For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധര്‍മജനെ കൊന്നുകൊലവിളിച്ച് സോഷ്യല്‍ മീഡിയ! വിമര്‍ശനപ്പൊങ്കാലക്കിടെ താരത്തിന്‍റെ പ്രതികരണം ഇങ്ങനെ!

  |

  മിമിക്രി വേദികളില്‍ നിന്നും തുടങ്ങി സിനിമയിലേക്കെത്തി താരമായി മാറിയതാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മിനിസ്‌ക്രീനിസും ബിഗ് സ്‌ക്രീനിലുമൊക്കെയായി അദ്ദേഹം സജീവമാണ്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാട് വ്യക്തമാക്കിയാണ് അദ്ദേഹം മുന്നേറുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹത്തിന്റെ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

  പ്രളയബാധിതര്‍ക്ക് സഹായധനം നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായ പ്രകടനത്തെത്തുടര്‍ന്ന് അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഒരുവിഭാഗം എത്തിയിരുന്നു. അസഭ്യവര്‍ഷവും വിമര്‍ശനവുമൊക്കെ ഇപ്പോഴും തുടരുകയാണ്. അതേ സമയം തന്നെ അദ്ദേഹത്തിന് ശക്തമായ പിന്തുണ അറിയിച്ച് മറുവിഭാഗവും എത്തിയിട്ടുണ്ട്. പലരും തുറന്ന് പറയാന്‍ മടിക്കുന്ന കാര്യമാണ് അദ്ദേഹം തുറന്നുപറഞ്ഞതെന്നാണ് അവര്‍ പറയുന്നത്. ഇതിനിടയിലാണ് പുതിയ സിനിമയായ ധമാക്കയിലെ ലുക്ക് പങ്കുവെച്ച് താരമെത്തിയത്.

  അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ നിന്നും കരകയറാനുള്ള തീവ്ര പരിശ്രമത്തിലാണ് കേരളക്കര. വിവിധ ജില്ലകളിലായി നിരവധി പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ഇവര്‍ക്ക് സഹായമെത്തിക്കാനും കലക്ഷന്‍ സെന്ററുകളില്‍ സാധനങ്ങള്‍ ശേഖരിക്കാനും ട്രക്കിലേക്ക് കയറ്റുന്നതിനുമൊക്കെയായി താരങ്ങളും എത്തിയിരുന്നു. താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു പ്രധാനപ്പെട്ട വിവരങ്ങള്‍ കൈമാറിയിരുന്നത്. അഭിപ്രായം തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നതിന് പിന്നാലെയായാണ് കുന്തീശന്റെ ചിത്രം പങ്കുവെച്ച് ധര്‍മ്മജന്‍ എത്തിയത്. മേരാനാം ഷാജിയിലെ ധര്‍മ്മജന്റെ കഥാപാത്രമായിരുന്നു കുന്തീശന്‍.

  കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ സമയത്തും നിരവധി പേരാണ് സഹായവുമായി എത്തിയത്. കേരളം ഒന്നിച്ചുനിന്നായിരുന്നു പ്രളയത്തെ അതിജീവിച്ചത്. സഹായവുമായി സിനിമാലോകവും എത്തിയിരുന്നു. അന്നത്തെ സഹായധനം ഇതുവരേയും കൃത്യമായി വിവിരണം ചെയ്തിട്ടില്ലെന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്. രോഷാകുലനായുള്ള ധര്‍മ്മജന്റെ പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെയായി ഈ വിഷയുമായി ബന്ധപ്പെട്ട ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പലരും പറയാന്‍ മടിക്കുന്ന കാര്യമാണ് അദ്ദേഹം തുറന്നുപറഞ്ഞതെന്നാണ് അനുകൂലിക്കുന്നവരുടെ വാദം.

  കഴിഞ്ഞ പ്രളയത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തന്റെ വിയോജിപ്പായിരുന്നു ധര്‍മ്മജന്‍ തുറന്നുപറഞ്ഞത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവറിലായിരുന്നു അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍രുന്നതുമായി ബന്ധപ്പെട്ട കുപ്രചാരണത്തെക്കുറിച്ച് ചോദിച്ചപ്പോളായിരുന്നു താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇത്രയും സംവിധാനങ്ങള്‍ ഉണ്ടായിട്ടും പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായം ലഭിക്കുന്നില്ല. രാഷ്ട്രീയം പറയുന്നതല്ല, ദുരിതാശ്വാസനിധിയിലേക്ക് പണം പെട്ടെന്ന് എത്തി, ഈ പണം ജനങ്ങളിലേക്ക് എത്തിയില്ലെന്നുമായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്.

  ധര്‍മ്മജന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയായാണ് അദ്ദേഹത്തെ അനുകൂലിച്ച് ടിനി ടോം എത്തിയത്. സഹായങ്ങള്‍ നല്‍കാന്‍ ആളുകളുണ്ടെന്നും അത് കൃത്യമായി അര്‍ഹതപ്പെട്ടവരിലേക്ക് എത്തുന്നില്ലെന്നുമായിരുന്നു ധര്‍മ്മജന്റെ പ്രതികരണം. ധര്‍മ്മജന്‍ ഒരു പച്ചയായ മനുഷ്യനാണ്, അവന്റെ വികാരമാണ് അവന്‍ പങ്കുവെച്ചത്. ഒരു പ്രസ്ഥാനത്തിനെതിരെയല്ല അവന്‍ പറഞ്ഞത്. സഹജീവികള്‍ കഷ്ടപ്പെടുന്നത് കണ്ടാണ് അങ്ങനെയൊരു പ്രതികരണം ഉണ്ടായതെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്.

  കേരളമൊന്നാകെ പ്രളയബാദിതരെ സഹായിക്കാനായി ഇറങ്ങുന്ന ഈ സമയത്ത് ഇത്തരത്തിലുള്ള പ്രതികരണം ഒഴിവാക്കാമായിരുന്നുവെന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിഡ്ഡിത്തരം വിളമ്പരുതെന്ന തരത്തിലുള്ള മുന്നറിയിപ്പുകളും അവര്‍ നല്‍കിയിരുന്നു. താരത്തിന്റെ ചിത്രങ്ങള്‍ക്ക് കീഴിലെല്ലാം കമന്റുകളുടെ പൊങ്കാലയാണ്. സ്വന്തം പഞ്ചായത്തില്‍ പോയി അന്വേഷിച്ചതിന് ശേഷം വിമര്‍ശിച്ചൂടായിരുന്നോ എന്നായിരുന്നു ഒരാളുടെ ചോദ്യം.

  തനിക്കെതിരെയുള്ള പൊങ്കാലയും വിമര്‍ശനവുമൊക്കെ തുടരുന്നതിനിടയിലാണ് പുതിയ പോസ്റ്റുമായി ധര്‍മ്മജനെത്തിയത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയിലെ ലുക്കായിരുന്നു താരം പങ്കുവെച്ചത്. ചെറുപ്പം തന്നെ വിട്ട് പോവില്ലെന്ന് പറഞ്ഞായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ബാലതാരമായി സിനിമയിലേക്കെത്തി പ്രേക്ഷകമനം കവര്‍ന്ന അരുണാണ് ചിത്രത്തിലെ നായകന്‍.

  English summary
  Dhramajan Bolgaty's reaction on cyber attack
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X