twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണ്‍സൂണ്‍ തകര്‍ക്കുന്ന മലയാള സിനിമ

    By Nirmal Balakrishnan
    |

    മണ്‍സൂണ്‍ സാധാരണ കേരളത്തില്‍ ദോഷം ചെയ്യാറുള്ളത് കൃഷിക്കാണ്. എന്നാല്‍ ഇക്കുറി മണ്‍സൂണിന്റെ ദോഷം അനുഭവിക്കേണ്ടി വന്നത് മലയാള സിനിമയാണ്. മഴക്കാലത്ത് ഒറ്റ ചിത്രം പോലും പ്രേക്ഷകരെ ആകര്‍ഷിക്കാനാവാതെ തിയറ്റര്‍ വിടുകയാണ്. കഴിഞ്ഞ വാരം റിലീസ് ചെയ്ത ലാവണ്ടര്‍, മണ്‍സൂണ്‍, സെന്റ് മേരീസിലെ കൊലപാതകം എന്നിവ ഒരു തരംഗവും ഉണ്ടാക്കാനാവാതെ തിയറ്റര്‍ വിടുകയാണ്

    തായ്‌ലണ്ടില്‍ പൂര്‍ണമായും ചിത്രീകരിച്ച സിനിമയായിരുന്നു ലാവണ്ടര്‍. അനൂപ് മേനോന്‍, റഹ്മാന്‍, നിഷാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയില്‍ നായിക ഇറാന്‍നടിയായ എല്‍ഹാം മിര്‍സയായിരുന്നു. നവാഗതനായ അല്‍ത്താസ് ടി. അലിയാണ് സംവിധാനം. ഒടുപാട് സസ്‌പെന്‍സ് നിറഞ്ഞ ചിത്രം ആക്ഷന്‍ലൗ സ്റ്റോറിയായിരുന്നു. ഇന്റര്‍പോള്‍ ഓഫിസറായിട്ടാണ് അനൂപ് മേനോന്‍ അഭിനയിക്കുന്നത്.

    lavender

    കോടികള്‍ ചെലവിട്ട് നിര്‍മിച്ച സിനിമയുടെ പത്തിലൊന്നുപോലും നിര്‍മാതാവിനു തിരിച്ചുകിട്ടില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

    മധു കൈതപ്രത്തിന്റെ അസോസിയേറ്റ് ആയിരുന്ന എച്ച്.എന്‍. ഷിജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സെന്റ് മേരീസിലെ കൊലപാതകം പെണ്‍പരക്ഷ സിനിമയായിരുന്നു. അപര്‍ണ നായര്‍ ആയിരുന്നു നായിക. കൊലപാതകവും തുടര്‍ന്നുള്ള അന്വേഷണവുമാണ് പ്രമേയം. എടുത്തുപറയാന്‍ നായകനില്ലാതെ പോയതാണ് ചിത്രത്തിനു ദോഷമായത്.

    മഴയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ പ്രണയ കഥയാണ് മണ്‍സൂണ്‍. നവാഗതനായ സുരേഷ്‌ഗോപന്‍ ആണ് സംവിധാനം. ജോണ്‍ ജേക്കബ്, മാളവിക മേനോന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. നിവിന്‍ പോളി തരംഗത്തില്‍ പേരൊന്നുമില്ലാത്ത നായക ചിത്രങ്ങള്‍ക്ക് രക്ഷയില്ല എന്നതിന്റെ തെളിവാണ് മണ്‍സൂണിന്റെ പരാജയം.തൊട്ടു

    മുന്‍പ് റിലീസ് ചെയ്ത ജയറാം ചിത്രമായ തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രം വെള്ളി മുതല്‍ തിങ്കള്‍ വരെ മാത്രമേ തിയറ്ററില്‍ കളിച്ചുള്ളൂ. മലയാളത്തില്‍ അടുത്തിടെ റിലീസ് ചെയ്ത ഏറ്റവും വലിയ പരാജയമായി ജയറാമിന്റെ ഈ ചിത്രം.

    ഈ പരാജയത്തിനിടയ്ക്കും നിവിന്‍പോളിയുടെ പ്രേമം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

    English summary
    Did Monsoon rain affected Malayalam film ?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X