»   » കമ്മത്തിലേക്ക് ധനുഷ്; ചാക്കോച്ചന്‍ ഔട്ട്?

കമ്മത്തിലേക്ക് ധനുഷ്; ചാക്കോച്ചന്‍ ഔട്ട്?

Posted By:
Subscribe to Filmibeat Malayalam
Kammath And Kammath
തമിഴിലെ സൂപ്പര്‍താരം ധനുഷ് മോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. മമ്മൂട്ടിയും ദിലീപും ഒന്നിയ്ക്കുന്ന കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രത്തിലൂടെയാണ് ധനുഷ് മലയാളത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

തമിഴിലെ മറ്റു യുവതാരങ്ങൡ നിന്നും വേറിട്ട ശൈലി പുലര്‍ത്തുന്ന ധനുഷിന്റെ മലയാളത്തിലേക്കുള്ള താരത്തിന്റെ ആരാധകര്‍ക്ക് സന്തോഷമേകുമെന്ന കാര്യത്തില്‍ സംശയമില്ല. ധനുഷിന്റെ കാതല്‍ കൊണ്ടെനും തുടങ്ങി തിരുഡാ തിരുഡിയും കൊലവെറിയുമൊക്കെ മലയാളി യുവത ആഘോഷമാക്കിയിരുന്നു. ആടുകളത്തിലൂടെ ദേശീയപുരസ്‌കാരം വരെ സ്വന്തമാക്കാന്‍ രജനി മരുമകന് കഴിഞ്ഞു.

വമ്പന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥന്‍മാരായി മമ്മൂട്ടിയും ദിലീപും കമ്മത്ത് ആന്റ് കമ്മത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇവരുടെ പുതിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിനെത്തുന്ന സൂപ്പര്‍താരമായണ് ധനുഷ് വേഷമിടുന്നത്. രാജ രാജ കമ്മത്തായി മമ്മൂട്ടി വേഷമിടുമ്പോള്‍ അനിയന്‍ ദേവരാജ് കമ്മത്തായാണ് ദിലീപ് എത്തുന്നത്.

അതേസമയം ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ഉണ്ടാവുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നേരത്തെ ദിലീപിന് തീരുമാനിച്ച കഥാപാത്രം ചാക്കോച്ചന്‍ അവതരിപ്പിയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചാക്കോച്ചന് തിരക്കായതിനാല്‍ കമ്മത്തിലേക്ക് ഇനി നരേന്‍ വരുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. എന്നാലിക്കാര്യം സ്ഥിരീകരിയ്ക്കപ്പെട്ടിട്ടില്ല.

ചിത്രത്തില്‍ കമ്മത്ത് സഹോദരന്മാര്‍ സംസാരിയ്ക്കുന്നത് കൊങ്കിണി മലയാളം ശൈലിയിലാണ്. ബാവുട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തില്‍ കോഴിക്കോടന്‍ ശൈലി പരീക്ഷിച്ചതിന് ശേഷം മമ്മൂട്ടിയുടെ ഭാഷാശൈലി പ്രയോഗത്തിന് പുതിയൊരു വേദി കൂടിയാവും കമ്മത്ത് ആന്റ് കമ്മത്ത്.
ദിലീപിന്റെ കാര്യസ്ഥനിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച തോംസന്റെ രണ്ടാം ചിത്രമാണ് കമ്മത്ത് ആന്റ് കമ്മത്ത്. ഉദയ് സിബി ടീം തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞദിവസം കൊച്ചിയില്‍ ആരംഭമായത്.

റിമ കല്ലിങ്കലും കാര്‍ത്തികയുമാണ് ചിത്രത്തിലെ നായികമാര്‍. വിഷ്ണുപ്രിയ, ഷാജോണ്‍, റിസബാവ, ശിവജി ഗുരുവായൂര്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരാണ് മറ്റുപ്രധാന താരങ്ങള്‍.

English summary
Kamath & Kamath malayalam movie features Mammootty, Dileep and Dhanush in lead roles while Rima Kallingal and Karthika Nair have been roped as heroines.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam