»   » കൈ പിടിച്ച് ആനയിച്ചു, തോളില്‍ കൈയ്യിട്ടു, കെട്ടിപ്പിടിച്ചു... എന്നിട്ട് ബൈജു ദിലീപിനോട് ചെയ്തത്!!

കൈ പിടിച്ച് ആനയിച്ചു, തോളില്‍ കൈയ്യിട്ടു, കെട്ടിപ്പിടിച്ചു... എന്നിട്ട് ബൈജു ദിലീപിനോട് ചെയ്തത്!!

Posted By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായപ്പോള്‍ സിനിമയിലെ മുന്‍നിര താരങ്ങള്‍ പലരും മൗനം പാലിച്ചു. എന്നാല്‍ ചില സംവിധായകര്‍ ദിലീപിനെതിരെ ശക്തമായി രംഗത്ത് വന്നു. അതില്‍ രണ്ട് പ്രമുഖരാണ് ബൈജു കൊട്ടാരക്കരയും വിനയനും. ആരാധകരെ ഞെട്ടിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് ഇരുവരും ദിലീപിനെ കുറിച്ച് നടത്തിയത്.

ദിലീപുമായി കുറേക്കാലമായി അടുപ്പമൊന്നുമില്ല, ഇങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കാനാവുന്നില്ല: ശോഭന

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്. സംവിധായകന്‍ വിനയന്റെ മകളുടെ വിവാഹ ചടങ്ങിന് ദിലീപ് എത്തിയതാണ് വീഡിയോ. ചടങ്ങില്‍ ദിലീപിനോടുള്ള വിനയന്റെയും ബൈജു കൊട്ടാരക്കരയുടെയും പെരുമാറ്റമാണ് വീഡിയോയില്‍ ഹൈലൈറ്റ് ചെയ്തിരിയ്ക്കുന്നത്. സിനി സ്‌പോട്ട് പുറത്ത് വിട്ട വീഡിയോ കാണാം, അതിന് മുന്‍പ് വിനയനും ബൈജുവും ദിലീപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഒരിക്കല്‍ കൂടെ ഓര്‍ത്തെടുക്കാം.

പ്രമുഖന് പങ്കുണ്ട് എന്ന് ബൈജു

ദിലീപ് അറസ്റ്റിലാകുന്നതിന് മുന്‍പേ ബൈജു കൊട്ടാരക്കര ദിലീപിനെ വേട്ടയാടുന്നുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേര് ഗോസിപ്പു കോളങ്ങളില്‍ വന്നപ്പോള്‍ തന്നെ സംവിധായകന്‍ അത് മുതലെടുത്തു. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ പ്രമുഖ നടന് പങ്കുണ്ട് എന്ന് ബൈജു കൊട്ടാരക്കര ഉറപ്പിച്ച് പറഞ്ഞു.

അറസ്റ്റിലായപ്പോള്‍

കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായപ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ ബൈജു കൊട്ടാരക്കര വെളിപ്പെടുത്തിയ ചില സംഭവങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ദിലീപിന് ക്രിമിനല്‍ പശ്ചാത്തലമുണ്ട് എന്നും മറ്റും യാതൊരു മറയുമില്ലാതെ ബൈജു കൊട്ടാരക്കര തുറന്നടിച്ചു.

ഞങ്ങളെ വിലക്കി

ഒന്‍പത് വര്‍ഷം തങ്ങളെ സിനിമയില്‍ നിന്ന് ബാന്‍ ചെയ്തതിന് പിന്നില്‍ ദിലീപിന്റെ കറുത്ത കരങ്ങളുണ്ട് എന്നായിരുന്നു വിനയനും ബൈജു കൊട്ടാരക്കരയും പറഞ്ഞത്. തങ്ങളെ മാത്രമല്ല, പലരെയും ദിലീപ് ഉപദ്രവിച്ചു എന്ന സ്വരത്തില്‍ ഇരുവരും സംസാരിച്ചു.

സിനിമയാക്കുന്നു

ശവത്തില്‍ കുത്തുന്ന തരമായിരുന്നു ബൈജു കൊട്ടാരക്കരയുടെ ചില പ്രവൃത്തികള്‍. നടി ആക്രമിക്കപ്പെട്ട സംഭവവും, ദിലീപിന്റെ അറസ്റ്റും മൊതലെടുത്ത് ബൈജു കൊട്ടാരക്കര സിനിമ ചെയ്യാന്‍ പോകുന്നതായും വാര്‍ത്തകളുണ്ടായി.

വിനയന്‍ പറഞ്ഞത്

വിനയനും ദിലീപിനെ ശക്തമായി വിമര്‍ശിച്ചു. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപിന്റെ കളിപ്പാവകളാണ് എന്നും തിലകനെ ദിലീപ് കരയിപ്പിച്ചു എന്നുമൊക്കെയായിരുന്നു വിനയന്റെ ഭാഷ്യം. തിരക്കഥകൃത്തിനെ മാറ്റാന്‍ ദിലീപ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന തന്റെ ചിത്രത്തില്‍ നിന്ന് ദിലീപിനെ ഒഴിവാക്കിയ കഥയും വിനയന്‍ പറഞ്ഞു.

ഇപ്പോള്‍ വൈറലാകുന്ന വീഡിയോയില്‍

എന്നാല്‍ ദിലീപ് അറസ്റ്റിലാവുന്നതിന് മൂന്ന് മാസം മുന്‍പ്, ഏപ്രില്‍ മാസത്തിലായിരുന്നു വിനയന്റെ മകളുടെ വിവാഹം. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ സിനിമയില്‍ നിന്ന് വളരെ കുറച്ച് പേര്‍ മാത്രമേ വന്നിരുന്നുള്ളൂ. അതില്‍ ദിലീപ് ഉണ്ടായിരുന്നു. ചടങ്ങിന് വന്ന ദിലീപിനെ ബൈജു കൊട്ടാരക്കരയും വിനയനും സ്‌നേഹിച്ചു കൊല്ലുന്നതായി വീഡിയോയില്‍ കാണാം..

എന്തൊരു സ്‌നേഹമാണെന്ന് നോക്കൂ..

സിനി സ്‌പോട്ട് പുറത്ത് വിട്ട ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.. ദിലീപ് വന്നിറങ്ങിയത് മുതല്‍ കൈ പിടിച്ച് ആനയിച്ച് കൂടെ നടക്കുന്ന ബൈജു കൊട്ടാരക്കരയെയും, ദിലീപിനോട് സ്‌നേഹത്തോടെ പെരുമാറുന്ന വിനയനെയും കാണാന്‍ കഴിയുന്നു... ഇവിടെ ആരാണ് ശത്രു ആരാണ് മിത്രം എന്നാണ് ആരാധകരുടെ ചോദ്യം

English summary
Dileep at Director Vinayan Daughter Nikhila marriage

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam