»   » കുട്ടേട്ടനും ലാലുവും വീണ്ടും ഒന്നിയ്ക്കുന്നു, ഒപ്പം അമല പോളും!!

കുട്ടേട്ടനും ലാലുവും വീണ്ടും ഒന്നിയ്ക്കുന്നു, ഒപ്പം അമല പോളും!!

Written By:
Subscribe to Filmibeat Malayalam

രണ്ടേ രണ്ട് സിനിമകളിലൂടെ തന്നെ ഹിറ്റ് കൂട്ടുകെട്ടായി മാറിയിരിക്കുന്നു അജു വര്‍ഗ്ഗീസും ധ്യാന്‍ ശ്രീനിവാസനും. കുഞ്ഞിരാമായണത്തിലെ കുട്ടേട്ടനും ലാലുവും ഇപ്പോഴും പ്രേക്ഷകരെ ചിരിപ്പിയ്ക്കുന്നു. അതിന് ശേഷം ബാലുവും ബ്രൂണോയുമായി അടി കപ്യാരെ കൂട്ടമണിയിലും ഇരുവരും എത്തി. വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിക്കുകയാണ്, ഒരേ മുഖത്തിന് വേണ്ടി.

സജിത്ത് ജഗദ്‌നന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജുവിനും ധ്യാനിനും ഒപ്പം അമല പോള്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നാണ് അറിയുന്നത്. ചിത്രത്തിന്റെ പൂജ ഇന്നലെ (ഏപ്രില്‍ 20) തൃശൂര്‍ കേരള വര്‍മ കോളേജില്‍ നടന്നു.

aju-dhyan-amala

ഗായത്രി സുരേഷും, പ്രയാഗ മാര്‍ട്ടിനുമാണ് ചിത്രത്തിലെ നായികമാര്‍. ഇവരെ കൂടാതെ ദീപക് പറമ്പേല്‍, അര്‍ജുന്‍ നന്ദകുമാര്‍, യാസിര്‍, രണ്‍ജി പണിക്കര്‍, മണിയന്‍ പിള്ള രാജു, ഇന്ദ്രന്‍സ്, അഭിരാമി തുടങ്ങിയൊരു വലിയ താരനിരയും ചിത്രത്തിലുണ്ട്.

ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത്. ജയലാല്‍ മേനോനും അനില്‍ ബിശ്വാസും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ബിജിപാലാണ്

-
-
-
-
-
-
-
-
-
English summary
It seems Dhyan Sreenivasan is back with his lucky mascot. After hit outings like Kunjiramayanam and Adi Kapyare Koottamani he and Aju Varghese are all set for another fun ride.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam