»   » ബഹിഷ്കരണ ഭീഷണി നേരിട്ട പരിപാടി വിജയകരമായി പൂര്‍ത്തിയാക്കി ദിലീപും സംഘവും തിരിച്ചെത്തി!!

ബഹിഷ്കരണ ഭീഷണി നേരിട്ട പരിപാടി വിജയകരമായി പൂര്‍ത്തിയാക്കി ദിലീപും സംഘവും തിരിച്ചെത്തി!!

Posted By: Nihara
Subscribe to Filmibeat Malayalam

രണ്ടുമാസം നീണ്ടുനിന്ന പരിപാടിക്ക് ശേഷം ദിലീപും സംഘവും അമേരിക്കയില്‍ നിന്നും തിരിച്ചെത്തി. മീനാക്ഷിയുടെ വെക്കേഷനും കണക്കിലെടുത്തായിരുന്നു പരിപാടി ഒരുക്കിയത്. വിവാഹ ശേഷം കാവ്യാ മാധവനെ കാണാനില്ലെന്ന പരാതിക്കുള്ള മറുപടി കൂടിയായിരുന്നു ദീലീപിന്റെ അമേരിക്കന്‍ ഷോ. മകളും കാവ്യയുമായി വഴക്കിലാണെന്ന തരത്തിലുള്ള ആരോപണത്തിനുള്ള ശക്തമായ മറുപടി കൂടിയായി ഈ ഒത്തുചേരല്‍ മാറി.

നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, യൂസഫ്, കൊല്ലം സുധി, സുബി സുരേഷ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. നമിതാ പ്രമോദും റിമി ടോമിയും പരിപാടിയുടെ മാറ്റ് കൂട്ടി. ഏപ്രില്‍ 28 ന് ഫിലാഡല്‍ഫിയയില്‍ ആരംഭിച്ച പരിപാടി മേയ് 29 ഓസ്റ്റിനിലാണ് അവസാനിച്ചത്.

കാവ്യയെ കാണാനില്ലെന്ന പരാതിക്ക് മറുപടി

വിവാഹ ശേഷം പൊതുപരിപാടികളിലും ചടങ്ങുകളിലൊന്നും കാവ്യാ മാധവനെ കാണുന്നില്ലെന്ന പരാതിയിലായിരുന്നു ആരാധകര്‍. പരിപാടികളിലെല്ലാം സ്ഥിരം സാന്നിധ്യമായി ദിലീപ് എത്തുമെങ്കിലും കാവ്യാ മാധവനെ കൂട്ടാത്തതില്‍ പ്രേക്ഷകര്‍ക്ക് പരിഭവമുണ്ടായിരുന്നു.

നൃത്തപരിപാടിയുമായി സജീവമായി

കാവ്യാ മാധവന്‍ വിവാഹ ശേഷം സിനിമയില്‍ അഭിനയിക്കുമോഎന്നായിരുന്നു ആരാധകര്‍ നിരന്തരമായി ചോദിച്ചുകൊണ്ടിരുന്നത്. അഭിനയത്തിലല്ലെങ്കിലും നൃത്തപരിപാടിയുമായി അമേരിക്കന്‍ ഷോയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു കാവ്യാ മാധവന്‍.

മീനാക്ഷിയുമായി പിണക്കത്തിലാണെന്ന ആരോപണത്തിന് മറുപടി

തന്‍റെ കാര്യങ്ങളില്‍ കാവ്യാ മാധവന്‍ ഇടപെടുന്നത് മീനാക്ഷിക്ക് ഇഷ്ടമല്ലെന്നും ഇരുവരും തമ്മില്‍ പിണക്കത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. അത്തരം ആരോപണങ്ങള്‍ക്കൊക്കെയുള്ള ശ്കതമായ മറുപടി കൂടിയായിരുന്നു അമേരിക്കന്‍ ഷോ. കാവ്യയ്ക്കും ദിലീപിനുമൊപ്പം ചിരിച്ചുല്ലസിച്ച് മീനാക്ഷിയും നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

സിനിമകളുമായി സജീവമാവുന്നു

രാമലീലയാണ് ദിലീപിന്‍റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം . വിചാരിച്ചത്ര ശ്രദ്ധിക്കപ്പെടാതെ പോയ ജോര്‍ജേട്ടന്‍സ് പൂരത്തിനു ശേഷം ഇറങ്ങുന്ന ചിത്രം കൂടിയാണിത്.

English summary
Dileep and team back to kerala.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam