»   » ഡയമണ്ടിന് തിളക്കം; ഗ്രാന്റ്മാസ്റ്ററിന് ക്ഷീണം

ഡയമണ്ടിന് തിളക്കം; ഗ്രാന്റ്മാസ്റ്ററിന് ക്ഷീണം

Posted By:
Subscribe to Filmibeat Malayalam

മോളിവുഡില്‍ ബോക്‌സ് ഓഫീസില്‍ വീണ്ടുമൊരു വിജയഗാഥ. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയണ്ട് നെക്ലെയ്‌സ് ഹിറ്റ്‌ലിസ്റ്റില്‍ കയറിക്കഴിഞ്ഞു. ഇതുവരെ 3.74 കോടി രൂപയാണ് ചിത്രത്തിന് ഗ്രോസ് കളക്ഷന്‍ വന്നിരിയ്ക്കുന്നത്.

Diamond Necklace

കഴിഞ്ഞയാഴ്ച 61 ലക്ഷം രൂപ നേടിയ മല്ലു സിങാണ് മികച്ച പ്രകടനം കാഴ്്ചവച്ച മറ്റൊരു ചിത്രം. അതേസമയം മോഹന്‍ലാല്‍ ചിത്രമായ ഗ്രാന്റ് മാസ്റ്ററിന്റെ കളക്ഷനില്‍ വന്‍ഇടിവാണ് നേരിട്ടിരിയ്ക്കുന്നത്. കഴിഞ്ഞയാഴ്ച വെറും 13ലക്ഷം രൂപയാണ് ഗ്രാന്റ് മാസ്റ്ററിന് കളക്ഷന്‍ വന്നിരിയ്ക്കുന്നതെന്ന് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു.

ഫഹദ് ഫാസിലിനെ നായകനാക്കി ദുബയ് നഗരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം നിശബ്ദമായി മുന്നേറ്റം നടത്തുകയാണ്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകപ്രതികരണങ്ങളാണ് സിനിമയ്ക്ക് കരുത്താവുന്നത്. മല്ലു സിങിനെയും ഗ്രാന്റ് മാസ്റ്ററിനെയും കടത്തിവെട്ടി കഴിഞ്ഞയാഴ്ച മാത്രം 85 ലക്ഷം രൂപയാണ് ഡയമണ്ട് നെക് ലേയ്‌സ് നേടിയത്.

പരിമിതമായ തിയറ്ററുകളില്‍ മാത്രം റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ആകെ 42 തിയറ്ററുകളിലാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിയ്ക്കുന്നത്.

ജൂണില്‍ ചാര്‍ട്ട് ചെയ്തിട്ടുള്ള ബാച്ചില്‍ പാര്‍ട്ടി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകള്‍ വരുന്നതോടെ ബോക്‌സ് ഓഫീസ് ചാര്‍ട്ട് ലിസ്റ്റില്‍ മാറ്റംവരുമെന്നകാര്യമുറപ്പാണ്.

English summary
Lal Jose’s ‘Diamond Necklace’ has emerged the silent winner among the recent releases, having registered a gross collection of 3.74 crores over the weekend

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam