»   » അവളെ കാണാനില്ല.. മകന്‍റെ കാമുകിയെത്തേടി വിക്രം.. സന്തോഷത്തോടെ താരപുത്രന്‍!

അവളെ കാണാനില്ല.. മകന്‍റെ കാമുകിയെത്തേടി വിക്രം.. സന്തോഷത്തോടെ താരപുത്രന്‍!

Posted By:
Subscribe to Filmibeat Malayalam

മകന്റെ അരങ്ങേറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ മകന്റെ നായികയെത്തേടി രംഗത്തെത്തിരിക്കുകയാണ് വിക്രം. നായികയെത്തേടിയുള്ള കാസ്റ്റിങ്ങ് കോള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. ചിത്രത്തിന്റെ പേരെന്താണെന്നറിയാനുള്ള ആകാംക്ഷയ്ക്ക് വിരാമമിട്ടാണ് താരം പേര് പ്രഖ്യാപിച്ചത്. വര്‍മ്മയെന്ന് പേരിട്ടിട്ടുള്ള ചിത്രത്തില്‍ ധ്രുവിന് വേണ്ടി നായികയെ തിരയുകയാണ് വിക്രം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം കാസ്റ്റിങ്ങ് കോളിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

ഒരു വീഡിയോയിലൂടെയാണ് വിക്രം ധ്രുവിന് നായികയെ തേടുന്നത്. അതെ അവളെ കാണാനില്ല. അവള്‍ നിങ്ങളാണെങ്കില്‍ നിങ്ങളെപ്പോലെയാണെങ്കില്‍ നിങ്ങളുടെ ചിത്രങ്ങളും വീഡിയോയും ഞങ്ങള്‍ക്ക് അയയ്ക്കുകയെന്നും വിക്രം നിര്‍ദേശിച്ചിട്ടുണ്ട്. അവള്‍ രസികയാണ്, ക്യൂട്ട് ആണ് ഒരേ സമയം മാലാഖയും പിശാചുമാണ് അവളെന്നും താരം കുറിച്ചിട്ടുണ്ട്. ശ്രുതി ഹസനാമ് വീഡിയോയ്ക്ക് ശബദം നല്‍കിയത്.

Dhruv Vikram

ബാല സംവിധാനം ചെയ്യുന്ന വര്‍മ്മ 4D എന്റര്‍ടൈയിന്‍മെന്റാണ് നിര്‍മ്മിക്കുന്നത്. വിക്രമിന് പിന്നാലെ മകന്‍ സിനിമയില്‍ അരങ്ങേറുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെയും പ്രചരിച്ചിരുന്നു. മലയാള സിനിമയിലൂടെ തുടക്കം കുറിച്ച് താരം പിന്നീട് തമിഴകത്തിന്റെ സ്വന്തം താരമായി മാറുകയായിരുന്നു. ജീവിതത്തിലെയും സിനിമയിലെയും വെല്ലുവിളികളെയും വിജയകരമായി തരണം ചെയ്താണ് വിക്രം സിനിമയില്‍ മുന്നേറിയത്. 27 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ മികച്ച കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലാണ് മകന്‍ ധ്രുവ് സിനിമയില്‍ തുടക്കം കുറിക്കുന്നത്.

English summary
Dhruv Vikram's debut film Varma casting call getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam