For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ ഹിറ്റായപ്പോള്‍ അപ്പാനി രവിക്ക് അഹങ്കാരം, പൊരിവെയിലത്ത് നാടകം കളിച്ചയാള്‍ക്ക് കാരവാന്‍ വേണോ?

  By Aswini
  |

  അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനാണ് ശരത്ത്. ചിത്രത്തിലെ കഥാപാത്രം ഹിറ്റായത് കൊണ്ട് തന്നെ പലര്‍ക്കും അപ്പാനി രവി എന്ന് പറഞ്ഞാലാണ് ശരത്തിനെ പരിചയം. അങ്കമാലി ഡയറീസിന് ശേഷം വെളിപാടിന്റെ പുസ്തകത്തില്‍ അഭിനയിച്ചു. ചിത്രത്തിലെ ജിമിക്കി കമ്മല്‍ ഹിറ്റായതോടെ ശരത്തും വൈറലായി.

  ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്, തടവറയില്‍ കിടന്നതിനെ കുറിച്ച് ഗീത വെളിപ്പെടുത്തുന്നു

  ഒരു നടന്‍ വളരുന്നു എന്ന് കണ്ടതോടെ വന്നു ഗോസിപ്പും. ശരത്ത് സെറ്റില്‍ മോശമായി പെരുമാറുന്നു എന്നും കാരവാന്‍ ചോദിച്ചു എന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. രണ്ട് സിനിമകള്‍ ഹിറ്റായപ്പോള്‍ അഹങ്കാരം വന്നു എന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായി ശരത്ത് രംഗത്തെത്തി. മനോരമ ഓണ്‍ലൈനിനോടാണ് ശരത്ത് പ്രതികരിച്ചത്.

  മമ്മൂക്ക നല്‍കുന്ന പിന്തുണയാണ് ഏറ്റവും വലിയ ധൈര്യം; മാമാങ്കത്തെ കുറിച്ച് സംവിധായകന്‍

  സംസാരിക്കാന്‍ പോലും അറിയില്ല

  സംസാരിക്കാന്‍ പോലും അറിയില്ല

  ഞാന്‍ ചെയ്യുന്നത് സിനിമയാണ് കലയാണ്. ഇത്തരം ആരോപണങ്ങള്‍ക്ക് സിനിമ മറുപടി നല്‍കും. എന്റെ അച്ഛന്‍ കൂലിപ്പണിക്കാരനാണ്. എനിക്ക് 27 വയസ്സ് ആയിട്ടേയുള്ളൂ. ആളുകളോട് ശരിക്ക് സംസാരിക്കാന്‍ പോലും എനിക്ക് അറിയില്ല.

  തെളിവു സഹിതം പറയൂ

  തെളിവു സഹിതം പറയൂ

  120 തെരുവുനാടകങ്ങള്‍ പൊള്ളുന്ന റോഡില്‍ നിന്ന് അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് വെയില്‍ എന്നെ ബാധിക്കില്ല. കാരവാനൊപ്പം സ്വപ്‌നം കാണാന്‍ പോലും കഴിയില്ല. എന്നെ അറിയാവുന്നവര്‍ക്ക് ഇത് കേട്ടപ്പോള്‍ ചിരിയാണ് വന്നത്. പറയുന്നവര്‍ തെളിവുസഹിതം പറയട്ടെ. ഞാന്‍ സിനിമ ജീവിതം അവസാനിപ്പിക്കാം.

  അഞ്ച് സിനിമകളുടെ സെറ്റ്

  അഞ്ച് സിനിമകളുടെ സെറ്റ്

  അഞ്ച് സിനിമകളില്‍ ഇതുവരെ അഭിനയിച്ചു. ആദ്യ സിനിമ റോഡിലും ഇറച്ചിക്കടയിലും കിടന്നാണ് അഭിനയിച്ചത്. അതിന് കാരവാന്‍ ഇല്ലായിരുന്നു. അത് ഹിറ്റായപ്പോഴാണ് വെളിപാടിന്റെ പുസ്തകം കിട്ടിയത്. അതിന്റെ സെറ്റില്‍ രണ്ട് കാരവാനുണ്ടായിരുന്നു. ആ പരിസരത്തേക്ക് തന്നെ ഞാന്‍ പോവാറില്ല. ഞാനും അരുണും കത്തി അടിച്ച് നടക്കും.

  ഉറങ്ങാതെയും കഷ്ടപ്പെട്ടു

  ഉറങ്ങാതെയും കഷ്ടപ്പെട്ടു

  വെളിപാടിന്റെ പുസ്തകവും പോക്കിരി സൈമണും ഡേറ്റ് ക്ലാഷായി. രാവിലെ വെളിപാടിന്റെ പുസ്തകവും രാത്രി പോക്കിരി സൈമണും അഭിനയിച്ചാണ് തീര്‍ത്തത്. രണ്ടാഴ്ച ഉറക്കം തന്നെ ഇല്ലായിരുന്നു. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രം ഒരു തുരുത്തിലാണ് ചിത്രീകരിച്ചത്. ആ ലൊക്കേഷനില്‍ ഒരു ബൈക്കിന് കയറാനുള്ള സൗകര്യം പോലും ഇല്ലായിരുന്നു. അമല എന്ന ചിത്രം കുടുംബം പോലെയായിരുന്നു. അസാനം സ്വന്തം കൈയ്യില്‍ നിന്ന് പണമിറക്കിയാണ് പടം ഇറക്കിയത്.

  എന്താണ് ലാഭം

  എന്താണ് ലാഭം

  എന്റെ കൂട്ടുകാരൊക്കെ ഈ വാര്‍ത്ത കണ്ട് വിളിച്ചു. എന്താണ് പ്രതികരിക്കാത്തത് എന്ന് ചോദിച്ചു. അമ്മയും അച്ഛനും ചിരിച്ചുകൊണ്ട് പറഞ്ഞു, നീ വലിയ ആളായിപ്പോയില്ലേ എന്ന്. എന്റെ പടം വച്ച് എനിക്കെതിരെ വാര്‍ത്ത കൊടുത്തവര്‍ക്ക് എന്താ ലാഭമാണ് ഉണ്ടായത് എന്നറിയില്ല. ഇത്തരം വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നവരുമായി എനിക്ക് യാതൊരു വിധ ബന്ധവുമില്ല. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇത്തരം വാര്‍ത്തകളില്‍ തളരില്ല.

  സിനിമ സ്വപ്നം

  സിനിമ സ്വപ്നം

  നൂറോളം ഓഡിഷനുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഹോര്‍ലിക്‌ലും ബൂസ്റ്റും കഴിച്ച വളര്‍ന്ന നടനല്ല ഞാന്‍. നാടകത്തില്‍ അഭിനയിക്കുമ്പോള്‍, വല്ല പണിക്കും പോയിക്കൂടെ എന്ന് ചോദിച്ച് പലരും കളിയാക്കിയിട്ടുണ്ട്. അവര്‍ക്കെല്ലാമുള്ള മറുപടിയാണ് സിനിമാ പ്രവേശനം. എന്റെ അഭിനയം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ചെമ്പന്‍ ചേട്ടനും ലിജോ ചേട്ടനും (ചെമ്പന്‍ വിനോദ്, ലിജോ ജോസ് പെലിശ്ശേരി) അങ്കമാലിയിലേക്ക് വിളിച്ചത്. എന്റെ ജീവിത ലക്ഷ്യമായിരുന്നു സിനിമ.

  കാര്‍ വാങ്ങിയത് മാറ്റമാണ്

  കാര്‍ വാങ്ങിയത് മാറ്റമാണ്

  സിനിമയില്‍ വന്നപ്പോള്‍ എനിക്കുണ്ടായ ഏക മാറ്റം, ഞാനൊരു കാര്‍ വാങ്ങി എന്നതാണ്. മുന്‍പ് ബസ്സില്‍ പോയി, ഇപ്പോള്‍ കാറില്‍ പോകുന്നു. മാസം 17,000 രൂപ കാറിന് ലോണ്‍ അടയ്ക്കുന്നുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകളൊന്നും എന്റെ വ്യക്തി ജീവിതത്തെയും സിനിമാ ജീവിതത്തെയും ബാധിച്ചിട്ടില്ല.

   തമിഴ് അരങ്ങേറ്റം

  തമിഴ് അരങ്ങേറ്റം

  വിശാലിനൊപ്പം സണ്ടക്കോഴി 2 വില്‍ അഭിനയിക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് ശരത്ത്. അതിനായി കളരി പരിശീലനം ഒക്കെ പഠിക്കുകയാണ്. ആദ്യ തമിഴ് ചിത്രം. ഒക്ടോബര്‍ 27 ന് ഷൂട്ടിങ് ആരംഭിയ്ക്കും- ശരത്ത് പറഞ്ഞു.

  English summary
  Did Sarath aka Appani Ravi demand for Caravan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X