുന്നിലേക്ക് ശക്തമായി തിരിച്ചുവരാൻ ഒരുങ്ങുന്നു. മിനിസ്ക്രീനിലൂടെയാണ് ധന്യ തിരിച്ചുവരവിനൊരുങ്ങുന്നത്. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന സീത കല്യാണം എന്ന പരമ്പരയിൽ നായിക ഇനി ധന്യ മേരി വർഗ്ഗീസാണ്.
സീരിയലിന്റെ പ്രമോ വീഡിയോ ചാനൽ പുറത്ത് വിട്ടു. നടി അനന്യയാണ് സീരിയലിന്റെ ടൈറ്റിൽ സോങ് ആലപിച്ചിരിയ്ക്കുന്നത്. അനന്യയുടെ മധുരമായ സ്വരത്തിനൊപ്പം സീരിയലിന്റെ കഥാപശ്ചാത്തലം പ്രേക്ഷകർക്ക് പറഞ്ഞുതരുന്നു. സീത എന്ന ടൈറ്റിൽ റോളിലാണ് ധന്യ എത്തുന്നത്. അനാഥരായ സഹോദരികളുടെ കഥയാണ് സീത കല്യാണം.
രക്ഷാപ്രവര്‍ത്തനത്തില്‍ ടൊവിനോയുടെ മാസ്! വീട് തുറന്ന് കൊടുത്തും, ക്യാംപുകളില്‍ സഹായകനായും താരമെത്തി!
സീതയായി ധന്യ
അനിയത്തിയെ കഷ്ടപ്പെട്ട് വളർത്തിയെടുക്കുന്ന സീത എന്ന കഥാപാത്രമായിട്ടാണ് ധന്യ മേരി വർഗ്ഗീസ് എത്തുന്നത്. സഹോദരസ്നേഹവും പ്രണയവും സ്ത്രീയുടെ കരുത്തും പറയുന്നത് തന്നെയാണ് ഈ സീരിയലും.
ധന്യ മടങ്ങിയെത്തുന്നു
കഴിഞ്ഞവർഷം ധന്യ മേരി വർഗ്ഗീസും ഭർത്താവ് ജോൺ ജാക്കോബും റിയൽ എസ്റ്റേറ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ആ പുകിലുകൾ കെട്ടടങ്ങിയ ശേഷം ധന്യ ക്യാമറയ്ക്ക് മുന്നിലെത്തുന്നു എന്ന പ്രത്യേകത സീത കല്യാണത്തിനുണ്ട്.
തമിഴില്‍ തുടക്കം
തിരുടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ധന്യ സിനിമാ ലോകത്ത് എത്തിയത്. ചിത്രം അത്ര ശ്രദ്ധിയ്ക്കുപ്പെട്ടില്ല. പിന്നീട് വീരവും ഈറവും എന്ന തമിഴ് സിനിമയും ചെയ്തു. തുടര്‍ന്ന് നന്മ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്.
തലപ്പാവ് ശ്രദ്ധിക്കപ്പെട്ടു
മധുപാല്‍ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് ധന്യ മേരി വര്‍ഗ്ഗീസ് ശ്രദ്ധിക്കപ്പെട്ടത്. ലാലും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ സാറമ്മ എന്ന പ്രധാന നായിക കഥാപാത്രത്തെയാണ് ധന്യ അവതരിപ്പിച്ചത്.
വിജയങ്ങളുടെ വഴി
തുടര്‍ന്ന് വൈരം മുതല്‍ പ്രണയം വരെ അഭിനയ സാധ്യതകളുള്ള കഥാപാത്രങ്ങളാണ് ധന്യയെ തേടിയെത്തിയത്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ദ്രോണയിലെ സാവിത്രി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. കോളേജ് ഡെയ്‌സ്, കരയിലേക്കൊരു കടല്‍ദൂരം, വീട്ടിലേക്കുള്ള വഴി തുടങ്ങിയ ചിത്രങ്ങളൊക്കെ ധന്യയുടെ നേട്ടങ്ങളാണ്.
വിവാഹവും ഇടവേളയും
2012 ൽ ധന്യ വിവാഹിതയായി. ഡാൻസറും നടനുമായ ജോണാണ് ധന്യയുടെ കഴുത്തിൽ മിന്നുചാർത്തിയത്. വിവാഹത്തിന് ശേഷം ധന്യ സിനിമയിൽ നിന്ന് അല്പം അകലം പാലിച്ചിരുന്നു.
സീരിയലിലൂടെ മടങ്ങി വന്നു
വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും സീരിയലിലൂടെ തിരിച്ചുവരാൻ ഒരു ശ്രമം ധന്യ നടത്തിയിരുന്നു. അതിന്റെ ഭാഗമായി മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ദൈവത്തിന്റെ സ്വന്തം ദേവൂട്ടി എന്ന സീരിയലിൽ അഭിനയിച്ചു. സീത കല്യാണം ധന്യയുടെ രണ്ടാമത്തെ സീരിയലാണ്.
പ്രമോ കാണാം
ഇനി ധന്യ ശക്തമായി തിരിച്ചുവരവിന് ഒരുങ്ങുന്ന സീരിയലിന്റെ പ്രമോ വീഡിയോ കാണാം. സീതാ കല്യാണം എന്ന സീരിയലിന്റെ കഥാപശ്ചാത്തലം മനസ്സിലാക്കുന്നതിനൊപ്പം അനന്യയുടെ മനോഹരമായ പാട്ടും കേൾക്കാം..