»   » ഏതൊരു അഭിനേതാവിനും ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള മാറ്റമേ എനിക്കും സംഭവിച്ചിട്ടുള്ളൂ; ദിലീപ്

ഏതൊരു അഭിനേതാവിനും ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള മാറ്റമേ എനിക്കും സംഭവിച്ചിട്ടുള്ളൂ; ദിലീപ്

Posted By: AkhilaKS
Subscribe to Filmibeat Malayalam


ജനപ്രിയ നായകന്‍ ദിലീപിന്റെ അഭിനയ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ളതായി തോന്നാറില്ലേ? ദിലീപ് എന്ന നടനെ ശ്രദ്ധിക്കാന്‍ തുടങ്ങിയ സല്ലാപം, ഏഴരക്കൂട്ടം,മാനത്തെ കൊട്ടാരം തുടങ്ങിയ ചിത്രങ്ങളില്‍ നിന്ന് ഏറെ മാറിയ ഒരു ദിലീപിനെയാണ് ഇന്ന് സിനിമയില്‍ കാണുന്നത്. എന്നാല്‍ ദീലിപിന്റെ അഭിനയത്തില്‍ വന്ന മാറ്റത്തെ സിനിമാ ലോകം കളിയാക്കിയിട്ടുണ്ട്. അതിന്റെ മറുപടിയായി ദിലീപ് പറയുന്നത് ഇങ്ങനെ.

ഏതൊരു നടന്റെയും അഭിനയ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് സ്വഭാവികമാണ്. അത് തനിയ്ക്ക് മാത്രമല്ല. ദിലീപ് പറയുന്നു. എല്ലാ നടന്മാരുടെയും പഴയ സിനിമകളും ഇപ്പോഴത്തെ സിനിമകളും എടുത്ത് നോക്കിയാല്‍ മനസിലാകുമെന്നും ദിലീപ് പറഞ്ഞു. മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അത് ശരിയാണ്. ഞാന്‍ ഒരു പെര്‍ഫക്ട് ആക്ടറാണെന്ന് പറയുന്നില്ല. സിനിമയില്‍ ഇന്നും ഞാന്‍ ഒരു സ്റ്റുഡന്റ് ആണെന്നും ദിലീപ് പറഞ്ഞു. പുതിയ ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയുടെ വിശേങ്ങള്‍ പങ്കുവയ്ക്കവേ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് സംസാരിക്കവേയാണ് ഇക്കാര്യം പറയുന്നത്.

ഏതൊരു അഭിനേതാവിനും ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള മാറ്റമേ എനിക്കും സംഭവിച്ചിട്ടുള്ളൂ; ദിലീപ്

മാനത്തെ കൊട്ടാരം എന്ന ചിത്രത്തില്‍ നിന്ന് ജിത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രം വരെ എത്തി നില്‍ക്കുകയാണ് ദിലീപ്. ഇതിനിടയില്‍ അഭിനയത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നു. ഇപ്പോഴും താന്‍ സിനിമയില്‍ ഒരു വിദ്യാര്‍ത്ഥിയാണെന്നാണ് ദിലീപ് പറയുന്നത്. തനിയ്ക്ക് വന്ന മാറ്റങ്ങളെല്ലാം ഒരു പക്ഷേ താന്‍ പഠിച്ച് വരുന്നതിന്റെ ഭാഗമായുള്ളതാകാം. ഒരു കലാ കുടുംബത്തില്‍ നിന്ന് വന്നതിന്റെ അനുഭവം ഒന്നുമില്ലെന്നും ദിലീപ് പറഞ്ഞു.

ഏതൊരു അഭിനേതാവിനും ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള മാറ്റമേ എനിക്കും സംഭവിച്ചിട്ടുള്ളൂ; ദിലീപ്

കാലങ്ങള്‍ മാറുമ്പോള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റം, അതാണ് ഒരു നടന്റെ അഭിനയ ജീവിതത്തിലും സംഭവിച്ചിട്ടുള്ളു.

ഏതൊരു അഭിനേതാവിനും ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള മാറ്റമേ എനിക്കും സംഭവിച്ചിട്ടുള്ളൂ; ദിലീപ്

ദൃശ്യം എന്ന മലയാളത്തിലെ വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. അതുക്കൊണ്ട് പലരും വലിയ പ്രതീക്ഷ ലൈഫ് ഓഫ് ജോസൂട്ടിയ്ക്ക് കൊടുക്കുന്നുണ്ട്. പക്ഷേ ചിത്രത്തെ അങ്ങനെ പ്രതീക്ഷിക്കേണ്ട ആവശ്യമില്ല. അതികം പ്രതീക്ഷ കൂടാതെ ചിത്രം തിയറ്ററില്‍ പോയി കാണണം, ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതിനപ്പുറം സംഭവിച്ചേക്കാമെന്നും ദിലീപ് പറയുന്നു.

ഏതൊരു അഭിനേതാവിനും ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള മാറ്റമേ എനിക്കും സംഭവിച്ചിട്ടുള്ളൂ; ദിലീപ്

ദൃശ്യം കൂടാതെ ദിലീപ് പലതരത്തിലുള്ള ചിത്രങ്ങളും ചെയ്തിട്ടുണ്ട് . ദൃശ്യത്തിന് ലഭിക്കുന്ന ഒരു പ്രതികരണമല്ല, ജീത്തുവിന്റെ മറ്റ് ചിത്രങ്ങള്‍ക്ക് ലഭിച്ചത്. അതുക്കൊണ്ട് തന്നെ പലതരത്തിലുള്ള സിനിമകള്‍ ചെയ്യാനുള്ള ലൈസന്‍സ് ജീത്തുവിന് പ്രേഷകര്‍ നല്‍കിയിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.

English summary
Life of Josutty is an upcoming Malayalam romantic drama film film directed by Jeethu Joseph.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam