»   » ചേച്ചീ.. ഞാനങ്ങനെ ഒന്നും പറഞ്ഞിട്ടില്ല.. ഞാനല്ല ഒഴിവാക്കിയത്; ദിലീപ് ലക്ഷ്മിയോട് പറഞ്ഞത് !!

ചേച്ചീ.. ഞാനങ്ങനെ ഒന്നും പറഞ്ഞിട്ടില്ല.. ഞാനല്ല ഒഴിവാക്കിയത്; ദിലീപ് ലക്ഷ്മിയോട് പറഞ്ഞത് !!

By: Rohini
Subscribe to Filmibeat Malayalam

അറസ്റ്റിലായതു മുതല്‍ ദിലീപിനെ കുറിച്ച് പല ഇല്ലാ കഥകളും, വാര്‍ത്തകളും പ്രചിരിച്ചിരുന്നു. അതിലൊന്ന് നടി ലക്ഷ്മി രാമകൃഷ്ണന്‍ ദിലീപിനെതിരെ രംഗത്തു വന്നു എന്ന വാര്‍ത്തായയിരുന്നു. തന്റെ അവസരം ദിലീപ് ഇടപെട്ട് ഇല്ലാതാക്കി എന്നും മറ്റുമായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ലക്ഷ്മി രാമകൃഷ്ണന്‍. ദിലീപിനെ കുറിച്ച് ഞാനെവിടെയും മോശമായി ഒന്നും പറഞ്ഞിട്ടില്ല എന്നും, പണ്ട് താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിയ്ക്കുകയായിരുന്നു എന്നും ലക്ഷ്മി പറയുന്നു. ലക്ഷ്മി രാമകൃഷ്ണന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം..

പ്രചരിച്ച വാര്‍ത്തകള്‍

ബ്ലെസി സംവിധാനം ചെയ്ത കല്‍ക്കട്ട ന്യൂസ് എന്ന ചിത്രത്തില്‍ നിന്ന് ദിലീപ് ഇടപെട്ട് ലക്ഷ്മി രാമകൃഷ്ണനെ മാറ്റി എന്നായിരുന്നു പ്രചിരിച്ച വാര്‍ത്തകള്‍. ഇക്കാര്യം പറഞ്ഞ് ലക്ഷ്മി പരസ്യമായി രംഗത്ത് വന്നു എന്ന തരത്തിലാണ് വാര്‍ത്ത പ്രചിരിച്ചത്.

ഞാന്‍ പറഞ്ഞിട്ടില്ല

എന്നാല്‍ നടന്‍ ദിലീപിനെ കുറിച്ച് അങ്ങനെ യാതൊരു തരത്തിലുള്ള പ്രതികരണവും ആരോടും താന്‍ നടത്തിയിട്ടില്ല എന്ന് ലക്ഷ്മി രാമകൃഷ്ണന്‍ വ്യക്തമാക്കുന്നു. താനെന്തിനാണ് അത്തരമൊരു പ്രതികരണം നടത്തുന്നത് എന്നാണ് ലക്ഷ്മിയുടെ ചോദ്യം.

അന്ന് പറഞ്ഞിരുന്നു

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഹിറ്റായ സമയത്ത്, അതായത് ഒന്നര വര്‍ഷം മുന്‍പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കല്‍ക്കട്ട ന്യൂസ് എന്ന ചിത്രത്തില്‍ നിന്ന് ഭാഗ്യം കെട്ട നടി എന്ന് പറഞ്ഞ് എന്നെ ഒഴിവാക്കി. ഇപ്പോള്‍ ഭാഗ്യമുള്ള നടിയാണെന്ന് മനസ്സിലായില്ലേ എന്ന് ചോദിച്ചിരുന്നു.

ദിലീപ് വിളിച്ചു

അന്ന് ആ അഭിമുഖം വായിച്ച ശേഷം ദിലീപ് എന്നെ വിളിച്ചിരുന്നു. 'ചേച്ചീ, ഞാന്‍ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ കാരണമല്ല ചേച്ചിയെ സിനിമയില്‍ നിന്നും ഒഴിവാക്കിയത്' എന്ന് പറഞ്ഞു. അന്ന് അവിടെ ആ സംഭവം തീര്‍ന്നതാണ്. അല്ലാതെ എനിക്ക് ദിലീപുമായി യാതൊരു പ്രശ്‌നവുമില്ല.

മനസമാധാനം പോയി

ഇപ്പോള്‍ ഈ വാര്‍ത്ത വന്നതിന് ശേഷം എന്റെ മനസ്സമാധാനം നഷ്ടപ്പെട്ടു. ലക്ഷ്മി എന്താണ് പ്രശ്‌നം ? ലക്ഷ്മി അങ്ങനെ പറഞ്ഞോ? പ്രതികരിച്ചോ? എന്നൊക്കെ ചോദിച്ച് നൂറ് കണക്കിന് ഫോണ്‍ കോളുകളാണ് ദിവസവും വരുന്നത്.

എനിക്കത്ര ബുദ്ധിശൂന്യതയില്ല

റിമാന്റിലിരിക്കുന്ന വ്യക്തിയാണ് ദിലീപ്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തെ കുറിച്ചോ വ്യക്തിയെ കുറിച്ചോ പ്രതികരിക്കാന്‍ മാത്രമുള്ള ബുദ്ധിശൂന്യത എനിക്കില്ല. മാധ്യമപ്രവര്‍ത്തനം എന്ന പേരില്‍ ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് അധാര്‍മികമാണ്.

എന്റെ ആദ്യ ചിത്രം

ചക്കരമുത്ത് എന്ന ചിത്രത്തിലാണ് ഞാന്‍ ദിലീപിന്റെ കൂടെ അഭിനയിച്ചത്. എന്റെ ആദ്യ ചിത്രമായിരുന്നു അത്. ആ സിനിമയിലെ ലൊക്കേഷനിലായാലും വളരെ മാന്യമായിട്ടാണ് ദിലീപ് എന്നോട് പെരുമാറിയത് - ലക്ഷ്മി രാമകൃഷ്ണന്‍ പറഞ്ഞു.

English summary
Did not make any remark against Dileep: actor Lakshmi Ramakrishnan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam