»   » മത്സ്യത്തൊഴിലാളികളെ അപമാനിച്ചു!!! അമ്പത് വര്‍ഷത്തിനിപ്പുറം 'ചെമ്മീനി'നെതിരെ ധീവരസഭ

മത്സ്യത്തൊഴിലാളികളെ അപമാനിച്ചു!!! അമ്പത് വര്‍ഷത്തിനിപ്പുറം 'ചെമ്മീനി'നെതിരെ ധീവരസഭ

Posted By:
Subscribe to Filmibeat Malayalam
മലയാളസിനിമയുടെ ചരിത്രത്തിലെ സുവര്‍ണ അധ്യായമാണ് ചെമ്മീന്‍. മലയാളസിനിമയ്ക്ക് ആദ്യമായി രാഷ്ട്രപതിയുടെ തങ്കപ്പതക്കം നേടിത്തന്ന സിനിമ. പക്ഷെ ഇപ്പോള്‍ ചിത്രം വിവാദത്തിലാണ്. ചിത്രത്തിന്റെ അമ്പതാം വാര്‍ഷിക ആഘോഷം ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സാംസ്‌കാരിക വകുപ്പാണ് ചിത്രത്തിന്റെ ആഘോഷം നടത്താന്‍ തീരമാനിച്ചത്.

വ്യാഴാഴ്ച ആലപ്പുഴയില്‍ ആഘോഷത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം നടന്നിരുന്നു. ഇത്തരത്തിലൊരു ചടങ്ങ് നടത്തിയാല്‍ പ്രതിഷേധിക്കുമെന്നും പറഞ്ഞ് ധീവരസഭയാണ് മുന്നോട്ട് വന്നിരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് സിനിമയുടെ വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങില്‍ നിന്ന് പിന്മാറണമെന്ന് ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ വ്യക്തമാക്കി.

ചെമ്മീന്‍ എന്ന സിനിമ മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നതാണ് എന്നാണ് ധീവരസഭയുടെ വാദം. അതുകൊണ്ട് സര്‍ക്കാര്‍ ഇത്തരത്തിലൊരു ആഘോഷം സംഘടിപ്പിക്കരുതെന്നാണ് ഇവരുടെ ആവശ്യം. ചടങ്ങ് നടത്തിയാല്‍ പ്രതിഷേധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ചെമ്മീനിന്റെ അമ്പതാം വാര്‍ഷിക ആഘോഷം സര്‍ക്കാര്‍ ആസൂത്രണം ചെയ്ത പരിപാടിയാണ്. ഇതിനായി സ്വാഗത സംഘം രൂപീകരണ യോഗം വ്യാഴാഴ്ച നടന്നു. ഉദ്ഘാടകനായി മുഖ്യമന്ത്രി പിണറായി വിജയനെയാണ് യോഗം തീരുമാനിച്ചത്.

ചെമ്മീന്റെ കഥാപരിസരങ്ങളായ ആലപ്പുഴയിലെ പുറക്കാട്, നീര്‍ക്കുന്നം, ചള്ളിക്കടപ്പുറം എന്നീ പ്രദേശങ്ങളെ ഉള്‍പ്പെടുത്തയാണ് സാംസ്‌കാരിക വകുപ്പ് പരിപാടി ആസൂത്രണം ചെയ്തത്. തകഴിയുടെ ചെമ്മീന്‍ എന്ന നോവലിനെ ആസ്പദമാക്കി എസ്എല്‍ പുരം സദാനന്ദനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. രാമുകാര്യാട്ടിന്റെ സംവിധാനത്തില്‍ 1965ലാണ് ചിത്രം പുറത്തിറങ്ങിയത്.

മികച്ച ചലച്ചിത്രത്തിനുള്ള സുവര്‍ണ കമലം 1965ല്‍ ചിത്രം നേടി. ഈസ്റ്റ്മാന്‍ കളറില്‍ പുറത്തിറങ്ങിയ ആദ്യ മലയാള ചിത്രങ്ങളിലൊന്നായിരുന്നു ചെമ്മീന്‍. സിനിമ ഇറങ്ങിയ കാലം മുതല്‍ വിടാതെ പിന്തുടര്‍ന്ന വിവാദങ്ങളുടെ തുടര്‍ച്ചയാണിതും.

English summary
Dheevara Sabha against Chemmeen movie 50 years celebration. Their alligation is the movie is insulting the fishermen. The Celebration was planned the Government.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam