»   » കോമഡിക്ക് തല്‍ക്കാലം വിട, ഇനി അല്‍പ്പം സീരിയസ്സാണ്, നായകനാവുന്ന തിരക്കില്‍ ധര്‍മ്മജന്‍

കോമഡിക്ക് തല്‍ക്കാലം വിട, ഇനി അല്‍പ്പം സീരിയസ്സാണ്, നായകനാവുന്ന തിരക്കില്‍ ധര്‍മ്മജന്‍

Posted By: Nihara
Subscribe to Filmibeat Malayalam

ഹാസ്യത്തില്‍ നിന്നും താല്‍ക്കാലികമായി ചെറിയൊരു ബ്രേക്കെടുത്ത് നായകനാവാന്‍ തയ്യാറെടുക്കുകയാണ് ധര്‍മ്മജന്‍. കോമഡി ഷോയുടെ മുഖമുദ്ര തന്നെയാണ് രമേഷ് പിഷാരടി ധര്‍മ്മജന്‍ കൂട്ടുകെട്ട്. മിനി സ്‌ക്രീനില്‍ മാത്രമമല്ല ബിഗ് സ്‌ക്രീനിലും ഇരുവരും കഴിവു തെളിയിച്ചിട്ടുള്ളവരാണ്.

നിസ്സാര സംഭവങ്ങളെ പോലും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുന്നതില്‍ ഇരുവരും കഴിവു തെളിയിച്ചിട്ടുള്ളവരാണ്. നാദിര്‍ഷ സംവിദാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷന് ശേഷം അടുത്ത സിനിമയില്‍ നായകനായി അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ് ധര്‍മ്മജന്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ധര്‍മ്മജന്‍ തന്നെയാണ് നായകനായി അരങ്ങേറുന്ന കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

നായകനായി അരങ്ങേറുന്നു

നായകനായി അരങ്ങേറുന്നതിന്റെ ത്രില്ലിലാണ് ധര്‍മ്മജന്‍ ഇപ്പോള്‍. പുതിയ സിനിമയില്‍ അഭിനയിക്കുന്നതിന് കരാര്‍ നല്‍കിക്കഴിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

റോളിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല

നായകനായി അരങ്ങേറുന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വാര്‍ത്തകളൊന്നും ധര്‍മ്മജന്‍ വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങളറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

പ്രമുഖര്‍ക്ക് പിന്നാലെ ധര്‍മ്മജനും

സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരുടെ പാത പിന്തുടര്‍ന്നാണ് ധര്‍മ്മജനും നായകനായി അരങ്ങേറുന്നത്. കോമഡി മാത്രമല്ല തങ്ങള്‍ക്ക് വഴങ്ങുന്നതെന്ന് ഇരുവരും തെളിയിച്ചു കഴിഞ്ഞതാണ്. ഇവര്‍ക്ക് പിന്നാലെയാണ് ധര്‍മ്മജനും സഞ്ചരിക്കുന്നത്.

പ്രേക്ഷകര്‍ കാത്തിരിക്കുന്നു

മിനി സ്‌ക്രീനില്‍ നിന്നാണ് ധര്‍മ്മജന്‍ ബിഗ് സ്‌ക്രീനിലേക്കെത്തിയത്. ഏഷ്യാനെറ്റിന്റെ മുഖമുദ്രയായ ബഡായി ബംഗ്ലാവിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ധര്‍മ്മജന്‍. ഏത് തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഹാസ്യ നമ്പറുകളുമായാണ് ധര്‍മ്മജന്‍ വേദിയിലെത്താറുള്ളത്.

English summary
Actor Dharmajan Bolgatty who proved his skills as an actor with his remarkable performance as Dasappan, in the Nadir Shah directorial 'Kattapanayile Rithwik Roshan', is now all set to play a lead role!Reportedly, the actor has signed to play the lead role in an upcoming movie which has a social message. Apparently, the actor will be playing a very serious role in the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam