»   » ധ്യാന്‍ ശ്രീനിവാസന്‍ നടത്തുന്ന ഗൂഢാലോചന.. ആര്‍ക്കെതിരെ.. എന്തിന് ??

ധ്യാന്‍ ശ്രീനിവാസന്‍ നടത്തുന്ന ഗൂഢാലോചന.. ആര്‍ക്കെതിരെ.. എന്തിന് ??

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹം കഴിഞ്ഞ് പുതിയൊരു ജീവിതത്തിലേക്ക് കടന്നിരിയ്ക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. വ്യക്തിപരമായി മാത്രമല്ല, ഔദ്യോഗികപരമായും ധ്യാന്‍ പുതിയ വഴിയെ സഞ്ചരിയ്ക്കുകയാണ് എന്ന വാര്‍ത്ത വിവാഹത്തിന് ശേഷം പുറത്ത് വന്നിരുന്നു.. അതെ ധ്യാന്‍ തിരക്കഥാകൃത്താകുന്നു.

നിവിനില്ല, ലാലില്ല, പൃഥ്വിയില്ല, പക്ഷെ എല്ലായിടത്തും മമ്മൂക്കയുണ്ട്; ധ്യാനിന്റെ റിസപ്ഷന്‍ ഫോട്ടോകള്‍

അച്ഛന്റെയും സഹോദരന്റെയും പാത പിന്തുടര്‍ന്ന് ധ്യാന്‍ ശ്രീനിവാസനും തിരക്കഥ എഴുതുന്ന വാര്‍ത്തകള്‍ വന്നിരുന്നു എന്നല്ലാതെ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിലരങ്ങളൊന്നും പുറത്തിവിട്ടിരുന്നില്ല. കൂടുതല്‍ അറിയാം... തുടര്‍ന്ന് വായിക്കൂ..

ഗൂഢാലോചന നടത്തുന്നു

തെറ്റിദ്ധരിയ്ക്കരുത്, ധ്യാന്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ പേരാണ് ഗൂഢാലോചന. കോഴിക്കോട്ടുകാരായ നാല് സുഹൃത്തുക്കളുടെ കഥയാണ് സിനിമ. ഇവര്‍ നടത്തുന്ന ഗൂഢാലോചനയെ കുറിച്ചാണ് പറയുന്നത്.

തിരക്കഥയും അഭിനയവും

ധ്യാന്‍ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകതയുമായിട്ടാണ് ഗൂഢാലോചന എത്തുന്നത്. അച്ഛന്‍ ശ്രീനിവാസനെ പോലെ തന്നെ തിരക്കഥ എഴുതി അഭിനയിക്കുകയാണ് ധ്യാന്‍. വിനീത് തിരക്കഥ എഴുതി സംവിധാനം ചെയ്യുമെങ്കിലും തന്റെ സിനിമകളില്‍ ഇതുവരെ കേന്ദ്ര കഥാപാത്രമായി (ഒരു വടക്കന്‍ സെല്‍ഫിയിലെ പ്രധാന വേഷം ഒഴികെ) അഭിനയിച്ചിട്ടില്ല.

മറ്റ് കഥാപാത്രങ്ങള്‍

ലോഹം എന്ന ചിത്രത്തിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച നിരഞ്ജന അനൂപാണ് ചിത്രത്തിലെ നായിക. അജു വര്‍ഗ്ഗീസും, ശ്രീനാഥ് ഭാസിയും ഹാരിഷ് കണാരനും ധ്യാനിന്റെ സുഹൃത്തുക്കളായി എത്തുന്നു. അലന്‍സിയര്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്.

അണിയറയില്‍

തോമസ് സെബാസ്റ്റിനാണ് ഗൂഢാലോചന സംവിധാനം ചെയ്യുന്നത്. ഇസാന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അജാസ് ഇബ്രാഹിം ചിത്രം നിര്‍മിയ്ക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഈണം പകരുന്നത് ഷാന്‍ റഹ്മാനാണ്.

English summary
Dhyan's next titled Goodalochana

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam