»   » നടിക്കെതിരായ പരാമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ച് ദിലീപ്, പ്രാര്‍ഥനയും പിന്തുണയും വേണം !!

നടിക്കെതിരായ പരാമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ച് ദിലീപ്, പ്രാര്‍ഥനയും പിന്തുണയും വേണം !!

By: Nihara
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ദിലീപ്. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനിടയിലാണ് താരം ഖേദം പ്രകടിപ്പിച്ചത്. താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കുന്നുവെന്നും താരം പറഞ്ഞു.

എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും തനിക്ക് വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദമായ പ്രസ്താവന താരം നടത്തിയത്. നടിയും പള്‍സര്‍ സുനിയും നേരത്തെ അറിയുമെന്നായിരുന്നു താരം പറഞ്ഞിരുന്നത്.

പള്‍സര്‍ സുനിയെ നേരത്തെ അറിയുമായിരുന്നു

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനിയെ നടിക്ക് നേരത്തെ തന്നെ അറിയുമായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്.

ലാല്‍ പറഞ്ഞിരുന്നുവെന്ന്

നടിയും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് ലാല്‍ തന്നോട് പറഞ്ഞിരുന്നുവെന്നായിരുന്നു ദിലീപ് പറഞ്ഞത്. എന്നാല്‍ താന്‍ പറഞ്ഞത് ദിലീപ് തെറ്റിദ്ധരിച്ചതായിരുന്നുവെന്ന് പിന്നീട് ലാല്‍ പറഞ്ഞു.

സഹതാരത്തിന് സംഭവിച്ചത്

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ സഹതാരം ആക്രമിക്കപ്പെട്ട സംഭവം തനിക്ക് വിഷമമുണ്ടാക്കിയിരുന്നുവെന്ന് സംഭവം അറിഞ്ഞപ്പോള്‍ തന്നെ ദിലീപ് പ്രതികരിച്ചിരുന്നു.

അമ്മയുടെ യോഗത്തില്‍ ഖേദ പ്രകടനം

അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചത്. താന്‍ പറഞ്ഞ കാര്യത്തെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് താരം പറയുന്നു.

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണം

അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് താരങ്ങള്‍ വെട്ടിലാവുന്ന സംഭവും ഇതിനോടകം തന്നെ അരങ്ങേറിയിട്ടുണ്ട്. ദിലീപിന് ഐക്യദാര്‍ഢ്യവുമായെത്തിയ സഹതാരങ്ങളില്‍ പലരും നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു.

English summary
Dileep's apologies to his statement regarding with actress attack case.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam