For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ത്രില്ലടിപ്പിക്കാന്‍ ധ്യാന്‍ ശ്രീനിവാസന്‍; സസ്‌പെന്‍സ് ഒളിപ്പിച്ച് പുത്തന്‍ ചിത്രം ഐ ഡി എത്തുന്നു

  |

  അഭിമുഖങ്ങളിലൂടെ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. അഭിനയത്തിന് പുറമേ സംവിധാനത്തിലും തിരക്കഥാ എഴുത്തിലുമൊക്കെ കഴിവ് തെളിയിച്ച ധ്യാനിന്റെ പുത്തന്‍ സിനിമയായ ഐ ഡി റിലീസിനൊരുങ്ങുന്നു എന്നതാണ് പുതിയ വിശേഷം. ഒരു ത്രില്ലര്‍ സിനിമയുടെ ഭാഗമായി ധ്യാന്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെ എത്തുന്ന ചിത്രത്തില്‍ നടി ദിവ്യ പിള്ളയാണ് നായിക.

  ഇതിനകം പ്രേക്ഷക പ്രശംസ നേടിയ സിനിമയെ കുറിച്ചുള്ള ആകാംഷയിലാണ് സിനിമാപ്രേമികള്‍. ഏറ്റവും പുതിയതായി ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കൂടി പുറത്ത് വന്നതോടെ പ്രതീക്ഷകള്‍ വര്‍ധിച്ചു.

  id-movie

  ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ഡി. എസ്സാ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടി നിര്‍മ്മിക്കുന്ന ചിത്രം ഇന്നത്തെ കാലത്ത് സാമൂഹ്യപ്രധാന്യമുള്ള വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. മൊബൈലിന്റെ അമിത ഉപയോഗം എങ്ങനെ ഒരു കുടുംബത്തെ സാരമായി ബാധിക്കും എന്ന കഥയാണ് ചിത്രം പറയുന്നത്.

  Also Read: പ്ലസ്ടു കഴിഞ്ഞിട്ട് കല്യാണം നോക്കാം; ബന്ധുവായ അരുണുമായിട്ടുള്ള പ്രണയവിവാഹത്തെ കുറിച്ച് ഗായത്രി അരുണ്‍

  സിനിമയുടെ ഇതിവൃത്തം ഇങ്ങനെയാണ്.. 'ധ്യാന്‍ അവതരിപ്പിക്കുന്ന വിനോദ് എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യ അനിതയുടെയും കഥയാണ് ഐ ഡി പറയുന്നത്. അനിത ഒരു സോഷ്യല്‍ മീഡിയ തട്ടിപ്പിന് ഇരയാകുന്നതോട് കൂടിയാണ് സമാധാനമായി ജീവിച്ചിരുന്ന ഇവരുടെ ജീവിതം താറുമാറാകുന്നത്. കുറ്റകൃത്യത്തിന് പിന്നിലെ കുറ്റവാളികളെ അന്വേഷിക്കാനും കണ്ടെത്താനുമുള്ള വിനോദിന്റെ കഠിനമായ യാത്രയാണ് കഥാതന്തു',. കേരളത്തില്‍ തന്നെ സംഭവിച്ച ചില സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തെടുത്ത സിനിമയാണിത്..

  id-movie

  ധ്യാന്‍ ശ്രീനിവാസനെ കൂടാതെ വമ്പന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കലാഭവന്‍ ഷാജോണ്‍, ജോണി ആന്റണി, ജയകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായര്‍, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്ന, ജഗദീഷ്, ബേബി, ഷൈനി തുടങ്ങിയവരാണ് ഐ ഡി യിലെ മറ്റ് താരങ്ങള്‍.

  Also Read: ഞാന്‍ കൊടുത്ത പണം പെട്ടിയിലേക്ക് എറിഞ്ഞു; സിനിമയിലേക്ക് വിളിക്കരുതെന്ന് പറഞ്ഞ് പോയ നടനെ കുറിച്ച് പ്രേം പ്രകാശ്

  ഓര്‍ഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റാ തുടങ്ങിയ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഫൈസല്‍ അലിയാണ് ഛായാഗ്രാഹണം. സഹസംവിധായകനായ കെ.ജെ വിനയനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ഫായിസ് യൂസഫാണ് ലൈന്‍ പ്രൊഡ്യൂസര്‍. അജീഷ് ദാസന്‍ വരികളൊരുക്കിയപ്പോള്‍നിഹാല്‍ സാദിഖ് സംഗീതം കൈകാര്യം ചെയ്യുന്നു. സുരേഷ് മിത്രക്കരിയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

  നിമേഷ് എം തണ്ടൂര്‍ ആര്‍ട്ടും, മുഹമ്മദ് സുഹൈല്‍ പി പി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായി എത്തുന്നു. റിയാസ് കെ ബദറാണ് എഡിറ്റര്‍. ജയന്‍ പൂങ്കുളം മേക്കപ്പും, രാംദാസ് കോസ്ട്യുമും ഒരുക്കി. റീചാര്‍ഡ് ആന്റണിയാണ് സ്റ്റില്‍സ്. നിബിന്‍ പ്രേം ഡിസൈന്‍, ശിവപ്രസാദാണ് പി.ആര്‍.ഒ.

  English summary
  Dhyan Sreenivasan Starrer New Thriller Movie ID Title Poster Goes Viral. Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X