For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സമയത്ത് സഹായിച്ചത് ദിലീപ് മാത്രം! പ്രതീക്ഷിക്കാത്ത പ്രതിഫലം തന്നു, കൊല്ലം തുളസി പറഞ്ഞതിങ്ങനെ..

  |

  Recommended Video

  ദിലീപിനെക്കുറിച്ച് കൊല്ലം തുളസി പറഞ്ഞതിങ്ങനെ

  ദിലീപിനെ കുറിച്ച സഹപ്രവർത്തകർക്ക് എന്നും മികച്ച അഭിപ്രായമാണ് . സഹപ്രവർത്തകരോട് ചോദിച്ചാൽ ഒരു പിടി സഹായത്തിന്റേയും കരുണയുടേയും കഥകൾ മാത്രമായിരിക്കും താരത്തിനെ കുറിച്ച് പറയാൻ കാണുക. അതിനാൽ തന്നെയാണ് ദിലീപിനെ കുറിച്ച് പ്രചരിക്കുന്ന പല കഥകളും ആളുകളും ഭൂരിഭാഗം സഹപ്രവർത്തകരും വിശ്വസിക്കാത്തത്.

  സെൽഫി പറ്റില്ലെന്ന് സഹപ്രവർത്തകർ!! മോഹൻലാൽ ചെയ്തത് എന്താണെന്ന് അറിയാമോ! വീഡിയോ കാണൂ

  ഇപ്പോൾ ദിലീപിനെ കുറിച്ച് നടൻ കൊല്ലം തുളസി പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ദീലീപിനെ കുറിച്ച് പറഞ്ഞത്. കൂടാതെ അദ്ദേഹത്തിന്റെ നടക- സിനിമ ജീവിതത്തിനെ കുറിച്ചും രോഗാവസ്ഥയെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്

  ലാലേട്ടൻ മിനിസ്ക്രീനിലെത്താൻ 6 ദിവസങ്ങൾ കൂടി! ബിഗ് ബോസിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ,വീഡിയോ കാണൂ

   ക്യാൻസർ രോഗം

  ക്യാൻസർ രോഗം

  ആറു വർഷം മുൻപായിരുന്നു ക്യാൻസർ എന്ന രോഗം ബാധിച്ചത്. രോഗം തന്റെ കാഴ്ചപ്പാടുകൾ തന്നെ മാറ്റി മറിയ്ക്കുകയായിരുന്നു. പതിവായുള്ള പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു ചെവിയുടെ പിന്നിലുള്ള തടിപ്പ് ശ്രദ്ധയിൽപ്പെട്ടത്. വേദനയോ അസ്വസ്ഥതയോ ഇല്ലായിരുന്നു. എന്നാൽ ബയോപ്സി ഫലം വന്നപ്പോൾ ലിംഫോമയായിരുന്നു . എന്നാൽ തന്റെ രോഗ വിവരം കേട്ട് ഭയന്നില്ല. അസുഖം ക്യാൻസറാണെന്ന് വിശ്വസിക്കാൻ മടിച്ചു. ഭൂരിഭാഗം സിനിമയിലും വില്ലൻ വേഷങ്ങളായിരുന്നല്ലോ. പ്രേക്ഷകരുടെ പ്രാകിയതാകുമെന്ന് കരുതി ചിരിച്ച് തള്ളുകയായിരുന്നു. എങ്കിലും തന്നെ നശിപ്പിക്കാൻ വന്ന രോഗത്തിനെ താൻ നശിപ്പിക്കുമെന്ന് തീർച്ചപ്പെടുത്തി മുന്നോട്ട് നീങ്ങുകയായിരുന്നു.

   സഹായിച്ചത് ദിലീപ്

  സഹായിച്ചത് ദിലീപ്

  സിനിമയിൽ നിന്നും സഹായം ലഭിച്ചിട്ടുള്ളത് നടൻ ദിലീപിൽ നിന്നാണ്. ചികിത്സ സമയത്തായിരുന്നു സൗണ്ട് തോമ എന്ന ചിത്രം ചെയ്തത്. അസുഖമൊന്നും കാര്യമാക്കേണ്ട. ചേട്ടൻ വന്ന് അഭിനയിച്ചോളു എന്നായിരുന്നു അന്ന് ദിലീപ് പറ‍ഞ്ഞത്. സൗണ്ട് തോമയിൽ അഭിനയിച്ചതിന് പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിഫലവും നന്നിരുന്നു. ആറുമാസം നീണ്ട കീമോ തെറപ്പിയ്കക് ശേഷമായിരുന്നു വീണ്ടും സിനിമയിൽ എത്തിയത്. രോഗം ജീവിതത്തിൽ എന്നെ തനിച്ചാക്കി. ഒറ്റയ്ക്കാണ് ചികിത്സയെ നേരിട്ടത്. ഉറ്റവർ എല്ലാം അകന്നു പോയിരുന്നു. പൈസ കടം വാങ്ങിയവർ പലരും തിരിഞ്ഞു നോക്കാതെയായി. അതെസമയം എന്നിൽ നിന്നും കിട്ടാനുള്ളവർ ബഹളം വച്ചു മുന്നോട്ട് വന്നിരുന്നു.

  സിനിമയിൽ എത്തിയത്

  സിനിമയിൽ എത്തിയത്

  അമച്വർ, പ്രഫഷണൽ, റേഡിയോ, മിനിസ്‌ക്രീൻ അരങ്ങുകളിൽ നടനായും എഴുത്തുകാരനായും സംവിധായകനായും തിളങ്ങിയ ശേഷമായിരുന്നു സിനിമയിൽ എത്തിത്. 1979 ൽ പുറത്തിറങ്ങിയ മുഖ്യമന്ത്രി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ എത്തിയത്. അതിനു ശേഷം 250 ഓളം സിനിമകളിൽ അഭിനയിച്ചു. കൂടുതൽ മന്ത്രി വേഷങ്ങളും ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ വേഷങ്ങളുമായിരുന്നു ചെയ്തിരുന്നത്. മലയാളത്തെ കൂടാതെ തമിഴിലും രണ്ട് ചിത്രങ്ങൾ ചെയ്തിരുന്നു. വില്ലൻ കഥാപാത്രം തന്നെയായിരുന്നു അതും, നടൻ വിക്രമിന്റെ താൽപര്യത്തിലാണ് തന്നെ ആ ചിത്രങ്ങളിലേയ്ക്ക് ക്ഷണിച്ചത്

  മറക്കാനാകാത്ത വാക്ക്

  മറക്കാനാകാത്ത വാക്ക്

  250 കഥാപാത്രങ്ങളോളം ചെയ്തുവെങ്കിലും ആദ്യം തനിയ്ക്ക് ലഭിച്ച പ്രശംസ്ത ശ്രീകുമാരൻ തമ്പിയുടേതായിരുന്നു. അദ്ദേഹത്തിന്റെ ചിത്രമായ യുവജനോത്സത്തിൽ എസ്ഐയുടെ കഥാപാത്രമായിരുന്നു ചെയ്തിരുന്നത്. ഷോട്ടെടുത്തു കഴിഞ്ഞപ്പോൾ തമ്പിസാർ അടുത്തുവിളിച്ചു പറഞ്ഞു, ‘എടോ കൊള്ളാമെടോ.താൻ രക്ഷപ്പെടും.' ജീവിതത്തിൽ കിട്ടിയ വലിയ അവാർഡ് ആ വാക്കുകളായിരുന്നു. കൂടാതെ ലേലത്തിലെ കാട്ടിത്തറ പാപ്പിയായിരുന്നു തന്റെ കൊള്ളാവുന്ന മറ്റൊരു കഥാപാത്രം.

  English summary
  dileep helping me says actor kollam thulasi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X