»   » കോഴിക്കോട് വെച്ചാണ് ധ്യാന്‍ ആ ഗൂഢാലോചന നടത്തിയത്.. അജുവും ശ്രീനാഥ് ഭാസിയും ഒപ്പമുണ്ട്!

കോഴിക്കോട് വെച്ചാണ് ധ്യാന്‍ ആ ഗൂഢാലോചന നടത്തിയത്.. അജുവും ശ്രീനാഥ് ഭാസിയും ഒപ്പമുണ്ട്!

Posted By: Nihara
Subscribe to Filmibeat Malayalam

അച്ഛന്റെയും ജേഷ്ഠ്യന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയതാണ് ധ്യാന്‍ ശ്രീനിവാസന്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെയാണ് ധ്യാന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. അഭിനയത്തില്‍ മാത്രമല്ല എഴുത്തിലും സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് വളരെ മുന്‍പു തന്നെ ധ്യാന്‍ വ്യക്തമാക്കിയിരുന്നു.

സൂപ്പര്‍ താരങ്ങള്‍ പോലും പൃഥ്വിയെ ഭയക്കുന്നു.. പൃഥ്വിയുടെ ഉറച്ച നിലപാടുകള്‍ക്ക് പിന്തുണ!

ആലിംഗനബദ്ധരായി നില്‍ക്കുന്ന കങ്കണയും ഹൃത്വികും.. ചിത്രത്തിന് പിന്നിലെ വാസ്തവം?

ബാംഗ്ലൂര്‍ ഡേയ്‌സ് ഷൂട്ടിങ്ങിനിടയില്‍ കല്‍പ്പന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് അഞ്ജലി മേനോന്‍!

അച്ഛന്റെയും ചേട്ടന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ അഭിനയത്തില്‍ നിന്നും തിരക്കഥയിലേക്ക് കൂടി തുടക്കം കുറിക്കുകയാണ് ഗൂഢാലോചന എന്ന ചിത്രത്തിലൂടെ. അച്ഛനെപ്പോലെ തന്നെ സ്വന്തം തിരക്കഥയില്‍ നായകനായി ധ്യാന്‍ അരങ്ങേറുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇത് തരംഗമായി മാറുകയും ചെയ്തിരുന്നു.

കോഴിക്കോട് നിന്നും തുടക്കം

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി അഭിനയിക്കുന്ന ചിത്രം ഗൂഢാലോചനയുടെ ചിത്രീകരണം കോഴിക്കോട് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കോഴിക്കോടന്‍ പശ്ചാത്തലത്തിലുള്ള കഥയുമായാണ് ധ്യാന്‍ എത്തുന്നത്.

മോഷന്‍ പോസ്റ്റര്‍ വൈറലായി

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ഇതിനോടകം തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള പരിചയപ്പെടുത്തലാണ് ഈ വീഡിയോ.

കോഴിക്കോടിനെക്കുറിച്ചുള്ള ഗാനം

പശ്ചാത്തലത്തില്‍ കോഴിക്കോടിനെക്കുറിച്ചുള്ള ഗാനവുമായാണ് മോഷന്‍ പോസ്റ്റര്‍ എത്തിയത്. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, മംമ്ത മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തോമസ് സെബാസ്റ്റ്യനാണ്.

ചിത്രത്തിന്റെ പ്രമേയം

ഗൂഢാലോചന എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തെറ്റിദ്ധരിക്കേണ്ട ഇത് നാല് സുഹൃത്തുക്കളുടെ കഥയാണ്. കോഴിക്കോട്ടുകാരായ അവര്‍ നടത്തുന്ന ഗൂഢാലോചനയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

അച്ഛന്റെയും ചേട്ടന്റെയും പേര് കളങ്കപ്പെടുത്തുമോ?

അഭിനയത്തില്‍ മാത്രമല്ല എഴുത്തിലും മികവ് തെളിയിച്ചിട്ടുള്ളവരാണ് ധ്യാനിന്റെ അച്ഛനും ചേട്ടനും. ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. സംവിധാനം മാത്രമല്ല എഴുത്തും തന്നെക്കൊണ്ട് കഴിയുമെന്ന് വിനീതും തെളിയിച്ചതാണ്. അതുകൊണ്ട് തന്നെ ധ്യാനിന്റെ എഴുത്തിലെ തുടക്കത്തെ ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.

നായികയായി എത്തുന്നത്

ലോഹം എന്ന സിനിമയിലൂടെ തുടക്കം കുറിച്ച നിരഞ്ജന അനൂപാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അലന്‍സിയര്‍. ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

English summary
Dhyan Sreenivasan's film Goodalochana's motion poster is out, and it is a tribute to all things Kozhikode.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam