»   » ആന്‍ മരിയ കലിപ്പിലാണ്, ട്രെയിലറില്‍ പറഞ്ഞ ആ ചങ്ങായി മറ്റാരുമല്ല!!

ആന്‍ മരിയ കലിപ്പിലാണ്, ട്രെയിലറില്‍ പറഞ്ഞ ആ ചങ്ങായി മറ്റാരുമല്ല!!

Posted By: Sanviya
Subscribe to Filmibeat Malayalam

ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍മരിയ കലിപ്പിലാണ്. മികച്ച വിജയം നേടിയ ആടിന് ശേഷം മിഥുന്‍ ഒരുക്കുന്ന ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രവും പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുകയാണ്.

Read Also: ഒരു ഗുണ്ട, രണ്ട് ഗുണ്ട.. മൂന്ന് ഗുണ്ട, ഗുണ്ടകളോ ഗുണ്ട... ആന്‍ മരിയയുടെ രസകരമായ ട്രെയിലര്‍ കാണാം

എന്നാലിപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ കൂടി പുറത്ത് വന്നതോടെ പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കുന്ന മറ്റൊരു സംഭവം. ഇതൊന്നും പോരാഞ്ഞിട്ട് മറ്റൊരു ചങ്ങായി കൂടി. ട്രെയിലറില്‍ മറ്റൊരു കഥാപാത്രത്തെ കുറിച്ച് കൂടി പറയുന്നുണ്ട്. എന്നാല്‍ അത് മറ്റാരുമല്ല. ദുല്‍ഖറാണെന്ന് റിപ്പോര്‍ട്ടുകള്‍.

ആന്‍ മരിയ കലിപ്പിലാണ്, ട്രെയിലറില്‍ പറഞ്ഞ ആ ചങ്ങായി മറ്റാരുമല്ല!!

ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഗസ്റ്റ് റോളില്‍ എത്തും. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ആന്‍ മരിയ കലിപ്പിലാണ്, ട്രെയിലറില്‍ പറഞ്ഞ ആ ചങ്ങായി മറ്റാരുമല്ല!!

വെളുത്ത ജാക്കറ്റിട്ട് കൈയില്‍ ഡിഎസ്എല്‍ആര്‍ ക്യാമറയുമായി മല കയറുന്നയാള്‍ ദുല്‍ഖര്‍ സല്‍മാനാണെന്നാണ് പറയുന്നത്. ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റ ട്രെയിലറും ഷെയര്‍ ചെയ്തതോടെ ഇക്കാര്യത്തില്‍ ഉറപ്പായി.

ആന്‍ മരിയ കലിപ്പിലാണ്, ട്രെയിലറില്‍ പറഞ്ഞ ആ ചങ്ങായി മറ്റാരുമല്ല!!

എന്തായാലും ഇങ്ങനെ ഒരു വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ആകാംക്ഷയും ഇരട്ടിച്ചു. ദുല്‍ഖര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടങ്കില്‍ അതൊരു കിടിലന്‍ ചിത്രമായിരിക്കുമെന്നാണ് സംസാരം.

ആന്‍ മരിയ കലിപ്പിലാണ്, ട്രെയിലറില്‍ പറഞ്ഞ ആ ചങ്ങായി മറ്റാരുമല്ല!!

സണ്ണി വെയ്‌നിനെയും സാറ അര്‍ജ്ജുനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. അജു വര്‍ഗ്ഗീസ്, സൈജു കുറുപ്പ്, സിദ്ദിഖ്,ഷൈ ടോം ചാക്കോ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അഞ്ജലി ഉപാസന, സേതുലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Did Dulquer Salman guest role in Ann Maria Kaluippilanu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam