»   » മാനത്തെ കൊട്ടാരത്തിലെ ആദ്യ നായകന്‍ ദിലീപോ അബിയോ? സത്യം വെളിപ്പെടുത്തി തിരക്കഥാകൃത്ത്!

മാനത്തെ കൊട്ടാരത്തിലെ ആദ്യ നായകന്‍ ദിലീപോ അബിയോ? സത്യം വെളിപ്പെടുത്തി തിരക്കഥാകൃത്ത്!

Posted By:
Subscribe to Filmibeat Malayalam

ദിലീപിന്റെ ശനിദശ ഇപ്പോഴും അവസാനിച്ചിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം നേടിയെങ്കിലും നാട്ടില്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങളിലേക്കും ദിലീപിന്റെ പേരും കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. മണിയുടെ മരണത്തിന് പിന്നിലും ദിലീപിന്റെ സാന്നിദ്ധ്യമുണ്ടെന്ന് ആരോപണങ്ങള്‍ വന്നതിന് പിന്നാലെയാണ് കലാഭവന്‍ അബിയുടെ മരണത്തിലേക്കും ദിലീപിനെ വലിച്ചിഴച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ സംവിധാനം ചെയ്യുന്നത് സംഗീത് ശിവന്‍, കളം മാറി സന്തോഷ് ശിവന്‍?

ദിലീപ് നായകനായി എത്തിയ മാനത്തെ കൊട്ടാരം എന്ന ചിത്രത്തില്‍ ആദ്യം നായകനായി നിശ്ചയിച്ചത് അബിയെ ആയിരുന്നു. എന്നാല്‍ ദിലീപിന്റെ ഇടപെടലാണ് അബിയ്ക്ക് പകരം ദിലീപ് നായകനാകാന്‍ കാരണമായത് എന്നായിരുന്നു ആരോപണം. ഇക്കാര്യത്തില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് റോബിന്‍ തിരുമല തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

വാസ്തവ വിരുദ്ധം

അബിയെ നായകനായി പരിഗണിച്ചിരുന്ന മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലെ നായക വേഷം ദിലീപ് തട്ടിയെടുക്കുകയായിരുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഇത് വാസ്തവ വിരുദ്ധമാണെന്ന് റോബിന്‍ തിരുമല പറഞ്ഞു.

ദിലീപ് മാത്രം

മാനത്തെ കൊട്ടാരത്തില്‍ ആദ്യം മുതല്‍ക്കെ നായകനായി നിശ്ചയിച്ചത് ദിലീപിനെ ആയിരുന്നു. കഥാ ചര്‍ച്ച മുതല്‍ ചിത്രീകരണം ആരംഭിക്കുന്നത് വരെയുള്ള ഒരു ഘട്ടത്തിലും ദിലീപിനെ മാറ്റി മറ്റൊരാളെ നായകനാക്കുന്നതിനേക്കുറിച്ച് ചിന്തിച്ചിരുന്നില്ല.

വന്നത് ഒരേ ഒരു മാറ്റം

ചിത്രീകരണത്തിന് മുമ്പ് തീരുമാനിച്ചതില്‍ നിന്നും ഒരേ ഒരു മാറ്റം മാത്രമാണ് ചിത്രത്തിലെ താരനിരയില്‍ ഉണ്ടായത്. അന്തരിച്ച നടന്‍ ഷിയാസിന് പകരം നാദിര്‍ഷ വന്നതായിരുന്നു ആ മാറ്റം. അതാകട്ടെ തീര്‍ത്തും സംവിധായകന്റെ തീരുമാനപ്രകാരമായിരുന്നു.

ആലഞ്ചേരി തമ്പ്രാക്കളിലും ദിലീപ്

മാനത്തെ കൊട്ടാരത്തിന് ശേഷം റോബിന്‍ തിരുമല തിരക്കഥ എഴുതിയ ആലഞ്ചേരി തമ്പ്രാക്കള്‍ എന്ന ചിത്രത്തിലും ദിലീപായിരുന്നു നായകന്‍. മാനത്തെ കൊട്ടാരം സംവിധാനം ചെയ്ത സുനില്‍ തന്നെയായിരുന്നു ആലഞ്ചേരി തമ്പ്രാക്കളും സംവിധാനം ചെയ്തത്.

സ്വന്തമായ ഇടമുണ്ട്

ദിലീപ് എന്ന നടന്‍ തന്റെ സഹപ്രവര്‍ത്തകരെ പാര വയ്ക്കുകയോ അവരുടെ വേഷങ്ങള്‍ തട്ടി എടുക്കുകയോ ചെയ്തതായി തനിക്ക് അനുഭവമില്ല. ദിലീപിന് അയാളുടേതായ ഒരിടമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. നമ്മെ വിട്ടുപോയ പ്രിയപ്പട്ട അബിക്കും അദ്ദേഹത്തിന്‍േതായ ഒരിടം ഉണ്ടായിരുന്നു. അബിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും റോബിന്‍ തിരുമല പറഞ്ഞു.

മാനത്തെ കൊട്ടാരം

ദിലീപിനെ നായകനാക്കി 1994ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്ന മാനത്തെ കൊട്ടാരം. ദിലീപ് എന്നായിരുന്നു ദിലീപിന്റെ നായക കഥാപാത്രത്തിന്റെ പേര്. ഖുശ്ബു സിനിമ താരം ഖുശ്ബുവായി അഭിനയിച്ച ചിത്രത്തില്‍ സുരേഷ് ഗോപി അതിഥി താരമായി അഭിനയിച്ചു. റോബിന്‍ തിരുമലയും കലാഭവന്‍ അന്‍സാറുമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

English summary
Script writer Robin Thirumala clarifies the controversy on Manathe Kottaram hero.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam