twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    30കോടിയുടെ തിളക്കവുമായി ദിലീപ്

    By Lakshmi
    |

    ജനപ്രിയനായകന്‍ എന്ന പേര് ദിലീപിനോളം ചേരുന്നൊരു താരം മലയാളത്തിലില്ല. താരമായിട്ടല്ല പലപ്പോഴും തളങ്ങളിലൊരാളായിട്ടാണ് മലയാളികള്‍ ദിലീപിനെ കാണുന്നത്. സൂപ്പര്‍താരചിത്രങ്ങളും ന്യൂജനറേഷന്‍ ചിത്രങ്ങളും എത്രവന്നാലും ഓരോ വര്‍ഷവും തന്റെ കരിയര്‍ഗ്രാഫ് ഉയര്‍ത്തിനിര്‍ത്താന്‍ ദിലീപിനെപ്പോലെ കഴിയുന്ന മറ്റൊരു താരമില്ല. കുട്ടികളുള്‍പ്പെടെയുള്ള ആരാധകവൃന്ദമാണ് ദിലീപിന്റെ ശക്തി.

    മികച്ച ചിത്രങ്ങള്‍ക്കൊപ്പം തനി വാണിജ്യസിനിമകളുടെയും ഭാഗമാകാറുണ്ട് ദിലീപ്. മറ്റേതൊരു താരത്തേക്കാളുമേറെ മിനിമം ഗ്യാരണ്ടിയുടെ ദിലീപിന്റെ വാണിജ്യ ചിത്രങ്ങള്‍ക്ക്, 2013 ഇതിന് സാക്ഷ്യം വഹിച്ചതാണ്. 2013ല്‍ പുറത്തിറങ്ങിയ എല്ലാ ദിലീപ് ചിത്രങ്ങളും മികച്ച വിജയം നേടിയിട്ടുണ്ട്. തിയേറ്ററുകളില്‍ പണം കൊയ്യുന്നതിനൊപ്പം തന്നെ സാറ്റലൈറ്റ് അവകാശത്തിന്റെ കാര്യത്തിലും ദിലീപ് ചിത്രങ്ങള്‍ വന്‍ കൊയ്ത്താണ് നടത്തിയിട്ടുള്ളത്.

    2013ല്‍ 6 ചിത്രങ്ങള്‍

    ദിലീപിനെ വെല്ലാന്‍ ആരുണ്ട്?

    2013ല്‍ ആറു ചിത്രങ്ങളാണ് ദിലീപിന്റേതായി തിയേറ്ററുകളില്‍ എത്തിയത്. ഇവയ്‌ക്കെല്ലാംകൂടി ചേര്‍ത്ത് 30കോടിയോളം രൂപയാണ് സാറ്റലൈറ്റ് അവകാശത്തിന് ലഭിച്ചത്. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കോ മറ്റ് യുവതാരങ്ങള്‍ക്കോ ഈ റെക്കോര്‍ഡിന് അടുത്തെത്താന്‍ കഴിഞ്ഞിട്ടില്ല.

    2013 കമ്മത്ത് ആന്റ് കമ്മത്തുമായി

    ദിലീപിനെ വെല്ലാന്‍ ആരുണ്ട്?

    2013 ആദ്യം റിലീസായ ചിത്രം കമ്മത്ത് ആന്റ് കമ്മത്തായിരുന്നു. മമ്മൂട്ടി-ദിലീപ് കോംപിനേഷനായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. തോംസണായിരുന്നു സംവിധായകന്‍. റിലീസിന് മുമ്പേതന്നെ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വന്‍തുകയ്ക്ക് വിറ്റുപോയി. തിയേറ്റററുകളില്‍ വലിയ വിജയം നേടിയില്ലെങ്കിലും സാറ്റലൈറ്റ് തുകയുടെ കാര്യത്തില്‍ ചിത്രം ഹിറ്റായിരുന്നു.

     സൗണ്ട് തോമ

    ദിലീപിനെ വെല്ലാന്‍ ആരുണ്ട്?

    വൈശാഖ് സംവിധാനം ചെയ്ത സൗണ്ട് തോമയാണ് സാറ്റലൈറ്റ് അവകാശത്തില്‍ റെക്കോര്‍ഡിട്ട മറ്റൊരു ദിലീപ് ചിത്രം. മുറിച്ചുണ്ടുള്ളയാളായി ദിലീപ് അഭിനയിച്ച ചിത്രത്തിന് 4.60കോടി രൂപയാണ് സാറ്റലൈറ്റ് അവകാശത്തുകയായി ലഭിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് ആറുകോടിയ്ക്ക് മുകളിലായിരുന്നു. വീഡിയോ അവകാശം വിറ്റത് 40ലക്ഷം രൂപയ്ക്കാണ്.

    ശൃംഗാരവേലന്‍

    ദിലീപിനെ വെല്ലാന്‍ ആരുണ്ട്?

    2013ല്‍ ദിലീപിന്റെ ഏറ്റവും വലിയ ഹിറ്റ് ശൃംഗാരവേലനായിരുന്നു. ഒരു പക്കാ വാണിജ്യചിത്രമായിരുന്നു ഇത്. വന്‍ സാറ്റലൈറ്റ് അവകാശത്തുകയും അതിനൊപ്പം തന്നെ ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷനും നേടിയ ചിത്രമാണിത്. ഈ ചിത്രത്തിന് 5.65കോടിരൂപയാണ് സാറ്റലൈറ്റ് അവകാശത്തിന് ലഭിച്ചത്. വീഡിയോ അവകാശം വിറ്റുപോയതാകട്ടെ 38ലക്ഷം രൂപയ്ക്കും.

    നാടോടിമന്നന്‍

    ദിലീപിനെ വെല്ലാന്‍ ആരുണ്ട്?

    ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് ചിത്രീകരണം തുടങ്ങിയ ചിത്രമായിരുന്നു നാടോടിമന്നന്‍. ശൃംഗാരവേലന് ശേഷം തിയേറ്ററിലെത്തിയ നാടോടിമന്നനും മോശമല്ലാത്ത വിജയം നേടി. ഇതിന്റെ സാറ്റലൈറ്റ് അവകാശം വിറ്റത് 2.75കോടി രൂപയ്ക്കാണ്. ബോക്‌സ്ഓഫീസില്‍ നാടോടിമന്നന്‍ എട്ടരക്കോടിയാണ് ഉണ്ടാക്കിയത്. വീഡിയോ അവകാശം വിറ്റത് 25ലക്ഷത്തിനും.

    ദിലീപിനെ വെല്ലാന്‍ ആരുണ്ട്?

    ദിലീപിനെ വെല്ലാന്‍ ആരുണ്ട്?

    രഞ്ജിത്ത് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രം മൊത്തത്തില്‍ ചീത്തപ്പേര് കേട്ടപ്പോള്‍ ദിലീപ് അതിലും അഭിനയത്തിന്റെ കാര്യത്തില്‍ മികച്ചുനിന്നു. ഈ ചിത്രത്തിനും വന്‍ സാറ്റലൈറ്റ് തുകയാണ് ലഭിച്ചത്. പക്ഷേ തിയേറ്റര്‍ കളക്ഷന്റെ കാര്യത്തില്‍ ചിത്രം പിന്നിലായി.

    ഏഴു സുന്ദരരാത്രികള്‍

    ദിലീപിനെ വെല്ലാന്‍ ആരുണ്ട്?

    ദിലീപ്-ലാല്‍ ജോസ് ടീമിന്റെ ഏഴ് സുന്ദരരാത്രികള്‍ എന്ന ചിത്രവും മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. 5.30 കോടിയാണ് ഈ ചിത്രത്തിന് സാറ്റലൈറ്റ് അവകാശമായി ലഭിച്ചത്. ചിത്രം തിയേറ്ററുകളില്‍ 50ദിവസം തികച്ചാല്‍ മറ്റൊരു 30ലക്ഷം കൂടി നല്‍കാമെന്നാണ് ചാനലുകാരുടെ കരാര്‍.

    English summary
    Actor Dileep fetches 30 crore rupees record in Satellite Rights on 2013.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X