»   » മുറിമൂക്കനുമായി ദിലീപ്

മുറിമൂക്കനുമായി ദിലീപ്

Posted By:
Subscribe to Filmibeat Malayalam
Sound Thoma
കൂനനും ചാന്തുപൊട്ടും മോഹിനിയുമായൊക്കെ പ്രേക്ഷകനെ വിസ്മയിപ്പിച്ച ജനപ്രിയ നായകന്‍ പുതിയ പരീക്ഷണത്തിനൊരുങ്ങുന്നു. ഹിറ്റ് മേക്കര്‍ വൈശാഖ് സംവിധാനം ചെയ്യുന്ന സൗണ്ട് തോമയില്‍ മുറിമൂക്കനെ അവതരിപ്പിച്ചു കൊണ്ടാണ് വെള്ളിത്തിരയില്‍ പുതിയ പരീക്ഷണത്തിന് ദിലീപ് മുതിരുന്നത്.

മായാമോഹിനിയില്‍ സ്ത്രീ ശബ്ദത്തില്‍ ഡബ്ബ് ചെയ്തതുപോലെ സൗണ്ട് തോമയിലും ദിലീപ് തന്നെയാണ് സംഭാഷണം നല്‍കുന്നത്. മുറിമൂക്കന്മാരുടെ സംസാരരീതിയിലാവും ദിലീപ് കഥാപാത്രത്തിന്റെ ഡബിങ് നിര്‍വഹിയ്ക്കുക. കുട്ടനാടന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ സമ്പന്ന കുടുംബത്തിലെ അംഗമാണ് ദിലീപിന്റെ കഥാപാത്രമെന്ന് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം പറയുന്നു.

സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നമിതയാണ് സൗണ്ട് തോമയില്‍ ദിലീപിന്റെ നായിക. മുകേഷ്, സായ്കുമാര്‍, നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തിലുണ്ടാകും. ഔട്ട് ഏന്റ് ഔട്ട് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്.

കുഞ്ഞിക്കൂനന് ശേഷം മേക്കപ്പിലും മറ്റും എറെ വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും മുറിമൂക്കന്റെ വേഷം. കല്യാണ രാമന്‍, ചക്കരമുത്ത് തുടങ്ങിയ ചിത്രങ്ങളിലും കൃത്രിമ മേക്കപ്പ് പ്രോസ്‌തെറ്റിക് മേക്കപ്പ്) അണിഞ്ഞായിരുന്നു ദിലീപ് അഭിനയിച്ചത്.

English summary
Dileep has become the favourite of makeup artists when it comes to donning prosthetic makeup

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam