ദിലീപേട്ടനുമായി അന്ന് തുടങ്ങിയ ബന്ധമാണ്, ഒപ്പത്തിലും പുലിമുരുകനിലും വിളിച്ചിരുന്നു, ചെയ്യാനായില്ല

ദിലീപും കാവ്യ മാധവനും മത്സരിച്ച് അഭിനയിച്ച സിനിമയായ പാപ്പി അപ്പച്ചായില്‍ പ്രധാന വേഷത്തില്‍ ധര്‍മ്മജനും എത്തിയിരുന്നു. ദിലീപിന്റെ വാലായുള്ള താരത്തിന്റെ കഥാപാത്രം ഏറൈ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമ മുതലുള്ള അടുപ്പമാണ് തനിക്ക് ദിലീപുമായുള്ളതെന്ന് താരം പറയുന്നു. ടോക്‌സ് ലെറ്റ് മി ടോകിലൂടെയായിരുന്നു ധര്‍മ്മജന്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. പാപ്പി അപ്പച്ചായുടെ ചിത്രീകരണത്തിനിടയില്‍ ദിലീപിന്റെ കാരവാനില്‍ കിടുന്നുറങ്ങിപ്പോയതിനെക്കുറിച്ചും ധര്‍മ്മജന്‍ പറഞ്ഞിരുന്നു.

ഈ രംഗത്ത് ധര്‍മ്മജനില്ലെന്ന് അസോസിയേറ്റ് പറഞ്ഞതോടെ അവിടെ നിന്ന് തിരിച്ചുവരികയായിരുന്നു. ഈ സമയത്താണ് ദിലീപേട്ടന്റെ കാരവാന്‍ തുറന്നത്. ഡ്രൈവര്‍ തമിഴനായിരുന്നു. ദിലീപേട്ടനൊപ്പം അഭിനയിക്കുന്നത് കണ്ട് താന്‍ വലിയ ഏതോ നടനാണെന്ന് കരുതിയായിരുന്നു അദ്ദേഹം വാതില്‍ തുറന്നത്. ഇതിന് ശേഷമായാണ് താന്‍ അകത്തേക്ക് കയറിയത്. തലേ ദിവസം പരിപാടിയുണ്ടായിരുന്നതിനാല്‍ ഉറങ്ങിയിരുന്നില്ല. അങ്ങനെ അവിടെ കിടന്നുറങ്ങുകയായിരുന്നു. സെറ്റില്‍ എന്നെ ആവശ്യം വന്നതോടെ എല്ലാവരും തിരക്കുന്നുണ്ടായിരുന്നു.

കുറേ സമയം അവിടെ നിന്ന് മുഷിഞ്ഞ ദിലീപേട്ടന്‍ അവന്‍ വന്നാല്‍ വിളിക്കെന്ന് പറഞ്ഞ് കാരവാനിലേക്ക് കയറുകയായിരുന്നു. അപ്പോഴാണ് അവിടെ ഉറങ്ങുന്ന എന്നെ കണ്ടത്. നിന്നെ എല്ലാവരും തിരക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട് ഷൂട്ടിന്റെ ഇടവേളകളിലെല്ലാം അദ്ദേഹം കാരവാനിലേക്ക് എന്നേയും കൂട്ടുമായിരുന്നു. അദ്ദേഹവുമായി അന്ന് തുടങ്ങിയ സൗഹൃദമാണ്.

dharmajan bolgatty,

ഞാന്‍ അങ്ങോട്ട് 10 പ്രാവശ്യം വിളിച്ചിട്ടുണ്ടെങ്കില്‍ പുള്ളി ഇങ്ങോട്ട് 25 പ്രാവശ്യം വിളിക്കും. അത്രയും സ്‌നേഹമുള്ളയാളാണ്. എന്നെ സിനിമയില്‍ കൊണ്ടുവന്ന് നടനാക്കിയതിന്റെ കടപ്പാട് എന്നും അദ്ദേഹത്തോടുണ്ടാവും. ഒരു ജ്യേഷ്ഠനെപ്പോലെയാണ് അദ്ദേഹം. സിനിമയിലെത്തി 10 വര്‍ഷമായി ഇതിനകം 100 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമ തേടി വരുന്നുണ്ട്. അത് വലിയ സന്തോഷമാണ്.

Recommended Video

നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയത്തിന് ദിലീപ് എത്തിയപ്പോള്‍ | Filmibeat Malayalam

മാവേലി കൊമ്പത്തില്‍ പങ്കെടുക്കുകയെന്നുള്ളത് ജീവിതത്തിലെ വലിയ അഭിലാഷമാണെന്ന് പറഞ്ഞ ഞാന്‍ അതേ ആളിനൊപ്പമാണ് സിനിമ ചെയ്തത്. അത് വലിയ സന്തോഷമുള്ള കാര്യമാണ്. ദേ മാവേലി കൊമ്പത്തിലേക്ക് ഇടയ്ക്ക് വിളിച്ചപ്പോള്‍ പോവാനായിരുന്നില്ല തിരക്ക് കാരണം. ഒരുപ്രാവശ്യം ഗള്‍ഫില്‍ പോവാനാഗ്രഹിച്ച ഞാന്‍ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ച് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ എല്ലാ നായകന്‍മാര്‍ക്കൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സുരേഷ് ഗോപി ചേട്ടനൊപ്പമുള്ള സിനിമ മാത്രമാണ് ഇടക്ക് വെച്ച് നിന്നുപോയത്. ഒപ്പത്തിലും പുലിമുരുകനിലുമൊക്കെ എനിക്ക് വേഷമുണ്ടായിരുന്നു. അത് ചെയ്യാന്‍ പറ്റിയിരുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X