For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീൻ മുറിച്ച് ധർമജൻ!! ഉദ്ഘാടകനായി ബിജു മേനോൻ, മീൻകച്ചവടത്തിനായി ധർമജനോടൊപ്പം കുട്ടേട്ടനും....

  |

  അഭിനയം മാത്രമല്ല ബിസിനസും തങ്ങളുടെ കൈകളിൽ ഭഭ്രമാണെന്ന് തെളിയിച്ച താരമാണ് ധർമജൻ ബോൾഗാട്ടി. ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ സ്വീകര മുറിയിലും അതു പോലെ ജനഹൃദയങ്ങളിലും കടക്കാൻ ഈ താരത്തിന് കഴിഞ്ഞു. രണ്ട് താരങ്ങളുടെ കോമ്പിനേഷൻ സിനിമയിൽ വൻ ഹിറ്റ് സമ്മാനിക്കും. രമേഷ് പിഷാരടി- ധർമജൻ കോമ്പോ ജനങ്ങളെ ഹാസ്യത്തിന്റെ മറ്റൊരു ലോകത്തേയ്ക്ക് കൊണ്ടു പോകുമായിരുന്നു.

  നടിയ്ക്ക് നേരെയുണ്ടായ അക്രമം സിനിമയാകുന്നു!! ചിത്രത്തിൽ ദിലീപ്, പിന്നേയുമുണ്ട് ട്വിസ്റ്റ്...

  സ്റ്റേജ് ഷോകളിലും സിനിമയിലും പ്രേക്ഷകരെ ചിരിപ്പിക്കുമെങ്കിലും ജീവിതത്തിൽ ധർമജൻ ഇത്തിരി സീരിയസാണ്. ധർമജൻ ആരംഭിച്ച പുതിയ സംരംഭമാണ് ധർമൂസ് ഫിഷ് ഹബ്. മലയാള സിനിമയിൽ തന്നെ ഇത് താരമായിരിക്കുകയാണ്. സിനിമ മേഖലയിലുളള നിരവധി താരങ്ങളാണ് ധർമൂസ് ഫിഷ് ഹബ്ബിൽ ഭാഗമായിരിക്കുന്നത്. ഇപ്പോഴിത ധർമൂസ് ഫിഷ് ഹബ്ബിന്റെ പുതിയ മത്സ്യ വിൽപ്പന ശൃഖംലയിൽ നടൻ വിജയ രാഘവനും അംഗമായിട്ടുണ്ട്. പുതിയ ഷോപ്പിന്റ ഉദ്ഘാടനം കേട്ടയത്ത് നടന്നിരുന്നു.

  ഓട്ടർഷയിൽ ആദ്യം പരിഗണിച്ചത് മറ്റൊരു നടിയെ, ഒടുവിൽ സംഭവിച്ചത്, അനുശ്രീ എത്തിപ്പെട്ടതിങ്ങനെ...

  വിജയ രാഘവും

  വിജയ രാഘവും

  ധർമൂസ് ഫിഷ് ഹബ്ബിന്റെ മത്സവിൽപന ശൃംഖലയിൽ നടൻ വിജയരാഘവനും. കോട്ടയത്താണ് ഫിഷ് ഹബ്ബിന്റെ പുതിയ ഫ്രാഞ്ചൈസിയ്ക്ക് തുടക്കമായത്. നടൻ ബിജു മേനോനായിരുന്നു ഷോപ്പ് ഉദ്ഘാടനം ചെയ്തത്. നടൻ രമേഷ് പിഷാരടി, സുരേഷ് കൃഷ്ണ, വിജരാഘവൻ,ധർമജന്‍, കലാഭവൻ പ്രചോദ്, പൊന്നമ്മ ബാബു, കോട്ടയം പ്രദീപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

   കോട്ടയത്ത്

  കോട്ടയത്ത്

  കോട്ടയത്തെ കളത്തിപ്പടിയിലാണ് ധർമൂസ് ഫിഷ് ഹബ്ബ് തുടങ്ങിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ലൻ ജനവാലിയാണ് അവിടെ തടിച്ചു കൂടിയത്. നാട മുറിച്ചായിരുന്നു ബിജു മേനോൻ ഷോപ്പ് ഉദഘാനം നിർവഹിച്ചത്.

   വിജയരാഘവൻ വരാൻ കാരണം

  വിജയരാഘവൻ വരാൻ കാരണം

  ധർമൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി വിഷയരാഘവൻ ഏറ്റെടുക്കാൻ ഒരു കാരണമുണ്ട്. അത് ധർമജൻ തന്നെ വെളിപ്പെടുത്തുകയാണ്. ട്ടേട്ടൻ (വിജയരാഘവൻ) കൊച്ചിയിൽ ഷൂട്ടിങിനു വരുമ്പോഴൊക്കെ എന്നെ വിളിക്കും, ‘ധർമജാ ഞാൻ അവിടെ വരുമ്പോൾ നല്ല മീൻ തരണമെന്ന്.' അപ്പോൾ ഞാൻ പറയും ‘ചേട്ടാ ഇനി മുതൽ ഇങ്ങോട്ടു വരണ്ട ഞങ്ങൾ അങ്ങോട്ടുവരാമെന്ന്.

  നല്ല മത്സ്യം

  നല്ല മത്സ്യം

  കൊച്ചിക്കാര്‍ക്ക് വിഷമില്ലാത്ത മീന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ധർമൂസ് ഫിശ് ഹബ്ബ് ധര്‍മജൻ ആരംഭിച്ചത്. ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഉദ്ഘാടനം ജൂലൈ അഞ്ചിനായിരുന്നു. കൊച്ചി അയ്യന്‍പ്പന്‍ കാവിന് സമീപത്താണ് ഷോപ്പ് നടന്‍ കുഞ്ചാക്കോ ബോബനായിരുന്നു ഫിഷ് ഹബ്ബ് ഉദ്ഘാടനം ചെയ്തിരുന്നത്.

   ധർമജന് പിന്നാലെ സിനിമതാരങ്ങളും

  ധർമജന് പിന്നാലെ സിനിമതാരങ്ങളും

  സംരംഭം സാമ്പത്തിക വിജയം കണ്ടതോടെ ധർമജനോടൊപ്പം കൂടുതൽ താരങ്ങളും ഈ മേഖലയിൽ സജീവമാകാൻ തുടങ്ങി.വിജയരാഘവൻ, നാദിർഷാ, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, രമേഷ് പിഷാരടി, ടിനി ടോം എന്നിവരാണു ഫ്രാഞ്ചൈസികൾ എടുത്തിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

   ഒരു ഫോൺ വിളിയിൽ മത്സ്യം റെഡി

  ഒരു ഫോൺ വിളിയിൽ മത്സ്യം റെഡി

  മത്സ്യം മാത്രമല്ല മത്സ്യോൽപന്നങ്ങളും ധർമൂസ് ഫിഷ് ഹബ്ബ് വഴി ലഭിക്കും. അയ്യപ്പൻകാവിലെ കടയിൽ മീൻ വിഭവഭങ്ങൾ നാടൻ രീതിയിൽ പാകാം ചെയ്ത കൊടുക്കാനും തുടങ്ങിയിട്ടുണ്ട്. ഫോൺവഴി ആവശ്യപ്പെട്ടാൽ അര മണിക്കൂറിനകം നാടൻ രീതിയിൽ പാകപ്പെടുത്തി നൽകും. നിശ്ചിത സ്ഥലങ്ങളിൽ ഹോം ഡെലിവറിയുമുണ്ട്. ഫ്രാഞ്ചൈസികളിലും പാകംചെയ്ത മീൻ വിഭവങ്ങളുടെ വിൽപനയുണ്ടാകും.

  English summary
  dharmoos fish hub in kottayam inaugurate biju menon.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X