»   » പുലിമുരുകനും ഒപ്പവും ലൈഫ് ഓഫ് ജോസൂട്ടിയും ഒഴിവാക്കിയതിന്‍റെ കാരണം വ്യക്തമാക്കി ധര്‍മ്മജന്‍

പുലിമുരുകനും ഒപ്പവും ലൈഫ് ഓഫ് ജോസൂട്ടിയും ഒഴിവാക്കിയതിന്‍റെ കാരണം വ്യക്തമാക്കി ധര്‍മ്മജന്‍

Posted By: Nihara
Subscribe to Filmibeat Malayalam

നര്‍മ്മം കൊണ്ട് പെട്ടെന്നുതന്നെ പ്രേക്ഷകരെ കൈയിലെടുത്ത താരമാണ് ധര്‍മ്മജന്‍. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് തന്നെ പ്രേക്ഷകര്‍ക്ക് ബോള്‍ഗാട്ടി ധര്‍മ്മജനെ അറിയാം. മിനി സ്‌ക്രീനില്‍ നിരവധി ഹാസ്യ പരിപാടികള്‍ ചെയ്തിരുന്ന താരം പതിയെ സിനിമയിലേക്കും ചുവടുവെച്ചു.
സ്റ്റേജ് ഷോ പരിപാടികളിലെ ഒഴിച്ചു കൂടാനാവാത്ത ഘടകമായി ധര്‍മ്മജന്‍ മാറിയത് വളരെ പെട്ടെന്നായിരുന്നു.

രമേഷ് പിഷാരടി ധര്‍മ്മജന്‍ കൂട്ടുകെട്ടിലെ കെമിസ്ട്രി പ്രേക്ഷകര്‍ക്കും ഏറെ ഇഷ്ടമായിത്തുടങ്ങിയതോടെ ഇരുവരുടേയും സമയം തെളിയുകയും ചെയ്തു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി ഇരുവരും മാറുകയും ചെയ്തു. ഓരോ എപ്പിസോഡിലും വ്യത്യസ്തമാര്‍ന്ന പ്രകടനവുമായി എത്തുന്ന ധര്‍മ്മജന്‍ തനിക്ക് ലഭിച്ച സിനിമ ഓഫറുകള്‍ വേണ്ടെന്ന് വെച്ചതിന്റെ കാരണം എന്താണെന്ന് അറിയേണ്ടേ...

സിനിമകള്‍ വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണം??

ചാനല്‍ പരിപാടിയുമായി ബന്ധപ്പെട്ട് തിരക്കുകളിലായതിനാലാണ് തനിക്ക് ലഭിച്ച സിനിമാ ഓഫറുകള്‍ സ്വീകരിക്കാന്‍ കഴിയാതെ പോയത്.

സിനിമകളോട് നോ പറയില്ല

ചാനല്‍ പരിപാടികള്‍ കുറച്ച് സിനിമയില്‍ സജീവമാവാനാണ് ധര്‍മ്മജന്റെ തീരുമാനം. ഇനി സിനിമയോട് നോ പറയില്ല.

ബഡായി ബംഗ്ലാവില്‍ നിന്നും മാറുമോ??

ഇടയ്ക്കിടയ്ക്ക് ബംഗ്ലാവില്‍ എത്തും. കരിയറില്‍ ഏറെ പ്രശസ്തിയും ഉയര്‍ച്ചയും നേടിത്തന്ന പരിപാടിയില്‍ നിന്നും പൂര്‍ണ്ണമായി മാറി നില്‍ക്കാന്‍ തനിക്ക് കഴിയില്ലെന്ന് ധര്‍മ്മജന്‍ പറഞ്ഞു.

ഒഴിവാക്കിയ സിനിമകള്‍

ടെലിവിഷന്‍ പരിപാടിക്ക് കമ്മിറ്റ് ചെയ്തിരുന്നതിനാല്‍ കുറേ സിനിമകളുടെ ഓഫര്‍ വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നു. ഡേറ്റ് പ്രശ്‌നത്തെത്തുടര്‍ന്ന് ലൈഫ് ഓഫ് ജോസൂട്ടി, ഒപ്പം, അടി കപ്യാരേ കൂട്ടമണി തുടങ്ങിയ സിനിമകളൊക്കെ വേണ്ടെന്ന് വച്ചു.

തുടക്കം ദിലീപിനൊപ്പം

2010 ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ പാപ്പി അപ്പച്ചയിലൂടെയാണ് ധര്‍മ്മജന്‍ സിനിമയിലേക്ക് കടന്നുവന്നത്. എന്തിനും ഏതിനും പാപ്പിയുടെ വാലായി കൂടെ നില്‍ക്കുന്ന ധര്‍മ്മജന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കട്ടപ്പനയിലെ വിജയം സന്തോഷിപ്പിക്കുന്നു

ചെറിയ ഇടവേളയ്ക്ക് ശേഷം കട്ടപ്പനയിലെ ഋതിക് റോഷനില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട് താരത്തിന്. ചിത്രത്തിന്റെ വിജയം തന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്നും ധര്‍മ്മജന്‍ പറഞ്ഞു.

തിരിച്ചുവരവില്‍ സന്തോഷിക്കുന്നു

കട്ടപ്പനയിലൂടെ തിരിച്ചുവന്ന ധര്‍മ്മജന്‍ സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്. ദിലീപ്, നാദിര്‍ഷ, ബിബിന്‍ എന്നിവരാണ് തന്നെ തിരിച്ചുവരാന്‍ പ്രേരിപ്പിച്ചതെന്നും ധര്‍മ്മജന്‍ പറഞ്ഞു.

English summary
I am going through my second innings in films. I am really lucky to be able to make such a comeback. Now I am not ready to say no to films. I have stopped my appearances in TV shows and have reduced stage shows too,” Dharmajan says. So won’t he be seen in Badai Bungalow? As of now, I am giving importance to my film career. For that, I think, I have to give more time for films. So I cannot actively associate with Badai Bungalow. In the meantime, Asianet and that show have helped me a lot to build up my career. I will definitely try to be part of the show whenever I get time,” Dharmajan points out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam