»   » വിവാദം: 'ദിലീപ് ചിത്രം' തെലുങ്കില്‍ സൂപ്പര്‍ഹിറ്റ്

വിവാദം: 'ദിലീപ് ചിത്രം' തെലുങ്കില്‍ സൂപ്പര്‍ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam
Dileep
ദിലീപിനെ നായകനാക്കി ജോസ് തോമസ് ഒരുക്കിയ 'ഉദയപുരം സുല്‍ത്താന്‍' ടോളിവുഡില്‍ എത്തിയപ്പോള്‍ വിവാദമായിരിക്കുകയാണ്. ദേനിക്കനറെഡി എന്ന പേരില്‍ തെലുങ്കില്‍ ഒരുക്കിയ ഈ ചിത്രത്തില്‍ ബ്രാഹ്മണ കഥാപാത്രങ്ങള്‍ ഇറച്ചി കഴിക്കുന്ന രംഗമാണ് വിവാദമായത്. ചിത്രത്തിനെതിരെ വിവിധ ബ്രാഹ്മണ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.

ഉദയപുരം സുല്‍ത്താനില്‍ ദിലീപ് അവതരിപ്പിച്ച സുലൈമാന്‍ എന്ന കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിച്ചത് മോഹന്‍ബാബുവിന്റെ മകന്‍ മഞ്ചു വിഷ്ണുവാണ്. ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ മോഹന്‍ബാബുവിന്റെ വീട്ടിലേയ്ക്ക് തള്ളിക്കയറാനും ശ്രമിച്ചു. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഒട്ടേറെ പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ റിലീസ് തടയാനും പ്രതിഷേധക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന് സാധിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ തന്റെ വീട്ടിലെത്തി ഗേറ്റും വാഹനങ്ങളും തകര്‍ക്കുകയായിരുന്നുവെന്ന് ചിത്രത്തിലെ നായകനായ മഞ്ചു വിഷ്ണു പറയുന്നു. എന്തായാലും വിവാദ സിനിമ കാണാന്‍ തീയേറ്ററില്‍ ഇടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ ദേനിക്കനറെഡി ഹിറ്റ് ചാര്‍ട്ടുകളിലിടം നേടിക്കഴിഞ്ഞു.

അതേസമയം ചിലര്‍ മനപൂര്‍വ്വം വിവാദമുണ്ടാക്കുകയാണെന്നാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. മലയാളത്തില്‍ ഉള്ള ഭാഗങ്ങള്‍ മാത്രമേ തെലുങ്കിലും ചിത്രീകരിച്ചിട്ടുള്ളൂവെന്നും ഇവര്‍ പറയുന്നു.

English summary
Remake of Udyapuram Sulthan created controcersy in Telungu film industry.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam