»   » ദിലീപ് വിക്കി ഡോണറുമായി മുന്നോട്ട്

ദിലീപ് വിക്കി ഡോണറുമായി മുന്നോട്ട്

Posted By:
Subscribe to Filmibeat Malayalam
Dileep
ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ വിക്കി ഡോണര്‍ റീമേക്ക് ചെയ്യാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണെന്ന് ദിലീപ്.

തിരക്കഥയെഴുതാന്‍ തുടങ്ങിയിട്ടുണ്ട്. മലയാളികള്‍ക്ക് സ്വീകാര്യമായ രീതിയില്‍ കഥയില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അവര്‍ക്ക് ചുറ്റുപ്പാടുമുള്ള സംഭവങ്ങളുമായി ചിത്രത്തെ കൂട്ടിയിണക്കാന്‍ സാധിക്കണം. അതിനുള്ള ശ്രമത്തിലാണ്-ജനപ്രിയ നായകന്‍ വ്യക്തമാക്കി.

ഇപ്പോള്‍ സൗണ്ട് തോമ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. മിഴിരണ്ടിലും എന്ന ചിത്രത്തിനുശേഷം ദിലീപ് ആദ്യമായി രഞ്ജിത് ചിത്രത്തില്‍ അഭിനയിക്കുന്നതും ഈ വര്‍ഷം തന്നെയാണ്. തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ ഒരു ചിത്രത്തിന്റെ റീമേക്ക് അവകാശത്തിനും ദിലീപ് ശ്രമിക്കുന്നുണ്ട്.

അഞ്ചുകോടി മുടക്കിയ വിക്കി ഡോണര്‍ 50കോടിയോളം രൂപയാണ് നേടിയത്. പ്രശസ്ത നടന്‍ ജോണ്‍ എബ്രഹാമായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. ബീജദാനവും അതിന്റെ പ്രധാന്യവും വ്യക്തമാക്കുന്നതാണ് ചിത്രം. ഈ സിനിമയോട് ദിലീപിന് താല്‍പ്പര്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. റീമേക്ക് അവകാശം വാങ്ങുന്നുവെന്ന കാര്യം ദിലീപ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.

English summary
Dileep purchasing Vicky Donor's remake rights is arguably the most high-profile buy in Mollywood

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam