»   » തിരയുടെ രണ്ടാം ഭാഗം വരും, ഞാന്‍ അഭിനയിക്കുന്നില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍

തിരയുടെ രണ്ടാം ഭാഗം വരും, ഞാന്‍ അഭിനയിക്കുന്നില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ശോഭന, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് തിര. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായി റിപ്പോര്‍ട്ട്. തിരയുടെ മൂന്നാം വാര്‍ഷികത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് പറഞ്ഞത്.

എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ താന്‍ അഭിനയിക്കുന്നില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. ചിത്രത്തിന്റെ മൂന്നാമത്തെ ഭാഗത്തില്‍ താന്‍ ഉണ്ടായിരിക്കുമെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് തിര.

ഫേസ്ബുക്ക് പോസ്റ്റ്

ധ്യാനിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തിരയുടെ രണ്ടാം ഭാഗം

2014ല്‍ പുറത്തിറങ്ങിയ തിര മൂന്ന് ഭാഗങ്ങളായി ഒരുക്കാനാണ് തീരുമാനിച്ചിരുന്നത്. അതിന് ശേഷം ചിത്രത്തിന്റെ തുടര്‍ ഭാഗങ്ങള്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മികച്ച ചിത്രം

വിനീതിന്റെ സംവിധാനത്തിലെ മൂന്നാമത്തെ ചിത്രമായിരുന്നു തിര. ശോഭന, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം. ഏറെ നിരൂപക പ്രശംസ ലഭിച്ച ചിത്രം കൂടിയായിരുന്നു ഇത്.

ശോഭന തിരിച്ചു വന്നു

ഒരിടവേളയ്ക്ക് ശേഷം ശോഭന അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു തിര.

ധ്യാന്‍ തിരക്കിലാണ്

അതേ സമയം ധ്യാന്‍ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. സാജിത് ജഗന്നാഥന്‍ സംവിധാനം ചെയ്യുന്ന ഒരേ മുഖമാണ് ധ്യാനിന്റെ റിലീസിനായി കാത്തിരിക്കുന്ന ചിത്രം. നവംബര്‍ 24ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

തിരയിലെ ഫോട്ടോസിനായി

English summary
Dhyan Sreenivasan facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam