»   » കണ്ണേ കണ്‍മണിയെ.... തെളിവുകള്‍ ബോംബെ ജയശ്രീക്കെതിര

കണ്ണേ കണ്‍മണിയെ.... തെളിവുകള്‍ ബോംബെ ജയശ്രീക്കെതിര

Posted By:
Subscribe to Filmibeat Malayalam
മലയാളത്തിന്റെ വിശ്വവിശ്രുതമായ ഓമന തിങ്കള്‍കിടാവോ എന്ന ഇരയിമ്മന്‍തമ്പിയുടെ താരാട്ട് പാട്ടിലെ പദങ്ങളും സംഗീതവും ബോംബെ ജയശ്രീയുടെ ഒസ്‌കാര്‍ ലിസ്റ്റിലുള്‍പ്പെട്ട ലൈഫ് ഓഫ് പൈയിലെ കണ്ണേ കണ്‍മണിയേ എന്ന ഗാനവുമായി ബന്ധമുള്ളതായി പ്രഥമദൃഷ്ട്യാ തന്നെ വ്യക്തം

സിനിമയുടെ പ്രാരംഭഘട്ടത്തില്‍തന്നെ ഓമന തിങ്കള്‍കിടാവോ... എന്നഗാനം ഉപയോഗിക്കാന്‍ തീരുമാനിക്കുകയും അതിന്റെ കാലപഴക്കത്തെക്കുറിച്ച് ഗവേഷണപ്രമുഖരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്ന വിവരമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.

ലൈഫ് ഓഫ് പൈയുടെ ഗാനവിഭാഗത്തിനുവേണ്ടി ഗവേഷണചുമതല ഏല്പിച്ച ഓക്ക്‌ലോഹോമ സര്‍വ്വകലാശാലയിലെ സംഗീതവിഭാഗം പ്രൊഫസര്‍ ഡോ.സോയി സി. ഷെറിനിയന്‍ ഓമന തിങ്കളിന്റെ പഴക്കത്തെക്കുറിച്ചറിയാന്‍ ലണ്ടനിലെ മലയാളചരിത്രഗവേഷയ്ക്ക് കത്തെഴുതിയിരുന്ന കാര്യമാണ് പുറത്തുവന്നത്. ചിത്രത്തില്‍ ഈ ഗാനം എഴുതിയതും ചിട്ടപ്പെടുത്തിയതും പാടിയിരിക്കുന്നതും ജയശ്രീയാണെന്നിരിക്കെ എല്ലാ വിവാദങ്ങള്‍ക്കും മറുപടി പറയാന്‍ ജയശ്രീ നിര്‍ബന്ധിതയായിരിക്കയാണ്.

11 ഓസ്‌ക്കര്‍ നോമിനേഷന്‍ ലഭിച്ച ലൈഫ് ഓഫ് പൈയിലെ ഗാനം മോഷ്ടിക്കപ്പട്ടെതാണെന്ന വാര്‍ത്ത ഏറെക്കുറെ എല്ലാ അന്തര്‍ദേശീയ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോള്‍ വിശ്വസീയമായ ഒരു തെളിവും നല്‍കാന്‍ വിവാദങ്ങളെ മറികടക്കാന്‍ ബോംബെ ജയശ്രീക്ക് ഇതിനകം കഴിഞ്ഞിട്ടുമില്ല.

പത്തുവര്‍ഷംമുമ്പ് അവര്‍ പുറത്തിറക്കിയ വാത്സല്യം എന്ന ആല്‍ബത്തില്‍ ഇന്ത്യയിലെ വിഖ്യാതമായ താരാട്ടുപാട്ടുകള്‍ക്കൊപ്പം ഓമനതിങ്കള്‍ കിടാവും ഉള്‍പ്പെട്ടിരുന്നുവത്രേ. കുഞ്ഞിനെ കേന്ദ്രീകരിച്ച് വികസിക്കുന്ന ഗാനമായി മനോഹരമായ ദൃശ്യവിശ്വാസത്തോടെ ലൈഫ് ഓഫ് പൈയില്‍ ഉപയോഗിച്ചിരിക്കുന്ന ഗാനം ആദ്യകേള്‍വിയില്‍ തന്നെ വാക്കിലും വരികളിലും സംഗീതത്തിലും ഓമനതിങ്കള്‍
കിടാവിനോടുള്ള ആഭിമുഖ്യം തിരിച്ചറിയാം.

മയിലേ...കുയിലേ കണ്ണേ എന്ന പദങ്ങളൊക്കെ ഏതു താരാട്ടിലും വരാമെന്ന് ജയശ്രീ നിലപാടുവ്യക്തമാക്കുമ്പോള്‍ ഇരയിമ്മന്‍ തമ്പി ഗാനത്തിന്റെ തമിഴ് വേര്‍ഷനാണ് കണ്ണേ കണ്‍മണിയേ എന്ന വാദത്തിലുറച്ചു നില്ക്കയാണ് ഇരയിമ്മന്‍തമ്പി ട്രസ്റ്റിന്റെ പ്രവര്‍ത്തകര്‍. വിഖ്യാതയായ സംഗീതഞ്ജ ഇത്രയും പ്രമാദമായ ഒരു ഗാനത്തിന്റെ അനുകരണം ഉണ്ടാക്കുകയും അതിനോട് കടപ്പാട് പോലും കാണിക്കാതെ ഒസ്‌ക്കാര്‍ പോലുള്ള വിശ്വോത്തര അവാര്‍ഡിന് സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യയുടെ സംഗീത വേദിക്കുതന്നെ അത് കളങ്കമാകും അങ്ങനെ സംഭവിയ്ക്കാതിരിയ്ക്കട്ടെ...

English summary
Two lines of Jayashree’s song are lifted from the legendary lullaby of Irayimman Thampi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam