»   » ആര് വിചാരിച്ചാലും തടുക്കാന്‍ കഴിയില്ല, നീതിദേവത താരത്തിനൊപ്പം, പുട്ട് വിളമ്പാന്‍ ദിലീപ് ദുബായിലേക്ക്

ആര് വിചാരിച്ചാലും തടുക്കാന്‍ കഴിയില്ല, നീതിദേവത താരത്തിനൊപ്പം, പുട്ട് വിളമ്പാന്‍ ദിലീപ് ദുബായിലേക്ക്

Posted By:
Subscribe to Filmibeat Malayalam
ദിലീപിന് വിദേശത്തു പോകാൻ അനുമതി | filmibeat Malayalam

ദേ പുട്ട് ദുബായ് ഉദ്ഘാടനത്തിന് ദിലീപ് എത്തുമോയെന്ന ആകാംക്ഷയ്ക്ക് വിരാമമായിരിക്കുകയാണ്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച താരത്തിന് വിദേശത്തേക്ക് പോകാനുള്ള അനുമതി ലഭിച്ചതില്‍ ആരാധകരും ഏറെ സന്തോഷത്തിലാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന് 85 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. വിദേശത്ത് പോകുന്നതുമായി ബന്ധപ്പെട്ട് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി താരം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സര്‍വ്വ നിയന്ത്രണവും വിട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഐശ്വര്യ റായി, കാരണം?

ബിന്ദു പണിക്കറും സായ് കുമാറും സിനിമയില്‍ സജീവമല്ലാത്തതിന് പിന്നിലെ കാരണം? ആധിയോടെ ആരാധകര്‍

ദേ പുട്ട് റസ്റ്റോറന്‍റിന്‍റെ ദുബായ് ശാഖയുടെ ഉദ്ഘാടനത്തിന് പോകുന്നതിന് വേണ്ടിയാണ് താരം പാസ്‌പോര്‍ട്ട് മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ജാമ്യവ്യവസ്ഥ അനുസരിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ടാണ് താരം ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഉദ്ഘാടനത്തിന് ദിലീപ് എത്തുമെന്നറിഞ്ഞതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി.

ദേ പുട്ട് ദുബായില്‍ തുടങ്ങുന്നു

നവംബര്‍ 29നാണ് ദേ പുട്ട് ദുബായില്‍ തുടങ്ങുന്നത്. ഉദ്ഘാടനത്തെക്കുറിച്ച് ദിലീപ് ഓണ്‍ലൈനില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉദ്ഘാടനത്തില്‍ പങ്കെടുക്കണമെന്ന ക്ഷണക്കത്തും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ദിലീപ് എത്തുന്നു

ഉദ്ഘാടനത്തിന് ദിലീപ് എത്തുമോയെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. വിദേശത്ത് പോകുന്നതിനായി പാസ്‌പോര്‍ട്ട് മടക്കി നല്‍കണമെന്നാവശ്യപ്പെട്ടാണ് താരം കോടതിയെ സമീപിച്ചത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ജാമ്യം ലഭിച്ചത്.

ആരാധകര്‍ക്ക് സന്തോഷം

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദിലീപ് എത്തുമെന്നറിഞ്ഞതോടെ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്. താരത്തിന് ഗംഭീര വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പ് ആരാധകര്‍. നിലവിലെ ജാമ്യവ്യവസ്ഥ അനുസരിച്ച് താരത്തിന് വിദേശ യാത്ര സാധ്യമാകുമോയെന്ന ആശങ്കയെ അസ്ഥാനത്താക്കിയാണ് പുതിയ വാര്‍ത്ത എത്തിയിട്ടുള്ളത്.

ഹൈക്കോടതിയെ സമീപിച്ചു

ജാമ്യ വ്യവസ്ഥ അനുസരിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് പാസ്‌പോര്‍ട്ട് ഹാജരാക്കിയിരുന്നു. ഇത് തിരിച്ച് ലഭിക്കണമെന്ന ആവശ്യവുമായാണ് താരം ഇത്തവണ ഹൈക്കോടതിയെ സമീപിച്ചത്. ദേ പുട്ടിന്റെ കരാമ ശാഖയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ചൊവ്വാഴ്ചയാണ് പരിഗണിച്ചത്.

ജാമ്യവ്യവസ്ഥ അനുസരിച്ച്

നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് താരത്തിനെ അറസ്റ്റ് ചെയ്തത്. രണ്ടര മാസത്തിന് ശേഷമാണ് താരത്തിന് ജാമ്യം ലഭിച്ചത്. വിദേശത്ത് പോകാന്‍ പാടില്ലെന്ന വ്യവസ്ഥ പ്രകാരമാണ് ദിലീപിന് ജാമ്യം നല്‍കിയത്.

ദേ പുട്ടിന്‍റെ തുടക്കം

നാദിര്‍ഷയും ദിലീപും കൂടിയാണ് എറണാകുളം ഇടപ്പള്ളിയില്‍ ദേ പുട്ട് റസ്റ്റോറന്റ് ആരംഭിച്ചത്. മീശമാധവന്‍ പുട്ട്, മാര്‍ബിള്‍ പുട്ട്, പുട്ട് ബിരിയാണി തുടങ്ങി വ്യത്യസ്ത തരത്തിലുള്ള പുട്ടുകളാണ് ദേ പുട്ടില്‍ ലഭിക്കുന്നത്. എറണാകുളത്തിന് പിന്നാലെ കോഴിക്കോട്ടും ദേ പുട്ട് ആരംഭിച്ചിരുന്നു.

English summary
Dileep can fly to Dubai: Kerala HC grants permission to actor-accused.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam